സ്വർഗലോകത്തിലെ ഗായകരാണ് ഗന്ധർവ്വമ്മാർ.അമരത്വമുള്ളവർ.
നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ.ചെറുപ്പം കാത്തു സൂക്ഷിക്കുവാൻ സോമലതയുടെ രസം സേവിച്ചാൽ മതിയത്രേ.. ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം. ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും
ഉന്മേഷദായിനിയുമാണ്.എന്താണ് സോമലത?ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത. (ശാസ്ത്രീയനാമം: Sarcostemma acidum). വംശനാശഭീഷണിയുണ്ടെന്ന് കാണുന്നു.മറ്റു Apocynaceae കുടുംബത്തിലെഅംഗങ്ങളെപ്പോലെ ഇതിന്റെ തണ്ടിലും കൊഴുപ്പുള്ള പാൽ ഉണ്ടാവാറുണ്ട്. ചവർപ്പുള്ള ഈ പാലിൽ നിന്നും ഒരു ലഹരിയുള്ള ദ്രാവകം ഉണ്ടാക്കിയിരുന്നു.കല്ലടിക്കോടന്‍ മലനിരകളിലാണ് സോമലത അധികവും കണ്ടു വരുന്നത്.
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ക്കനുസരിച്ച് ഇലകള്‍ വിരിയുകയും പൊഴിയുകയും ചെയ്യുന്ന അപൂര്‍വസസ്യമാണ് സോമലത. ചന്ദ്രന്റെ ഭൂമിയിലെ പ്രതിനിധിയായാണ് സോമലതയെ കാണുന്നത്. യാഗശാലയി സോമലതയില്‍നിന്ന് ലഭിക്കുന്ന നീരാണ്‌സോമയാഗങ്ങളില്‍ മുഖ്യ ഹവിസ്സായി അഗ്നിയില്‍ അര്‍പ്പിക്കുന്നത്. അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ത്യം, ഷോഡശി, വാജപേയം, അതിരാത്രം, അപ്‌തോര്യാമം എന്നിങ്ങനെ ഏഴുതരം യാഗങ്ങളിലും സോമലതയുടെ രസം ഉപയോഗിക്കുമായിരുന്നത്രേ.
'സാര്‍ക്കോസ്റ്റിമ' എന്നാണ് അക്ലിപീഡിയേസി കുടുംബത്തില്‍പ്പിറന്ന സോമലതയുടെ ശാസ്ത്രനാമം. സാര്‍ക്കോസ്റ്റിമ കാറോപീജിയ ഇനത്തില്‍പ്പെട്ട സോമലതയാണ് കേരളത്തിൽ കണ്ടുവരുന്നത്.
തണുത്ത കാലാവസ്ഥയാണ് ഈ സസ്യത്തിന് വളരാനായി വേണ്ടത്.
48 തരം സോമലതകള്‍ ഉണ്ടെന്നാണ് പുരാണത്തില്‍ പറയുന്നതെന്ന് കഴിഞ്ഞ 20 വര്‍ഷത്തോളമായി യാഗങ്ങളില്‍ ഗവേഷണം നടത്തിവരുന്ന ഈ ചരിത്രകാരന്‍മ്മാർ പറയുന്നു.അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ ദിവ്യ വള്ളിയെ അലങ്കാരച്ചെടിയായി വീട്ടുമുറ്റത്ത് വളര്‍ത്താം. ആഴം കുറഞ്ഞതും വിസ്താരമേറിയതും വൃത്താകൃതിയിലുമുള്ള പാത്രങ്ങളിലാണ് സോമലത വളര്‍ത്തേണ്ടത്.മണ്‍പാത്രമോ പ്ലാസ്റ്റിക്കോ ഇതിന് ഉപയോഗിക്കാം. വല്ലപ്പോഴും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ട ആവശ്യമേയുള്ളൂ സോമലതയ്ക്ക്. സൂര്യപ്രകാശം തീരെക്കുറച്ച് മാത്രം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഈ ചെടി അധികവും വളരുന്നത്.ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. ബാക്കിസമയം നിദ്രയിലായിരിക്കും.