{ സൂര്യനിലേക്കുള്ള ദൂരം മനസിലാക്കുവാനുള്ള പോസ്റ്റ് ആണിത് }
.
സൂര്യനിലേക്കുള്ളത് ഒരു നേർ രേഖ വഴി ആയതുകൊണ്ട് നമുക്ക് കാർ നല്ല സ്പീഡിൽ വിടാം. ഒരു 100 കിലോമീറ്റർ വേഗതയിൽ പോയാലോ. എത്ര ദിവസം കൊണ്ട് നമ്മൾ സൂര്യനിൽ എത്തും ?
10 ദിവസ്സം ?
20 ദിവസം ?
30 ദിവസം ?
അതോ ഇനി മാസക്കണക്കു നോക്കണോ... 2 മാസം, 3 മാസം ?
ഒന്ന് ആലോചിച്ചു നോക്കൂ..
.
.
ഒരു ഉത്തരം ആദ്യം മനസിൽ ഉറപ്പിക്കൂ. എന്നിട്ട് താഴേക്ക് വായിക്കൂ...
.
.
മാസങ്ങൾ കൊണ്ടോ വർഷങ്ങൾ കൊണ്ടോ ഒന്നും നമ്മൾ കാറിൽ പോയാൽ സൂര്യനിൽ എത്തില്ല. രാത്രിയും പകലും നിർത്താതെ മണിക്കൂറിൽ 100 കിലോമീറ്റർ ഓടിച്ചാൽ 170 വർഷം കഴിയും സൂര്യനിൽ എത്താൻ !!.
പക്ഷെ ആ യാത്രയിൽ ഭൂമിയെപ്പോലെ സൂര്യനെ ചുറ്റി ചുറ്റി ഒരു വാച്ചിന്റെ വൈൻഡിങ് സ്പ്രിങ് പോലെ ആയിരിക്കും സൂര്യനിലേക്കു അടുക്കുക എന്നുമാത്രം.
സൂര്യനിൽ ഏതാണ് ഇത്ര വർഷമെങ്കിലും മറ്റു നക്ഷത്രങ്ങളുടെ കാര്യമോ !
5.6 കോടി വർഷം എടുക്കും നമ്മുടെ ഏറ്റവും അടുത്ത ( സൂര്യൻ കഴിഞ്ഞാൽ ) നക്ഷത്രമായ പ്രോക്സിമ സെന്റോറി -എ യിൽ എത്താൻ !!