A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചിൻ യാങ് ഇവന്റ്(Ching-yang event ) : ആകാശത്തുനിന്നും തീക്കല്ലുകൾ വീണ സംഭവം ( CE1498 CHINA ):


ആകാശത്തുനിന്നും തീഗോളങ്ങൾ പതിക്കുന്ന സംഭവങ്ങൾ ലോകത്തിലെ മിക്കവാറും എല്ലാ ജനതയുടെയും ഇതിഹാസങ്ങളിൽ പരാമര്ശിക്കപ്പെട്ടിട്ടുണ്ട് . ചില വലിയ അഗ്നി പർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ അത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട് . പക്ഷെ അഗ്നിപർവ്വതങ്ങൾ പെട്ടന്ന് മുന്നറിയിപ്പൊന്നും നൽകാതെ പൊട്ടിത്തെറിക്കാറില്ല . ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ തീതുപ്പിയ ശേഷമാണ് അഗ്നി പർവതങ്ങൾ സാധാരണ വിനാശകരമായ പൊട്ടിത്തെറിക്കാര് . ഒരു മുന്നറിയിപ്പുമില്ലാതെ ആകാശത്തുനിന്നും
തീക്കല്ലുകൾ വീഴുന്നത് അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയിൽ വച്ച് പാറയുടെ അളവ് കൂടുതലുള്ള ആയിരക്കണക്കിന് ടൺ ഭാരമുള്ള ഉൾക്കകളോ ധൂമകേതുക്കളോ പൊട്ടിത്തെറിക്കുമ്പോഴാണ് . സാധാരണ കാര്ബണിക വസ്തുക്കൾ അടങ്ങിയ ഉൾക്കകളോ ധൂമകേതുക്കളോ ഇങ്ങിനെ പൊട്ടിത്തെറിച്ചാൽ അവ പൂർണമായും അന്തരീക്ഷത്തിൽ വച്ച് തന്നെ വാതകങ്ങളായി മാറുകയാണ് ചെയുന്നത് . പാറകളോ ലോഹങ്ങളോ കൂടുതലുള്ള ഉൾക്കകളോ ധൂമകേതുക്കളോ ഭൗമാന്തരീക്ഷത്തിൽ വച്ച് വിനാശകരമായ പൊട്ടിത്തെറി ക്കുന്നത് വളരെ വിരളമാണ് . പക്ഷെ അത്തരം ഒരു സംഭവം 1490 ൽ ചൈനയിൽ നടന്നിട്ടുണ്ട് . ആണ് പതിനായിരത്തിലേറെ ആൾക്കാരാണ് ആകാശത്തുനിന്നുള്ള കല്ലേറിൽ കൊല്ലപ്പെട്ടത് .
.
ചൈനയിലെ ഷാങ്ക്സി (Shaanxi ) പ്രവിശ്യയിലാണ് ,പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാന ശതകത്തിൽ ആകാശത്തുനിന്നും തീക്കല്ലുകൾ പെയ്തിറങ്ങിയത് . മിങ് രാജവംശത്തിന്റെ ഔദ്യോഗിക രേഖകളിലാണ് ഈ സംഭവത്തിന്റെ വിവരണം ഉള്ളത് . കോഴിമുട്ടയുടെ വലിപ്പം മുതൽ ചെറുമുന്തിരിയുടെ വലിപ്പം വരെയായിരുന്നു ആകാശത്തുനിന്നും പെയ്തിറങ്ങിയ തീക്കല്ലുകൾക്ക് ഉണ്ടായിരുന്നതായി അക്കാലത്തെ ചൈനീസ് വാന നിരീക്ഷകർ രേഖപ്പെടുത്തിയിട്ടുള്ളത് . 1490 മാർച്ചിലോ ഏപ്രിലിലോ ആയിരുന്നിരിക്കാം ഈ സംഭവം നടന്നത്
ചൈനീസ് പ്രവിശ്യ ഭരണാധികാരികളുടെ രേഖകളിൽ ഈ സംഭവം ഇങ്ങിനെ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്
"Stones fell like rain in the Ch’ing-yang district. The larger ones were 4 to 5 catties (斤, about 1.5 kg), and the smaller ones were 2 to 3 catties (about 1 kg). Numerous stones rained in Ch'ing-yang. Their sizes were all different. The larger ones were like goose's eggs and the smaller ones were like water-chestnuts. More than 10,000 people were struck dead. All of the people in the city fled to other places."
Ref-Yau, K., Weissman, P., & Yeomans, D. Meteorite Falls In China And Some Related Human Casualty Events, Meteoritics, Vol. 29, No. 6, pp. 864–871, ISSN 0026-1114, bibliographic code: 1994Metic..29..864Y.
.
ഈ ദുരന്തത്തിൽ എത്ര പേർ മരിച്ചു എന്ന് ഉറപ്പില്ല പ്രവിശ്യാ ഭരണാധികാരികളുടെ രേഖകളിൽ പതിനായിരങ്ങൾ മരിച്ചു എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്
.
ഏതു വസ്തുവാണ് ചിൻ യാങ് ഇവന്റ് സൃഷ്ടിച്ചത് എന്ന് ഇപ്പോഴും ഉറപ്പില്ല . C/1490 Y1 എന്ന ധൂമകേതുവിന്റെ ഒരു ഭാഗമോ , (196256) 2003 EH1 എന്ന ച്ചിന്ന ഗ്രഹത്തിന്റെ ഒരു ഭാഗമോ ആകാം ചിൻ യാങ് ഇവന്റ് സൃഷ്ടിച്ചത് എന്ന വാദഗതികൾക്ക് മുൻ തൂക്കമുണ്ട് .
--
ചിത്രം : ആകാശത്തുനിന്നും പതിക്കുന്ന തീഗോ ളങ്ങൾ ഒരു എണ്ണ ഛായാ ചിത്രം :ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ് https://commons.wikimedia.org/…/File:John_Martin_-_Sodom_an…
-
ref
1.http://adsabs.harvard.edu/full/1994Metic..29..864Y
2.https://en.wikipedia.org/wiki/1490_Ch%27ing-yang_event
--
This is an original work based on references. -rishidas