I just created this blog to keep these information's with me because its interesting and i am also interested in reading such things .. A place to read Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts published in this blog is copied from Facebook groups,pages and other social media sites . you can also use these information's for study purpose .. thank you keep reading Become a part of our smart Community and Enjoy Free updates directly to your Inbox. (No Spam , no virus We promise )

Thursday, 3 May 2018

അലൻ ട്യൂറിംഗ്( Alan Turing ) - ആധുനിക കമ്പ്യൂട്ടറുകളുടെ ശില്പി കളിൽ പ്രമുഖൻ


കണക്കു കൂട്ടുന്ന യന്ത്രങ്ങളുടെ ചരിത്രം എത്ര പുരാതനമാണെന്ന് കണക്കുകൂട്ടുക ദുഷ്കരമാണ് . പുരാതനകാലം മുതൽ തന്നെ വേഗത്തിൽ കണക്കു കൂട്ടാൻ പല സൂത്രങ്ങളും മനുഷ്യൻ വികസിപ്പിച്ചിരുന്നു .
.
നാം ഇന്നുകാണുന്ന കണക്കുകൂട്ടൽ യന്ത്രങ്ങളുടെ ( കംപ്യൂട്ടറുകളുടെ ) വികസനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ബ്രിറ്റീഷ് ഗണിതജ്ഞനും ചിന്തകനുമായ അലൻ ട്യൂറിംഗ് . രണ്ടാം ലോക മഹായുദ്ധ കാലത്തു സൈനിക കോഡുകൾ ചുരുളഴിക്കാനുള്ള പ്രവർത്തനങ്ങളിൽ വളരെയേറെ മുന്നേറാൻ ട്യൂറിംഗിന് കഴിഞ്ഞു , കംപ്യൂട്ടറുകളുടെ പൊതു ഗണിത മോഡലായ ട്യൂറിംഗ് മെഷീൻ (Turing machine ) . കൃത്രിമ ബുദ്ധി ( artificial
intelligence) അളക്കാനുപയോഗിക്കാവുന്ന രീതി ആയ ട്യൂറിംഗ് ടെസ്റ്റ് (Turing test ) എന്നിവ അലൻ ട്യൂറിംഗിനെ പ്രതിഭയിൽ ഉടലെടുത്ത സങ്കല്പങ്ങളാണ് .ആദ്യ സ്റ്റോർഡ് പ്രോഗ്രാം കംപ്യൂട്ടറുകളിൽ ഒന്നായ മാഞ്ചസ്റ്റർ മാർക്ക് -1 ഇന്റെ പ്രോഗ്രാമുകൾ വികസിപ്പിക്കുനന്തിലും ട്യൂറിംഗ് പ്രധാന പങ്ക് വഹിച്ചു . അതിനാൽ നാം ഇപ്പോൾ കാണുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ട്യൂറിങ്ങിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്
.
ചിത്രം അലൻ ട്യൂറിംഗ് കടപ്പാട് വിക്കിമീഡിയ കോമൺസ്