എല്ലാ രാജ്യങ്ങൾക്കും അവരുടെ ആരംഭത്തെപ്പറ്റി ഐതീഹ്യങ്ങൾ ഉണ്ട് .നമ്മുടെ നാടിനും അത്തരം ഐതീഹ്യങ്ങൾ ഉണ്ട് .ഭാഗവതത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഋഷഭൻറെയും പുത്രന്മാരുടെയും കഥ അതിലൊന്നാണ്
.
ഋഷഭൻ എന്ന പരമ സാത്വികനും ,ഉദാരമതിയും .ശൂരനുമായിരുന്ന മഹാത്മാവാണ് ഈ ഭൂഭാഗത്തെ ജനങ്ങളെ ആദ്യമായി രാഷ്ട്രീയമായി ഒരുമിപ്പിച്ചത് .അദ്ദേഹത്തിന്റെ കാലത് ജനങ്ങൾ നല്ലൊരു ഭാഗം പരിഷ്‌കൃതർ അല്ലായിരുന്നു ..കൃഷിയും കന്നുകാലിവളർത്തലും നാഗര , ഗ്രാമ ജീവിതവും പല ജന സമൂഹങ്ങൾക്കും അജ്ഞാതമായിരുന്നു .ഋഷഭൻ ജനങ്ങളിലേക്കിറങ്ങി .നാടുതോറും നടന്നു ജനങ്ങളെ കൃഷിയിലും മൃഗപരിപാലനത്തിലും നിപുണരാക്കി പെട്ടന്ന് തന്നെ രാജ്യത്തു ഗ്രാമങ്ങളും നഗരങ്ങളും ഉയർന്നു . മഹാ ഗൃഹസ്ഥനായ ഋഷഭന് ധാരാളം പുത്രമാരും ഉണ്ടായിരുന്നു .അവരിൽ ഭരതൻ എന്ന മൂത്ത പുത്രനും ബാഹുബലി എന്ന രണ്ടാമനും അതി ശ്രേഷ്ഠന്മാർ ആയിരുന്നു .പുത്രന്മാർ തന്നെക്കാൾ കാര്യ പ്രാപ്തരായി എന്ന് മനസ്സിലാക്കിയ ഉടൻ ഋഷഭം രാജ്യത്തിന്റെ വടക്കു ഭാഗം ഭരതനും തെക്കു ഭാഗം ബാഹുബലിക്കും പകുത്തു നൽകി .സന്യാസം സ്വീകരിച്ചു തന്റെ പ്രജകളുടെ ഇടയിൽ ഭിക്ഷുവായി ജീവിച്ചു .ഋഷഭൻറെ മഹത്വം ഭഗവാൻ കൃഷ്ണൻ തന്നെ ഭാഗവതത്തിൽ വിസ്തരിക്കുന്നുണ്ട് .
.
ഭരതന് രാജ്യം ഒറ്റയ്ക്ക് ഭരിക്കാൻ ആഗ്രഹം വന്നു ..ചക്രവർത്തി പദം നേടാൻ സഹോദരൻ ബാഹുബലിയെ പരാജയപ്പെടുത്തണം .തനിക്ക് ഭരതനെ പരാജയപ്പെടുത്താനാവും എന്നറിയാമായിരുന്നിട്ടും ബാഹുബലി പാതിരാജ്യം സഹോദരന് നൽകി സന്യാസം സ്വീകരിച്ചു .അങ്ങിനെ ഭരതൻ ഈ ഭൂഭാഗത്തിന്റെ ആദ്യ ചക്രവർത്തിയായി .ഭരതനിൽ നിന്നും ഭാരതം എന്ന പേരും ഈ മഹാ രാജ്യത്തിന് വന്നു ചേർന്നു.ഭരതൻ ഗംഭീരമായി ഭരിച്ചു അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭാരതം ഏകശിലാരൂപമായ ഒരസ്തിത്വം ആയി മാറിയത് എന്നാണ് ഐതീഹ്യം .
.
ഭരതനും പ്രായമായപ്പോൾ രാജ്യം പുത്രന്മാരെ ഏൽപ്പിച്ചു വനത്തിൽ പോയി തപസ്സു ചെയ്തു ജന്മങ്ങളിലൂടെ മോക്ഷം പ്രാപിച്ചു .
.
ഋഷഭ-ഭരത കഥ ഐതീഹ്യം ആയിരിക്കാം .പക്ഷെ 2300 കൊല്ലം മുൻപ് മറ്റൊരു ഭാരത
ചക്രവർത്തി അവരുടെ മാതൃക പിൻതുടർന്നു .ഇരുപതാമത്തെ വയസ്സിൽ ഭാരത
ചക്രവർത്തിയായ ചന്ദ്ര ഗുപ്ത മൗര്യൻ അതിശക്തമായ ഒരു ഭാരത ദേശമാണ്
കെട്ടിപ്പടുത്തത്.അക്കാലത്തെ പ്രബല സൂപർ പവർ ആയിരുന്ന സെല്യൂക്കസ്
നിക്കേറ്ററുടെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ ആക്രമണത്തെ പരാജയപ്പെടുത്തി
അടിയറവു പറയിച്ചു .ചന്ദ്രഗുപ്തൻ അക്കാലത്തെ ലോകത്തിലെ ഏറ്റവും പ്രബലനായ
ചക്രവർത്തിയായിരുന്നു .പുത്രനായ ബിംബിസാരൻ പ്രാപ്തനായപ്പോൾ തന്റെ നാല്പത്തി
നാലാം വയസ്സിൽ ചന്ദ്രഗുപ്ത മൗര്യൻ ഭിക്ഷുവായി കൊട്ടാരത്തിന്റെ പടിയിറങ്ങി
.രാജ്യത്തുടനീളം ഭിക്ഷുവായി യാത്ര ചെയ്ത് ഒടുവിൽ കർണാടകത്തിലെ ശ്രാവണ
ബെലഗോളയിൽ വച് അദ്ദേഹം നിർവാണം പ്രാപിച്ചു .
--
ചിത്രം : ചന്ദ്ര ഗുപ്ത മൗര്യന്റെ ശിൽപ്പം ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original post-rishidas s
--
ചിത്രം : ചന്ദ്ര ഗുപ്ത മൗര്യന്റെ ശിൽപ്പം ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
This is an original post-rishidas s