1920ൽ Peruvian archaeologist ആയ Julio Tello ആണ് ആദ്യമായി പെറുവിലെ പാരകസ് (PARACAS )എന്ന സ്ഥലത്തു നിന്നും ആദ്യമായി അസാധാരണ രൂപമുള്ള തലയോട്ടികൾ കണ്ടെടുത്തത്. പിന്നീട് ഒട്ടേറെ ആർക്കിയോളജിസ്റ്റുകൾ നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് ഇത്തരം തലയോട്ടികളാണ് കണ്ടെത്തിയത്...
ഇത്തരം തലയോട്ടികൾ ഉണ്ടാകാൻ ഉള്ള കാരണം തേടി ശാസ്ത്രജ്ഞന്മാർ സഞ്ചരിച്ചപ്പോൾ ഒട്ടേറെ ദുരൂഹത നിറഞ്ഞതും കൂടുതൽ ഞെട്ടിക്കുന്നതും ആയ വസ്തുതകളും മാത്രമാണ് കണ്ടെത്താൻ സാധിച്ചത്.
ഈ തലയോട്ടിളെ പറ്റി എഴുതപ്പെട്ട ആദ്യത്തെ വിവരണം BC 400 വർഷങ്ങൾക് മുൻപ് HIPPOCRATES ന്റേതാണ്. പഴയ ആഫ്രിക്കൻ ഗോത്രവർഗക്കാരായ Macrocephali വംശജർ അവരുടെ കുഞ്ഞുങ്ങളെ കുഞ്ഞു നാൾ മുതൽ തല പ്രത്യേകം തയ്യാറാക്കിയ ചട്ടക്കൂടിലും ഫ്രെയിം ലും വെച്ച് നീളമുള്ളവയാക്കി മാറ്റിയിരുന്നു.
(ചിത്രത്തിൽ സൂചിപ്പിക്കുന്നു )
AD 300-400 കാലഘട്ടത്തിൽ കിഴക്കൻ യൂറോപ്പിൽ താമസിച്ചിരുന്ന HUNS എന്ന ഗോത്രവർഗക്കാരും ഇത്തരം ചടങ്ങുകൾ നടത്തിയിരുന്നതായി അറിവുകൾ ലഭിച്ചു.
AD 100 തൊട്ട് ഏകദേശം 800കൾ വരെ യൂറോപ്പ്യൻ, ജർമൻ ,പോളണ്ട്,ഫ്രാൻസ് , ഇറാൻ,ഇറാഖ് , മായൻ , സെൻട്രൽ അമേരിക്കൻ ,ഇൻകാ ,അഫ്ഗാനിസ്ഥാൻ,പാക്കിസ്ഥാൻ, ബഹാമാസ്,തഹിറ്റി ,ഹവായ് ഓസ്‌ട്രേലിയൻ ഗോത്രവര്ഗങ്ങളിൽ വരെ വ്യാപകമായി ഈ പ്രക്രിയ പിന്തുടർന്നിരുന്നതായി റിപോർട്ടുകൾ പറയപ്പെടുന്നു
ഇപ്പോളത്തെ ഇറാഖ് ലെ SHANIDAR ഗുഹകളിൽ നിന്നും കണ്ടെത്തിയ മനുഷ്യരുടെ അവശിഷ്ട്ടങ്ങളിൽ നിന്നും ഏകദേശം 8000 വർഷങ്ങൾക് മുൻപ് ഉണ്ടായിരുന്ന PRO-NEOTHILIC HOMO SAPIENS ൽ പോലും ഇത്തരം നീളമുള്ള തലയോട്ടികൾ ഉണ്ടായിരുന്നതായി തെളിവുകൾ കണ്ടെത്തി.
അവർ എന്തിനു ഇങ്ങനെ ചെയ്തിരുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
* പൊതുവെ പറയപ്പെടുന്ന ഉത്തരങ്ങൾ, ഇത്തരം തല ഉള്ളവർ സമൂഹത്തിൽ കൂടുതൽ ബുദ്ധി ഉള്ളവരും ഉയർന്ന സ്റ്റാറ്റസ് ഉള്ളവരും ആയിത്തീരും എന്ന് വിശ്വസിച്ചിരുന്നതിനാലാണ്. പക്ഷെ തലയോട്ടിക്കു മാത്രമേ രൂപമാറ്റം സംഭവിക്കുന്നുള്ളു എന്നതിനാലും , തലച്ചോറിന്റെ ഘടനക് മാറ്റം വരാത്തതിനാലും ബുദ്ധിക് പതിവിൽ കൂടുതൽ ശക്തി കൈവരിക്കാനുള്ള സാധ്യത ആധുനിക മെഡിക്കൽ സയൻസ് തള്ളിക്കളയുന്നു .
* പക്ഷെ ഈ തലയോട്ടികളെ പറ്റി 2015 ൽ researcher ആയ L.A. Marzulli ഉം biologist ആയ Brien Foerster ടെയും നേതൃത്വത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലും DNA ടെസ്റ്റ് ലും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടത്. അവയിൽ ചിലത്.
* 18 തലയോട്ടികൾ പഠനത്തിന് വിധേയമാക്കിയെങ്കിലും 12 എന്നതിന്റെ മാത്രമേ റിസൾട്ട് പബ്ലിക് ആക്കിയിട്ടുള്ളു.
* അതിൽ സാദാരണ തലയോട്ടിയെക്കാളും ഇത്തരം തലയോട്ടിയുടെ VOLUME 25% ഉം ഭാരം 60% ഉം കൂടിയിരുന്നതായി കണ്ടെത്തി. ഇതൊരു ഞെട്ടിക്കുന്ന വിരോധാഭാസമാണ്. കാരണം മനുഷ്യന്റെ തലയോട്ടി ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ രൂപമാറ്റം വരുത്തിയാലും , SHAPE മാറും എന്നതിലുപരി അതിന്റെ VOLUME ഓ WEIGHT ഓ കൂടാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ചു പറയുന്നു.
* ഈ കണ്ടെത്തിയ തലയോട്ടികളുടെ DNA കളിൽ mitochondrial DNA (from the mother) ക്ക് ഭൂമിയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യ വംശത്തിന്റെയോ മൃഗ വംശത്തിന്റെയോ സാമ്യം ഇല്ലാത്തവ ആണെന്ന് തെളിയിക്കപ്പെട്ടു. ഇതുതന്നെ വലിയൊരു ദുരൂഹത ആണ്.
* പൊതുവെ പുരാതന സംസ്കാരങ്ങളും അവരുടെ ആചാരങ്ങളും തമ്മിൽ വലിയ അന്തരം തന്നെ ഉണ്ടായിരുന്ന കാലത്തു , നേരം വണ്ണം ഗോത്രങ്ങൾ തമ്മിൽ സഞ്ചാര മാർഗം പോലും ഇല്ലാതിരുന്ന സമയത് എങ്ങനെ ഇത്രയും വിവിധ ദേശങ്ങളിലെ മനുഷ്യർ ഒരേ വിചിത്രമായ ആചാരം പിന്തുടർന്നു ? അല്ലെങ്കിൽ അതിനു പിന്നിലെ പ്രേരണ എന്തായിരുന്നു ?
* പല DNA ടെസ്റ്റ് റിസൾട്ടുകളും ഇന്നും പുറത്തു വിടാത്തതിന് പിന്നിലെ കാരണം എന്ത്?
* കിട്ടിയ റിസൾട്ടുകളിലെ FOREIGN DNA എവിടുന്നു വന്നു, അവയുടെ ഉത്ഭവം എവിടെ ?
* ഭാരവും VOLUME വും കൂടിയ തലയോട്ടികൾ മനുഷ്യരുടേതു തന്നെ ആണോ?
ഇത്തരം ചോദ്യങ്ങൾക് ഇന്നും വ്യക്തമായ ഉത്തരം ഇല്ല
* പൊതുവെ ഇതിനെല്ലാം ഉത്തരം ആയി കരുതപ്പെടുന്നത്, (ശാസ്ത്രജ്ഞരുടെ നിഗമനങ്ങളാണ്,തെളിയിക്കപ്പെട്ടിട്ടില്ല ) പുരാതന കാലത് എപ്പോളോ മനുഷ്യ വംശത്തിന്റെ വളർച്ചയും പുരോഗമനവും കണ്ടിട്ട് ഏതോ HIGHLY ADVANCED INTELLIGENT SPECIES (ALIENS )ഭൂമിയിൽ വന്നിരുന്നതായും, അവർക്ക് ഏകദേശം മനുഷ്യരുമായി രൂപസാദൃശ്യം ഉണ്ടായിരുന്നതായും എന്നാൽ, തലയോട്ടി മാത്രം നീളമുള്ളതായിരുന്നതായും എന്നും കരുതപ്പെടുന്നു. അവരിൽ പലരും മനുഷ്യരാശിയെ സഹായിക്കാനായി മനുഷ്യരുമായി ഇണ ചേർന്നോ ക്ളോണിങ് വഴിയോ പുതു തലമുറയെ സൃഷ്ടിച്ചിരുന്നിരിക്കണം .
* അവര്ക് അസാമാന്യ ബുദ്ധിപാടവവും കഴിവും ഉണ്ടായിരുന്നതിനാൽ നമ്മുടെ പൂർവികർ അവരെ അനുകരിക്കാനായി അവരുടെ വരും തലമുറകളിലെ കുഞ്ഞുങ്ങൾക് നീളൻ തല ഉണ്ടായാൽ ബുദ്ധി കൂടും എന്ന മിഥ്യ ധാരണയുടെ ഫലം ആയിരുന്ന്നിരിക്കാം ഈ പ്രക്രിയയ്ക്ക് കാരണം. (ഇന്നും നമ്മുടെ കാലത് നാം അനുകരിച്ചു വരുന്ന POP CULTURE തന്നെ ഇതിനു ഉത്തമ ഉദാഹരണം )
സത്യം ആർക്കും അറിയില്ല.ഭാവിയിൽ തെളിയിക്കപ്പെടാം . നിർദേശങ്ങൾ പ്രതീക്ഷിക്കുന്നു .
SOURCES :https://www.youtube.com/watch?v=-QnF_RvEaAg
https://www.express.co.uk/…/Aliens-UFO-Paracas-skulls-DNA-t…
https://en.wikipedia.org/wiki/Artificial_cranial_deformation