ചില സാഹിത്യ കൃതികൾ നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും നിലനിൽക്കും കാലം കഴിയുന്തോറും അവയുടെ പ്രസക്തിയും കൂടിക്കൊണ്ടിരിക്കും . അത്തരത്തിലുള്ള സാഹിത്യ സൃഷ്ടികൾ വളരെയെണ്ണം ഒന്നുമില്ല .പക്ഷെ രണ്ടു സഹസ്രാബ്ദങ്ങൾക്കുമുന്പ് ശൂദ്രക കവി ( രാജാവ് ) രചിച്ച മൃച്ഛകടികം എന്ന നാടകം തീർച്ചയായും കാലത്തെ അതിജീവിക്കുകയും ,പ്രസക്തി ഏറുകയും ചെയ്യുന്ന ഒരു മഹാ സൃഷ്ടിയാണ്
--
മൃച്ഛകടികം ( Little Clay Cart)
--
ശൂദ്രകൻ എന്ന സാഹിത്യകാരൻ 2500 വര്ഷത്തിലേറെക്കാലം രചിച്ച അതി
പുരാതനമായ ഒരു സംസ്കൃത നാടകമാണ് മൃച്ഛകടികം. പ്രദ്യോത രാജവംശത്തിലെ പാലക രാജാവിന്റെ ദുര്ഭരണവും അതിനെതിരെയുള്ള ജനങ്ങളുടെ എതിർപ്പും ഈ നാടകത്തിലെ പച്ഛാത്തലമാണ് . നാട്യ ശാസ്ത്രത്തിലെ കീഴ്വഴക്കം നാടകങ്ങളിൽ ഉന്നതരുടെയും രാജാക്കന്മാരുടെയും പണ്ഡിതരുടെയും ചരിത്രം പറയുക എന്നതാണ് .പക്ഷെ മൃച്ഛകടികം ആ പതിവില്നിന്നും വ്യതിചലിക്കുന്നു ..യാഥാർഥ്യ ബോധമാണ് മൃച്ഛകടികത്തിന്റെ മുഖ മുദ്ര .കഥാപാത്രങ്ങളിൽ ഭൂരിഭാഗവും സാധാരണക്കാർ .. .രാജാവിനെ വിമർശിക്കുന്ന ജനതയും മൃച്ഛകടികത്തിന്റെ പ്രത്യേകതയാണ് ഒരു രാഷ്ട്രീയ വിമർശനമാണ് ഈ നാടകം .രാജാവ് ,മന്ത്രി ,പുരോഹിതൻ ,കള്ളൻ, ഇടയൻ ,ചൂതുകളിക്കാർ ,പട്ടാളക്കാർ തുടങ്ങി പല തട്ടിലുള്ളവർ കഥാപാത്രങ്ങളായി എത്തുന്നു..ദുർഭരണം നടത്തുന്ന പാലക രാജാവിനെ ആര്യകൻ എന്ന ഇടയന്റെ നേതൃത്വത്തിൽ സ്ഥാന ഭ്രഷ്ടനാക്കുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം . സംസ്ഥാനകൻ എന്ന രാജ സ്യാലന്( അധികാരി ,രാജാവിന്റെ അളിയൻ എന്നൊക്കെ പറയാം ) നടത്തുന്ന അഴിമതിയും കള്ളത്തരണങ്ങളും ഉപകഥയായി പ്രതിപാദിച്ചിരിക്കുന്നു . ഏതു ഉത്തരാധുനിക നാടകത്തെയും കടത്തി വെട്ടുന്നതാണ് 2500 കൊല്ലം മുൻപ് രചിച്ച ''മൃച്ഛകടികം '' ത്തിന്റെ ആധുനികത.
---
ശൂദ്രകൻ
---
മൃച്ചകടികം രചിച്ചത് ശൂദ്രകൻ എന്ന വ്യക്തിയാണെന്ന് നിസ്തർക്കമാണ് .പക്ഷെ ആരായിരുന്നു ഇദ്ദേഹം എന്നതിനെക്കുറിച് ഏകാഭിപ്രായം ഇല്ല .മൃച്ഛകടികത്തിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് നാടക രചയിതാവ് പ്രശസ്ത രാജാവ് ശൂദ്രകൻ ആണെന്നാണ് . അദ്ദേഹം ജ്ഞാനിയായ ഒരു രാജാവായിരുന്നു എന്നും വേദങ്ങളും ,ഗണിതവും ,മാന്ത്രികവിദ്യകളും സ്വായത്തമാക്കിയയാളായിരുന്നു എന്നും ആമുഖത്തിൽ പറയുന്നു .മൃച്ഛകടികം കൂടാതെ അദ്ദേഹം വീണാ വാസവദത്തം ,പദ്മപ്രഭൃതിക എന്നെ നാടകങ്ങളും രചിച്ചതായി സൂചനയുണ്ട് .ശൂദ്രകൻ എന്നത് ഒരു കവിയുടെ തൂലികാ നാമമാണെന്നും വാദമുണ്ട് .രാജഭരണം നിലനിൽക്കുന്ന അവസരത്തിൽ രാജഭരണത്തെ വിമർശിച്ചുകൊണ്ടും രാജാവിനെ ഇടയൻ സ്ഥാനഭ്രഷ്ടനാക്കുന്നതിനെ ഇതി വൃത്തമാക്കിക്കൊണ്ടും ഒരു നാടകം എഴുതുന്നത് എക്കാലത്തും ദുഷ്കരമായിരുന്നിരിക്കാം .അതിനാൽ തന്നെ നാടക കർത്താവ് /കവി തന്റെ ശരിക്കുള്ള പേരിനെ മറച്ചു വച്ചിരിക്കാം.
ലോക സാഹിത്യത്തിലെ തന്നെ ആദ്യ രാഷ്ട്രീയ വിമർശന സാഹിത്യ കൃതിയായി മൃച്ഛകടികത്തെ കാണാം .കഥാപാത്രങ്ങളും . സ്ഥലവും എല്ലാം നൂറു ശതമാനം യാഥാർഥ്യം ഉൾകൊള്ളുന്നവയാണ് .ഒരാൾ പോലും ദൈവീക പരിവേഷം എടുത്തണിയുന്നില്ല .കാര്യപ്രാപ്തിയില്ലാത്ത ഭരണാധിപൻ .അതിന്റെ മറപിടിച് രാജസ്യാലന്മാരും,ഉപദേശകരും നടത്തുന്ന കൊള്ളകൾ .സാധാരണക്കാരന്റെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണികൾ .ആഹാരമില്ലാതെ മോഷണത്തിനിറങ്ങേണ്ടിവരുന്ന അഭ്യസ്തവിദ്യർ ,രാജഭടന്മാരുടെ ക്രൂരതകൾ .സഹികെട്ട് ഒരിടയനെ നേതിര്ത്വത്തിൽ ജനം നടത്തുന്ന വിപ്ലവം .അജകൻ എന്ന് പേരുള്ള ഇടയൻ ആര്യകൻ എന്ന് പേരുള്ള രാജാവായി നടത്തുന്ന സദ്ഭരണം .കാലദേശങ്ങൾക്കതീതമാണ് മൃച്ഛകടികം നൽകുന്ന സന്ദേശം .പുരാതന കാലത്തെ നാട്യ ശാസ്ത്ര നിയമങ്ങളെ ലംഖിച്ചു കൊണ്ടാണ് മൃച്ഛകടിക കർത്താവ് നാടകം രചിച്ചത് .കാലം ചെല്ലും തോറും തിളക്കം കൂടി വരുന്ന അപൂർവ ശ്രേഷ്ട സൃഷ്ടികളിൽ ഒന്നാണ് മൃച്ഛകടികം
---
ചിത്രം :മൃച്ഛകടികം :ആർതർ റായ്ടറുടെ ഇംഗ്ലീഷ് വിവർത്തനം :കടപ്പാട് : https://www.barnesandnoble.com/
--
Text of English translation of Mrichakatika :
--
https://www.gutenberg.org/files/21020/21020-h/21020-h.htm
--
This is an original work based on the references given .No part of it is shared or copied from any other post or article. –Rishidas.S
--
Ref:
1. https://archive.org/details/littleclaycartmr00sudruoft
2. https://en.wikipedia.org/wiki/M%E1%B9%9Bcchakatika
3. https://en.wikipedia.org/wiki/%C5%9A%C5%ABdraka
4.http://www.sacred-texts.com/hin/lcc/index.htm
5. https://archive.org/search.php…