I just created this blog to keep these information's with me because its interesting and i am also interested in reading such things .. A place to read Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts published in this blog is copied from Facebook groups,pages and other social media sites . you can also use these information's for study purpose .. thank you keep reading Become a part of our smart Community and Enjoy Free updates directly to your Inbox. (No Spam , no virus We promise )

Friday, 4 May 2018

ഓം‌ലെറ്റിനു മുകളിൽ പെപ്പർ പൌഡർ ഇടുന്നത് വെറുതേ അല്ല! - ഇല്ലെങ്കിൽ സൂക്ഷിക്കണം


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്ന, പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് മുട്ട. ഇത് വിവിധ രീതികളില്‍ സ്വാദുഷ്ടമായ വിഭവമായി തയ്യാറാക്കാനും കഴിയും. അതുപോലെതന്നെയാണ് കറുത്ത പൊന്നായ കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളാണ് ഉള്ളത്.

പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും കുരുമുളക് ഉപയോഗിയ്ക്കാറുണ്ട്. മുട്ടകൊണ്ട് ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേര്‍ത്തു കഴിയ്ക്കുകയെന്നത് നമുക്കെല്ലാവര്‍ക്കുമുള്ള ശീലമാണ്. ഇത് സ്വാദ് മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കുന്നു. മുട്ടയില്‍ കുരുമുളകു ചേര്‍ത്ത് കഴിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കു...മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയേണിന്റെ തോത് വര്‍ദ്ധിയ്ക്കുകയും ശരീരത്തില്‍ ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്തുകയും ചെയ്യുന്നു. വിളര്‍ച്ചയുള്ള ആളുകള്‍ക്ക് പറ്റിയ ഉത്തമമായ ഒരു മരുന്നാണിത്.അതുപോലെ ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു മാര്‍ഗമാണ് ഇത്.

ദിവസം മുഴവുന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഇതുമൂലം സാധിക്കുന്നു. പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ടയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ മസില്‍ ബില്‍ഡപ് ചെയ്യാനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.

എല്ലിന്റെ ആരോഗ്യത്തിന് മുട്ടയില്‍ വൈറ്റമിന്‍ ഡി ആവശ്യമാണ്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിയ്ക്കുകയും ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാകുകയും ചെയ്യുന്നു. അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.

മുട്ടയില്‍ അടങ്ങിയിട്ടുള്ള കൊളീന്‍ ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള നല്ലൊരു വഴികൂടിയാണ് ഇത്. ഇത് കഴിക്കുന്നത് മൂലം തടി കുറയുകയും ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിക്കുകയും ചെയ്യുന്നു.