മനുഷ്യ ശരീരത്തിൽ നമ്മൾ ചിന്തിക്കുന്നതിനുമപ്പുറം ചില കാര്യങ്ങൾ അവയവങ്ങൾക്കുള്ളിൽ നടക്കുന്നുണ്ട്. രസകരമായ ചില സംഭവങ്ങളും വിശേഷണങ്ങളുമാണ് ഇന്നത്തെ അറിവുകളിൽ
1.ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശങ്ങളിൽ ഒന്നാണ് എൻസെക്ളോപീഡിയ ബ്രിട്ടാനിക്ക. എന്നാൽ മനുഷ്യ തലച്ചോറിൽ ഇതിന്റെ അഞ്ചിരട്ടിയിലധികം വിവരങ്ങൾ സൂക്ഷിക്കാനാകും!
2. മനുഷ്യൻ കണ്ണ് തുറന്നു കൊണ്ട് തുമ്മാനാവില്ല!
3.ഏറ്റവും കൂടുതൽ ഓക്സിജൻ ഉപയോഗിക്കുന്ന അവയവം തലച്ചോറാണ്. രക്തത്തിലെ ഓക്സിജന്റെ 20% വും തലച്ചോർ ഉപയോഗിക്കുന്നു.
4.വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന ഒരേയൊരു അവയവമാണ്
ശ്വാസകോശം.
5.കേടുപാടുകൾ സ്വന്തമായി പരിഹരിക്കാൻ കഴിയാത്ത ഒരേയൊരു അവയവം പല്ലുകൾ മാത്രമാണ്.
6.തുമ്മുന്ന നിമിഷം നമ്മുടെ ശരീര പ്രവർത്തനങ്ങളെല്ലാം നിലക്കും- ഹൃദയമിടിപ്പ് വരെ !
7.മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീർണമായ അവയവമാണ് തലച്ചോർ. ശാസ്ത്രം ഏറ്റവും കുറച്ചു മനസിലാക്കിയിട്ടുള്ള അവയവവും ഇത് തന്നെ. തലച്ചോറിലെ പല രഹസ്യങ്ങളെയും മനുഷ്യന് കണ്ടെത്താനായിട്ടില്ല!
8.നമ്മൾ ഉറങ്ങുമ്പോഴാണ് തലച്ചോർ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് ! ഇതിനു കാരണം ഇതുവരെ ശാസ്ത്രലോകത്തിന് പിടികിട്ടിയിട്ടില്ല!
9.ഒരു മനുഷ്യന്റെ തലച്ചോറിലെ കോശങ്ങളുടെ എണ്ണം ഒരിക്കലും കൂടുന്നില്ല, കുറയുന്നെയുള്ളു!
10.പത്ത് വാട്ട് പ്രകാശമുള്ള ബൾബ് കത്തിക്കാനാവശ്യമായ ഊർജം കൊണ്ടാണ് മനുഷ്യമസ്‌തിഷ്‌ക്കം പ്രവർത്തിക്കുന്നത്.
11.ബുദ്ധിശക്തി കൂടുതലുള്ളവർ കൂടുതൽ സ്വപ്നം കാണുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അപ്പോൾ സ്വപ്നം കാണാത്തവരോ ? അങ്ങിനെ ഒരുകൂട്ടർ ഇല്ലേയില്ല! എന്നാൽ, മിക്ക സ്വപ്നങ്ങളും 2,3 സെക്കന്റ് നേരത്തേക്ക് മാത്രമുള്ളതായിരിക്കും. അതിനാൽ അവ പിന്നീട് ഓർത്തെടുക്കാൻ നമുക്ക് കഴിയറില്ലെന്നു മാത്രം!
12.തലച്ചോറിന്റെ 80% വും ജലാംശമാണ്. ആവശ്യത്തിന് ജലാംശം എത്തിയില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനത്തിൽ താളം തെറ്റും.
13.നാലു മിനുട്ട് നേരത്തേക്ക് ഓക്സിജൻ ലഭിച്ചില്ലെങ്കിൽ തലച്ചോറിലെ കോശങ്ങൾ മരിച്ചുപോകും എന്നായിരുന്നു ആദ്യകാലത്ത് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ, ശരീരത്തിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഓക്സിജന്റെ ഉപയോഗം കുറക്കുകയും മറ്റു അവയവങ്ങളിലെ ഓക്സിജൻ തലച്ചോറിലേക്ക് തിരിച്ചുവിടാനുമുള്ള ‘ഓട്ടോമാറ്റിക്’ സംവിധാനം ഉള്ളതായി പിന്നീട് കണ്ടുപിടിച്ചു.
14.ശരീരത്തിന്റെ നാനാ ഭാഗത്തു നിന്നും നാഡികൾ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കും.എന്നാൽ,ഇതിൽ 80% വും തലച്ചോർ തള്ളികളയുകയാണ് പതിവ്. വളരെ ‘സീരിയസ്’ ആയുള്ള സന്ദേശങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളു എന്നർത്ഥം.
15.മനുഷ്യ ശരീരത്തിലെ മിക്കവാറും കോശങ്ങളുടെ വളർച്ച ഒരു പ്രായം കഴിഞ്ഞാൽ നിലക്കും.എന്നാൽ,നാഡീകോശങ്ങൾ അങ്ങിനെയല്ല. അവ ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കും
കടപ്പാട്