നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അത്യാവശ്യം വേണ്ട ഒരു അവയവമാണ്. ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം ഇല്ലാതാക്കി അരിച്ചു മാറ്റി ആരോഗ്യവും ആയുസ്സും നല്‍കുന്നതില്‍ പ്രധാന പങ്കാണ് കരളിനുള്ളത്. എന്നാല്‍ നമ്മുടെ ചില പ്രവൃത്തികള്‍ കരളിനെ ദോഷകരമായി പലപ്പോഴും ബാധിയ്ക്കാറുണ്ട്. വിഷാംശം ഏറ്റവും കൂടുതല്‍ ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ കരളിനെയാണ്. കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ചില ഒറ്റമൂലികളുണ്ട്. ഇടയ്ക്കിടയ്ക്ക് കരള്‍ ശുചിയാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതെങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
125 ഗ്രാം കാബേജ്, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്‍ജല്‍, ഒരു കഷ്ണം ഇഞ്ചി, രണ്ട് ലിറ്റര്‍ വെള്ളം, 10 ഗ്രാം പുതിന എന്നിവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍.
തയ്യാറാക്കുന്ന വിധം
പച്ചക്കറികളും പഴങ്ങളുമെല്ലാം ചെറിയ കഷ്ണങ്ങളായി മുറിക്കുക. വെള്ളത്തില്‍ ഇതെല്ലാം ഇട്ട് മിക്‌സ് ചെയ്യുക. അതിനു ശേഷം നാരങ്ങാ നീരും ചേര്‍ത്ത്് പുതിനയും മിക്‌സ് ചെയ്യുക.ശേഷം ഇത് അരച്ചെടുക്കുക.അരക്കുമ്പോള്‍ നിങ്ങള്ക്ക് ഇഷ്ടം കട്ടി കുറഞ്ഞ ജ്യൂസ് ആണ് എങ്കില്‍ നിങ്ങളുടെ ഇഷ്ടം പോലെ കൂടുതല്‍ വെള്ളം ചേര്‍ക്കാം
ഉപയോഗിക്കേണ്ട വിധം
ദിവസവും രാവിലേയും വൈകുന്നേരവും രണ്ട് നേരം ഈ പാനീയം കുടിയ്ക്കാം. ഇത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
കരളിലെ വിഷാംശം
കരളിലെ വിഷാംശത്തെ ഇല്ലാതാക്കുന്നതിനും ഈ പാനീയത്തിന് കഴിയുന്നു. കരളിലെ വിഷാംശമാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം.
ക്യാന്‍സര്‍
കരളിനുണ്ടാകുന്ന ക്യാന്‍സര്‍ എത്രത്തോളം ഗുരുതരമാണ് എന്നത് നമുക്കെല്ലാം ആറിയാവുന്ന ഒന്നാണ്. എന്നാല്‍ ഈ പാനീയം കഴിയ്ക്കുന്നതിലൂടെ കരളിനെ ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു.
പുകവലി കൊണ്ടുള്ള ദോഷവശം
പുകവലി കൊണ്ടുള്ള ദോഷവശങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കരളിനെയാണ്. എന്നാല്‍ ഈ പാനീയ കഴിയ്ക്കുന്നതിലൂടെ കരളിനെ ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.