തികച്ചും യാദൃശ്ചികമായാണ് മണികൊളൈ എന്ന ഗ്രാമത്തിൽ എത്തിപ്പെട്ടത്.തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് മണികൊളൈ. സാധാരണ ഗ്രാമം എന്ന് പറഞ്ഞാൽ അസാധാരണമാകും വേണേൽ സാധാരണം എന്ന് തോന്നിപ്പിക്കുന്ന അസാധാരണ ഗ്രാമം എന്ന് പറയാം .അദ്വാനശിലക്കാരാണ് ഇവിടുത്തെ ജനങ്ങൾ .കടൽത്തീരമായതു കൊണ്ട് തന്നെ മിൻപിടുത്തമാണ് പ്രധാന തൊഴിൽ. തികച്ചും വരണ്ട പ്രദേശം. ഞങ്ങളെ വരവേറ്റേത് അവിടുത്തെ കൈമറിഞ്ഞു കിട്ടിയ ഒരു കഥയാണ് .പരമശിവന്റെ കണ്ണിൽ നിന്നും ഉതിർന്നു വിണ കണ്ണിര് മഴയായ് പൊഴിഞ്ഞതാണ് ഇവിടെ സുലഭമായി ലഭിക്കുന്ന മണിമുത്തുക്കൾ .അതു കൊണ്ടാണ് മണികൊളൈ( മണികൾ വാഴും ഇടം) എന്ന പേര് ലഭിച്ചത് എന്നാണ്.
തീരപ്രദേശമായതുകൊണ്ട് തന്നെ മണൽപരപ്പുകളാണ് ഗ്രാമത്തിലുടനീളം. ഈ മണൽപരപ്പിലാണ് ഞങ്ങൾക്ക് അത്ഭുതo സൂക്ഷിച്ചുവച്ച ഗ്ലാസ് ബിഡ്സുകൾ അഥവാ ഗ്ലാസ് മുത്തുകൾ (glass beads).ആദ്യം ഞങ്ങൾക്ക് അസാധാരണമായെന്നും തോന്നിയില്ല പിന്നീട് കണ്ണ് ചിമ്മി സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഞങ്ങളെ ആ മണൽപരപ്പിൽ നിറയെ ഗ്ലാസ് ബിഡ്സുകൾ വിതറിയകണക്കെ കിടക്കുന്നത്. ആദ്യം കേട്ട ആ വാമൊഴി അവരോട് എത്രവലിയ ചതിയാണ് കാണിച്ചത് എന്ന് നിങ്ങൾക്ക് പിന്നിട് തോന്നും. നിങ്ങൾ വിചാരിക്കുന്നുണ്ടാക്കുമല്ലെ ഇവിടെ ഉള്ള ഗ്ലാസ് ബിഡ്സുകൾക്ക് എന്ത് ചരിത്രപ്രധാന്യം ആണ് ഉള്ളതെന്ന്? ഈ ഗ്ലാസ് ബിഡ്സുകൾ ഉപയോഗിച്ചായിരുന്നു പണ്ടുക്കാലത്ത് നല്ലയിനം ആഭരണങ്ങൾ നിർമ്മിച്ചിരുന്നത് . BC 3800 ത്തിനും bc2000 നും ഇടക്കും പിന്നിടും ഇന്ത്യയുടെ ആഗോള ബൃഹത് വാണിജ്യ ബന്ധത്തിൽ ഗ്ലാസ് ബിഡ്സുകൾക്ക് വഹിച്ച പങ്ക് ചെറിയതോന്നുമല്ല ഇന്ത്യയുടെ ആഭരണ നിപുണത ലോകപ്രശസ്തമായിരുന്നു ഈജിപ്ത് മെസോപൊട്ടേമിയൻ സാംസ്കാരത്തിൽ ഗ്ലാസ് ബിഡ്സുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു എന്നാൽ സിന്ധുനദിതട നിവാസികൾക്ക് ഈ ആഭരണശൈലി അറിയില്ലായിരുന്നു മാസ്കിയിൽ നിന്നും ലഭിച്ച വളരെ കുറച്ച് ഗ്ലാസ്സ് ബിഡ്സുകൾ മാത്രമാണ് വടക്കേ ഇന്ത്യയിയുമായി ഗ്ലാസ് ബിഡ്സുമായുള്ള ബന്ധം . ഇന്ത്യൻ പ്രാചിന തുറമുഖങ്ങളായ മുസിരിസ്, അരിക്കമെഡു എന്നിവിടങ്ങളിൽ നിന്ന് ഗ്ലാസ് ബിഡ്സുകൾ കണ്ടെത്തിയിട്ടുണ്ട് മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയിലെ കച്ചവടകേന്ദ്രമോ വൻതോതിൽ ആഭരണങ്ങൾ നിർമ്മിക്കുന്ന ഉൽപാദന കേന്ദ്രമോ ആയിരിക്കാം ഇന്നത്തെ മണി കൊലൈ എന്ന ഗ്രാമം ഇവിടെ നിർമ്മിച്ച ഗ്ലാസ് ബിഡ്സുകൾ അരിക്കമെഡു മുസിരിസ് പോലുള്ള തുറമുഖങ്ങൾ വഴി വൻതോതിൽ റോം ,ഈജിപ്ത് , മെസോ പാട്ടോമിയ പോലുള്ള മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തിയതായി അനുമാനിക്കാം ഇന്ത്യയെ ആഗോള വ്യാപാരത്തിന്റെ കണ്ണികളാകാൻ മണികൊളൈ എന്ന ഗ്രാമം എത്ര വലിയ പങ്കാണ് വഹിച്ചത്. കുരുമുളകിനോളം തന്നെ ചരിത്ര പ്രാധാന്യം ഗ്ലാസ് ബിഡ്സുൾക്ക് അവകാശപ്പെടാനാകും ആരാലും അറിയാതെ മേഘങ്ങളെ നോക്കി മുത്തുകൾ ചരിത്രം പറഞ്ഞ് കൊണ്ടിരിക്കുന്നു മനുഷ്യൻ അതിനെ നോക്കി കൊഞ്ഞണം കുത്തി പൂർവ്വികരെ മറന്നു കൊണ്ട് ഒരു പൊട്ടകഥക്കും പറഞ്ഞു നടക്കുന്നു .പുത്തൻ ആഭരണ നിർമ്മാണ സങ്കേതികത കണ്ടുപിടിക്കുന്നതിന് എത്രയോ ക്കാലം മുൻപാണ് കൃത്യതയോടും ഭംഗിയുള്ളതുമായ ബിഡ്സുകൾ അവർ നിർമ്മിച്ചിരിക്കുന്നത് .മഴക്കാലങ്ങളിൽ ഇവ പതിൽ മടങ്ങ് തിളക്കമാർത്തതാകുമെന്നും നാട്ടുക്കാർ പറയുന്നു .എങ്ങനെയാണ് അവർ ബിഡ്സുകൾ നിർമ്മിച്ചതെന്നും ഏത് ഉപകരണത്താൽ ആണ് ബിഡ്സുകൾ ക്യത്വതയോടെ ഷെയ്പ്പ് ചെയ്തതേന്നും ഇപ്പോഴും അജ്ഞാതമാണ്.