എൺപതുകളുടെ അവസാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർ മാരിലൊരാൾ വെസ്റ്റ് ഇൻഡീസ് കളിക്കാരനായ പാട്രിക് പാറ്റേഴ്സൺ ആയിരുന്നു .അദ്ദേഹത്തിനെ ബൗളിംഗ് ലോകമെമ്പാടുമുള്ള ബാറ്സ്മാന്മാർക്ക് പേടിസ്വപ്നമായിരുന്നു ..തൊണ്ണൂറുകളുടെ ആദ്യം അദ്ദേഹത്തിന്റെ വേഗത കുറയുകയും ടീമിൽ നിന്നും പുറത്താവുകയും ചെയ്തു .നിരാശനായ അദ്ദേഹത്തിന് പിന്നീട് എന്തുപറ്റിയെന്ന് ആർക്കും അറിയില്ലായിരുന്നു . അവസരങ്ങൾ നഷ്ടപെട്ട അദ്ദേഹം ജമൈക്കയിലെ വനത്തിനുള്ളിൽ താമസമാക്കിയെന്നാണ് (lost to woods) അദ്ദേഹത്തിന്റെ നാട്ടുകാർ വിശ്വസിച്ചിരുന്നത് .
.
പാറ്റേഴ്സന്റെ തിരോധാനം ക്രിക്കറ്റിനകത്തുള്ളവർ തന്നെ മറന്നു തുടങ്ങിയപ്പോഴാണ് ഇന്ത്യൻ പത്ര പ്രവർത്തകനായ ശ്രീ ഭാരത് സുദർശനൻ 2011 ൽ ആറുവർഷം നീണ്ടുനിന്ന ഒരു തിരച്ചിലിനു തുടക്കം കുറിച്ചത് . കരീബിയൻ ദ്വീപിലുകളെല്ലാം സുദർശൻ പാറ്റേഴ്സനുവേണ്ടി അലഞ്ഞു നടന്നു .ഒടുവിൽ ജമൈക്കയിൽ പാറ്റേഴ്സൺ താമസിക്കുന്ന വീട് കണ്ടുപിടിക്കാൻ സുദർശനായി . വളരെ നിര്ബന്ധിച്ചതിനു ശേഷം സുദർശനുമായി സംസാരിക്കാൻ പാറ്റേഴ്സൺ തയ്യാറായി .
.
തന്നെ ആരോ അപകടപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന സംശയമാണ് പാറ്റേഴ്സനെ ഏകാകി ആക്കി മാറ്റിയത് . തന്റെ പഴയ കളികളെക്കുറിച്ചുള്ള നേരിയ ഓർമ്മകൾ മാത്രമേ പാറ്റേഴ്സണ് ഇപ്പോൾ ഉളൂ . തന്റേതായ ലോകത്തിൽ മറ്റാരെയും ശല്യപ്പെടുത്താതെ രണ്ടു പതിറ്റാണ്ടായി നിശബ്ദം കഴിയുകയാണ് ഇപ്പോൾ അദ്ദേഹം .
---
ചിത്രം പാറ്റേഴ്സൺ:Courtesey: http://
Ref:
1.http://
2. http://
3.http://indianexpress.com/…/