A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഡൂംസ്‌ഡേ ക്ലോക്ക്- ലോകാവസാന ഘടികാരം


ഒരു ഘടികാരം അതിൽ സമയം അർധരാത്രി 12 ആയാൽ ഈ ലോകം അവസാനിക്കും . ലോകാവസാന ഘടികാരം . ഇപ്പോൾ അതിലെ സമയം 12 ആകാൻ 2 മിനിറ്റ് ആണ് .
ഇതിപ്പോൾ ഉള്ളത് അമേരിക്കയിൽ ആണ് അര്‍ധരാത്രിക്ക് ഏഴു മിനിറ്റ് കൂടിയെന്ന നിലയില്‍ 1947 ലാണു ലോകാവസാന ഘടികാരം (Doomsday Clock) നിലവില്‍വന്നത്.
അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിലാണ്‌ ഘടികാരം സ്ഥാപിച്ചത്‌. ആദ്യമായിമാനവരാശിയുടെ നിലനില്‍പ്പു നേരിടുന്ന ഭീഷണിയുടെ അപകടകരമായ അവസ്ഥ സൂചിപ്പിക്കുന്ന അളവുകോലാണു ‘ഡൂംസ്ഡേ ക്ലോക്ക്’. ആണവ ഭീഷണിയും കാലാവസ്ഥാ വ്യതിയാനവും മൂലം വന്നുചേരാവുന്ന മഹാദുരന്തത്തെ അര്‍ധരാത്രി (12 മണി) എന്നാണു ക്ലോക്കില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അണുബോംബ് നിർമ്മിച്ച സംഘത്തിൽ പ്രവർത്തിച്ച ശാസ്‌ത്രജ്ഞർ 1945-ൽ തുടങ്ങിയ ബുള്ളറ്റിൻ ഓഫ്‌ ദ ആറ്റമിക്‌ സയന്റിസ്റ്റ്‌സ്‌ എന്ന പ്രസിദ്ധീകരണത്തിന്റെ നിർദ്ദേശകസമിതി അംഗങ്ങളാണ്‌ 1947-ൽ അന്ത്യദിനഘടികാരത്തിന്‌ രൂപം നൽകിയത്. ഘടികാരത്തിന്റെ പുനക്രമീകരണം നടത്താൻ ചുമതലയുള്ള സംഘത്തിൽ ഇപ്പോൾ ലോകപ്രശസ്‌തരായ ഒട്ടേറെ ശാസ്‌ത്രജ്ഞർ ഉൾപ്പെടുന്നു. 2007 ജനുവരി 17-ന്‌ ഘടികാരസൂചി രണ്ടു മിനുറ്റുകൂടി അർധരാത്രിയോട്‌ അടുപ്പിച്ചുവെന്ന്‌ ലണ്ടനിൽ പ്രഖ്യാപിച്ചത്‌ വിഖ്യാത ശാസ്‌ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങാണ്‌.
ആഗോളതാപനം, ആണവായുധം എന്നീ വിപത്തുകൾ മൂലം സർവനാശത്തിലേക്ക്‌ നീങ്ങുന്ന ലോകനാഗരികതയ്‌ക്കിന്‌ വെറും അഞ്ചുമിനുറ്റ്‌ മാത്രമെന്ന്‌ നേരത്തെ അന്ത്യദിനഘടികാരം മുന്നറിയിപ്പു നൽകിയിരുന്നു. കഴിഞ്ഞ 60 വർഷമായി ഇത്തരമൊരു ഘടികാരം ശാസ്‌ത്രലോകം കൈവശം സൂക്ഷിക്കുകയാണ്‌. ലോകം നേരിടുന്ന ഭീഷണികൾക്കനുസരിച്ച്‌ അതിന്റെ സൂചിയിൽ വ്യത്യാസം വരുത്തിക്കൊണ്ടേയിരിക്കുന്നു. സർവനാശത്തിന്‌ അവശേഷിക്കുന്ന സമയമാണ്‌ ലോകത്തിനുള്ള മുന്നറിയിപ്പായി ‘അന്ത്യദിനഘടികാര’ത്തിൽ ക്രമീകരിക്കപ്പെടുക.
ക്ലോക്കിൽ നേരത്തെ അർധരാത്രിക്ക് അഞ്ചു മിനിറ്റാണ് ഉണ്ടായിരുന്നത്. ഇതാണ് മൂന്നു മിനിറ്റായി പിന്നീട് മാറിയത് . രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങൾ, വടക്കൻ കൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം, റഷ്യ–അമേരിക്ക സംഘർഷം, ഇന്ത്യ–പാക്ക് സംഘർഷം എന്നിവയെല്ലാം ലോകാവസാന ഘടികാരത്തിലെ പുതിയ സമയം ക്രമീകരിക്കാൻ കാരണമായി. ഈ നില തുടർന്നാൽ വൈകാതെ ഈ ലോകം അവസാനിക്കുമെന്നാണ് അറ്റോമിക് ശാസ്ത്രജ്ഞർ പറയുന്നത്.
കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തിനിടെ ക്ലോക്കിലെ സമയസൂചികള്‍ 22 തവണ പുനക്രമീകരിച്ചിട്ടുണ്ട് എന്നരിക്കെ ഇപോ 12 ആകാൻ 2 ആയിട്ടും ഉണ്ട്‌ .
അതായത് ലോകാവസാനത്തിന്റെ അര്‍ധരാത്രിയാകാന്‍ ഘടികാരത്തില്‍ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യര്‍ ഭൂമിയില്‍ സര്‍വനാശം വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മകമായ ഈ ഘടികാരത്തിന്റെ സൂചികളാണ് അപായസൂചന നല്‍കുന്നത്.
അര്‍ധരാത്രിയാകാന്‍ രണ്ടു മിനിറ്റും മുപ്പതു സെക്കന്‍ഡുമെന്ന അവസ്ഥയിലായിരുന്നു ഘടികാരസൂചികള്‍ അവസാനമായി പുനഃക്രമീകരിച്ചതു . ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങളും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും സൂചിപ്പിക്കുന്ന പ്രവചനാതീത സാഹചര്യവുമാണു ഘടികാര സൂചികള്‍ 30 സെക്കന്‍ഡ് മുന്നോട്ടാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ശാസ്ത്രജ്ഞ സംഘടനയുടെ സിഇഒ റേച്ചല്‍ ബ്രോന്‍സന്‍ പറയുക ഉണ്ടായി .
ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ചൈനയും പാക്കിസ്ഥാനും ഇന്ത്യയും കാണിക്കുന്ന ആവേശത്തെയും ബ്രോന്‍സന്‍ വിമര്‍ശിച്ചു. ആണവയുദ്ധഭീഷണി ഇല്ലാതാക്കുന്നതില്‍ ലോകനേതാക്കള്‍ പരാജയപ്പെട്ടെന്നും വിലയിരുത്തി.
65 വര്‍ഷം മുന്‍പ് യുഎസും സോവിയറ്റ് യൂണിയനും മല്‍സരിച്ച്‌ ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങള്‍ നടത്തിയ 1953ലും അര്‍ധരാത്രിക്ക് രണ്ടു മിനിറ്റ് ശേഷിപ്പിച്ചു ഘടികാരസൂചികള്‍ ക്രമീകരിച്ചിരുന്നു.
ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം സൂചി മുന്നോട്ടാക്കാന്‍ കാരണമായതു നാലു തവണ- ഇരുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് 1968ല്‍; ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും വിസമ്മതിച്ച 1969 ല്‍; ഇന്ത്യ, പാക്കിസ്ഥാന്‍ അണവ പരീക്ഷണങ്ങള്‍ നടന്ന 1974 ലും 1998 ലും.
സാഹചര്യങ്ങള്‍ വിലയിരുത്തി ഘടികാരസൂചികളുടെ സ്ഥാനം നിര്‍ണയിക്കുന്നത് ബുളറ്റില്‍ ഓഫ് അറ്റോമിക് സയന്റിസ്റ്റ്സിലെ പ്രത്യേക സമിതി ആണ് .
ഘടികാരം പിന്നോട്ടാക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്ന ചില കാര്യങ്ങള്‍: ഉത്തര കൊറിയയെ ഉന്നമിട്ടുള്ള ട്രംപിന്റെ അധികപ്രസംഗം നിര്‍ത്തുക; ചര്‍ച്ചകള്‍ക്കായി യുഎസും ഉത്തര കൊറിയയും വാതിലുകള്‍ തുറന്നിടുക; ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങള്‍ക്കു മൂക്കുകയറിടാന്‍ ലോകം ഒറ്റക്കെട്ടായി മാര്‍ഗം കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളാണ് . ഓരോ വട്ടവും സൂചി മുന്നോട്ടു ചലിക്കാൻ കാരണമായ കാര്യങ്ങൾ പരിഹരിക്കപ്പെടുമ്പോഴോ ഒപതിവ്ത്തുതീർപ്പു ഉണ്ടാകുമ്പോഴോ വീണ്ടും സമയം ക്രെമീകരിക്കുകയാണ് ചെയുക
കടപ്പാട് ന്യൂസ്‌ ചാനൽസ് ആൻഡ്‌ ഗൂഗിൾ