തമിഴിൽ ദൈവം എന്ന വാക്കിന്റെ ഒരു പര്യായം ആണ് ഇരൈവൻ, ഈ ഇരൈവൻ എന്ന വാക്കിന്റെ വടക്കേ ഇന്ത്യൻ ഉച്ചാരണം ആണ് രാവൺ അത് വീണ്ടും തെക്കോട്ട് വന്നു രാവണൻ ആവുന്നു.
തമിഴിൽ മാത്രം അല്ലാ ലോകത്തു ഭൂരിഭാഗം ദൈവീക പരിവേഷം കിട്ടിയവരും സ്വയം ദൈവം ആയി അവരോധിക്കാൻ ശ്രമിച്ചവരും രാജാക്കന്മാർ ആയിരുന്നു. ദൈവീക വിശ്വാസങ്ങൾ ഉള്ളവരും സഹായത്തിനും, രക്ഷക്കും, ന്യായത്തിനും എപ്പോഴും സമീപിക്കുന്നത് രാജാവിനെ ആണ്, അത് കൊണ്ട് തന്നെ കണ്ണിനു മുന്നിൽ ഉള്ള ദൈവം ആയി കാണുന്നതെപ്പോഴും ഭരണകർത്താക്കളെ ആണ്, ഇന്നും കഷ്ടതകൾ അനുഭവിക്കുന്നവർ
രാഷ്ട്രീയക്കാരെ ദൈവത്തിനു സമാനം ആയി തന്നെ ആണ് കാണുന്നത്, അവർക്ക് വേണ്ടി ചാവേറുകൾ ആയി ഇറങ്ങാൻ തയ്യാറാവുന്നതും അതു കൊണ്ടാണ്. രാജാവിന്റെ കൈയ്യിൽ നിന്ന് അല്ലെങ്ങിൽ രാഷ്ട്രീയക്കാരിൽ നിന്നോ പ്രതീക്ഷിച്ച ന്യായം കിട്ടാതെ വരുമ്പോൾ അവരെ രാക്ഷസീകരിക്കുകയും ചെയ്യുന്ന അങ്ങനെ കഥകൾ സൃഷ്ട്ടിക്കുകയും ചെയ്യുന്നത്.
രാവണന് ക്ഷേത്രം ഉള്ള ആദിവാസി ഗോത്രങ്ങൾ ഇന്നും ഉണ്ട് അവരുടെ കഥയിൽ രാമൻ തീർച്ചയായും വില്ലൻ ആയിരിക്കും, അതേ പോലെ തന്നെ മഹിഷാസുരന്റെ ആരാധകർക്ക് ഭദ്രകാളി വെറുക്കപ്പെട്ട രൂപം ആയി മാറുന്നതും, കാളി ആരാധകർക്ക് മഹിഷാസുരൻ വില്ലൻ ആവുന്നതും. കാലാന്തരത്തിൽ കൂടുതൽ ആരാധകർ കിട്ടുന്നവരുടെ കഥ പോപ്പുലർ ആവുകയും, ന്യുനപക്ഷ ആരാധകർ ഭൂരിപക്ഷത്തിന്റെ വില്ലൻ ആവുന്നതും.
സാമാനം ആയാണ് ജൂത മതക്കാർ ജീസസിനെ കാണുന്നതും, ക്രിസ്ത്യാനികൾ ജൂതന്മാരെ വില്ലന്മാരായി കാണുന്നതും. സെമറ്റിക് മതങ്ങൾ പാഗൻ മതങ്ങൾ എന്ന് അവർക്ക് മുന്നേ ഉള്ള മതങ്ങളെ കാണുകയും ചെയ്യുന്നത്.
ഒരു ആയിരം വർഷം ഒക്കെ കഴിയുമ്പോൾ മഹാത്മാ ഗാന്ധി ഒരു വില്ലൻ ആയാലും ഗോഡ്‌സെ ഒരു ദൈവം ആയും ഒക്കെ വിശ്വാസം രൂപാന്തരപ്പെട്ടേക്കും, ജയിക്കുന്നവരും കാശുള്ളവരും അവരെ പുകഴ്ത്തി പാടാനും എതിരാളികളെ ഇകഴ്ത്തി പാടാനും, പാണന്മാരെ നിയമിക്കും(ഇത് ആരേയും ഉദ്ദേശിച്ചല്ല, അങ്ങനെ ആർക്കെങ്കിലും തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രം🤪), ചരിത്രം തിരുത്തി എഴുതിക്കാനും, അന്ന് വരെ ഉള്ള ചരിത്ര പുസ്തകങ്ങൾ നിരോധിക്കാനും ശ്രമിക്കും.
ഇത് തന്നെ ആണ് യൂറോപ്പ്യൻമാരും ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും. എന്റെ അറിവിൽ (പൂർണം അല്ല)യൂറോപ്യന്മാർക്കു പറയാനുള്ള ഒരു ചരിത്രവും ഇല്ല, റോമാ സാമ്രാജ്യം ഗ്രീക്ക് സാമ്രാജ്യം ഒക്കെ ഈജിപ്ഷ്യൻ സാമ്രാജ്യമോ പേർഷ്യൻ സാമ്രാജ്യമോ അത് പോലുള്ള വടക്കേ ആഫ്രിക്കൻ സാമ്രാജ്യങ്ങളോ, മിഡ്ഡിൽ ഈസ്റ്റ് സാമ്രാജ്യങ്ങളോ ആണ്. ഗ്രീസും റോമും ചരിത്രത്തിൽ ഉടനീളം ഈജിപ്തിന്റെയോ പേർഷ്യയുടെയോ കോളനി മാത്രം ആയിരുന്നു. ഇന്ന് നമ്മൾ പഠിക്കുന്ന ചരിത്രം നേരെ തിരിച്ചും ആണ് ചരിത്രം യൂറോപ്പുകാർക്കു മാത്രമേ ഉള്ളൂ വേറെ ആർക്കും ഇല്ലാ എന്ന നുണക്കഥകൾ ആണ്.
മഹാരാഷ്ട്രയിലെ നാട്ടിൻപുറങ്ങളിൽ ഇന്നും കുട്ടികൾക്ക് ചോറ് കൊടുക്കുന്നത് മാറാത്തക്കാർ വരും എന്ന് പേടിപ്പിച്ചിട്ടാണ്, എല്ലാ സാമ്രാജ്യങ്ങളും ആദ്യം കൊള്ളസംഘങ്ങൾ ആയാണ് തുടക്കം, പിന്നീട് ഭരണത്തിൽ വന്നാൽ ആദ്യം ചരിത്ര നിർമിതി ആണ്, മാറാത്തക്കാർ സൂദ്രന്മാരുടെ സാമ്രാജ്യം ആണ്, ഭരണത്തിൽ വന്നതും പണ്ഡിതന്മാരെ വിളിച്ചു വരുത്തി ചരിത്രം എഴുതിച്ച് രാജാവ് സൂര്യവംശം അല്ലെങ്കിൽ ചന്ദ്രവംശ പരമ്പരയിൽ ജനിച്ചതാണെന്നും ക്ഷത്രിയ വംശ പരമ്പരയിൽ പെട്ടതാണെന്നു എഴുതി ഒപ്പിക്കും (സൂദ്രന്മാരുടെ സാമ്രാജ്യങ്ങളാണ് ഇന്ത്യയിൽ വലിയ വലിയ സാമ്രാജ്യങ്ങൾ).
ഇത് പോലുള്ള എഴുതി ഒപ്പിക്കലുകൾ ആണ് എല്ലാ ചരിത്രങ്ങളും, ഒരിക്കലും ആർക്കിയോളോജിക്കൽ തെളിവുകളും ചരിത്രവും ഒത്തു പോവാത്തതിനുള്ള കാരണവും മറ്റൊന്നല്ല.
ഇന്ത്യയിലെ പ്രസിദ്ധമായ രാവണ ക്ഷേത്രങ്ങൾ
https://www.google.co.in/…/7-strange-weird-temples-o…/%3famp