ഏറ്റവും വലിയ മാർജ്ജാര ഉപവംശം കടുവകൾ ആണെന്നുള്ളത് അംഗീകരിക്കപ്പെട്ട ഒരു വസ്തുതയാണ് .പക്ഷെ മാർജ്ജാരവംശത്തിലെ ഏറ്റവും ചെറിയർ ആരെന്നുളളതിന് അത്ര വ്യക്തമായ ഉത്തരം ഇല്ല .എന്നാലും ഇപ്പോഴുള്ള അറിവ് വച്ച് ,നമ്മുടെ നാട്ടിലും ശ്രീ ലങ്കയിലും കാണപ്പെടുന്ന റസ്റ്റി സ്പോട്ടെഡ് കാറ്റ് എന്ന വന്യ മാർജ്ജാരന്മാരാണ് ഏറ്റവും ചെറിയ മാർജ്ജാര വംശക്കാർ .ആഫ്രിക്കയിൽ കാണപ്പെടുന്ന കറുത്ത കാലൻ പൂച്ചകൾ (black-footed cat(Felis nigripes) ) ആണ് മറ്റൊരു ചെറു മാർജ്ജാര വംശം .
.
നമ്മുടെ രാജ്യത്ത് എല്ലാ പ്രദേശത്തും ഇവയെ കണ്ടിട്ടുണ്ട് . ഉത്തര പ്രദേശിലെ ഹിമാലയൻ വന മേഖലകളിൽ പോലും ഇവയെ കണ്ടിട്ടുണ്ട് .Prionailurus rubiginosus എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം
.
ചാരനിറത്തിലുള്ള ,ഒരു കിലോഗ്രാമിനടുത് മാത്രം ഭാരമുള്ള കുഞ്ഞൻ മാർജ്ജാരന്മാരാണ് റസ്റ്റി സ്പോട്ടെഡ് കാറ്റ്. നിത്യ ഹരിത വനങ്ങളിലും പുല്മേടുകളിലുമാണ് ഇവയുടെ വാസം .പകൽ വിശ്രമിക്കുകയും രാത്രി ഇരതേടുകയുമാണ് ഇവയുടെ രീതി .വളരെ ചടുലമായ നീക്കങ്ങളിലൂടെ ചെറു ജീവികളെ വേട്ടയാടിയാണ് ഇവ ആഹാരം തേടുന്നത് .ചില റസ്റ്റി സ്പോട്ടെഡ് കാറ്റുകളെ കെണിവച്ചു പിടിച്ച് മൃഗശാലകളിൽ വളർത്താറുണ്ട് .ലോകത്താകമാമാനം നൂറിൽ താഴെ റസ്റ്റി സ്പോട്ടെഡ് കാറ്റുകൾ മാത്രമാണ് മൃഗ ശാലകളിൽ ഉള്ളത് .മൃഗ ശാലകളിൽ ഇവയുടെ ശരാശരി ആയുർ ദൈർഖ്യം പന്ത്രണ്ട് കൊല്ലമാണ് . വംശനാശ ഭീഷണി നേരിടുന്ന ഇവ ഇപ്പോൾ തന്നെ പല മേഖലകളിൽ നിന്നും അപ്രത്യക്ഷമായി കഴിഞ്ഞു .
--
ചിത്രങ്ങൾ : കടപ്പാട് വിക്കിമീഡിയ കോമൺസ് .
--
ref:
1.http://www.dailymail.co.uk/…/Rare-footage-worlds-smallest-c…
2.https://commons.wikimedia.org/…/Category:Prionailurus_rubig…
--
This is an original work -rishidas