A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,


ഭൂമി ഇനിയും ചൂടായാല്‍ മൂന്നു കോടി ഇന്ത്യക്കാര്‍ മാറി പാര്‍ക്കേണ്ടി വരും,മെഡിറ്റനേറിയന്‍ കടലോരങ്ങള്‍ അപ്രത്യക്ഷമാകും -
ഭൂമിയിലെ താപനില ഇനിയും വര്‍ധിച്ചാല്‍ സമുദ്രവിതാനം ഉയരും. ഇത്തരത്തില്‍ സമുദ്രവിതാനം ഉയര്‍ന്നാല്‍ ഇന്ത്യക്കാരെയാണെന്നതില്‍ സംശയമില്ല.ഇത് അടിവരയിട്ട് തെളിയിക്കുന്നതാണ് ‘എര്‍ത്ത് ആക്ഷന്‍’ എന്ന സാമൂഹികപരിസ്ഥിതി സംഘടനയുടെ റിപ്പോര്‍ട്ട്. ഇവരുടെ പഠനം പറയുന്നത് സമുദ്രവിതാനം ഉയരുന്നത് മൂലം ഈജിപ്തിന്റെ 14 ശതമാനം ഭൂപ്രദേശം നഷ്ടമാകും എന്നാണ്. മാത്രമല്ല, മൂന്ന് കോടി ചൈനക്കാരും മൂന്നുകോടി ഇന്ത്യക്കാരും ഒന്നരക്കോടി ബംഗ്ലാദേശുകാരും മാറി പാര്‍ക്കേണ്ടി വരും.
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടും. സൈബീരിയന്‍ കടുവകളുടെയും ബംഗാള്‍ കടുവകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. പുല്‍മേടുകളും കണ്ടല്‍വനങ്ങളും നാശം നേരിടും. ഇത്തരത്തില്‍ ഒരു അപകടം ലോകം നേരിടേണ്ടി വന്നാല്‍ അതിന് കാരണവും നമ്മള്‍ മനുഷ്യര്‍ തന്നെയാണ്. അന്തരീക്ഷ താപനില മുന്‍പത്തേക്കാള്‍ അപകടകരമായി ഉയരാന്‍ കാരണം കാര്‍ബണ്‍ഡൈഓക്‌സൈഡ് അടക്കമുള്ള വാതകങ്ങളുടെ പുറന്തള്ളലാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
അന്തരീക്ഷ താപനില ഉയരുമ്പോള്‍ സമുദ്രവിതാനം ഉയരുക മാത്രമല്ല ഉണ്ടാവുക. ബാഷ്പീകരണം ഏറുന്നതിനാല്‍ അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് അപകടകരമായി വര്‍ധിക്കും. അത്, ആഗോളകാലാവസ്ഥയെ തകിടം മറിക്കും. ചുഴലിക്കൊടുങ്കാറ്റുകളുടെ പ്രഹരശേഷി വര്‍ധിക്കും, പേമാരികള്‍ നാശം വിതയ്ക്കും, റഷ്യയിലെയും കാനഡയിലെയും അവശേഷിക്കുന്ന വനമേഖലകള്‍ക്ക് കഠിനമായ ക്ഷതമേല്‍ക്കും. പലയിടത്തും രൂക്ഷമായ വരള്‍ച്ചയും ക്ഷാമവും പ്രത്യക്ഷപ്പെടും.
കാലാവസ്ഥാ വ്യത്യാനത്താല്‍ ഉത്തരാര്‍ധഗോളത്തില്‍ വസന്തം എത്തുന്നത് ഇപ്പോള്‍ ഒരാഴ്ച നേരത്തേയാണെന്ന കാര്യവും വിസ്മരിച്ചുകൂടാ. പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉഭയജീവികളുടെയും സ്വഭാവത്തില്‍ മാറ്റം ദൃശ്യമായി തുടങ്ങിയതായും പഠനങ്ങള്‍ പറയുന്നു. അമേരിക്കന്‍ വെസ്റ്റില്‍ കാണപ്പെടുന്ന ‘എഡിത്‌സ് ചെക്കല്‍സ്‌പോട്ട്’ എന്ന ചിത്രശലഭം ഇപ്പോള്‍ അതിന്റെ താമസസ്ഥലം 200 കിലോമീറ്റര്‍ വടക്കുഭാഗത്തേക്ക് മാറ്റിയതായി നേരത്തെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നതാണ്. കോസ്റ്റാറിക്കയുടെ താഴ്ന്ന വിതാനങ്ങളിലെ പക്ഷികള്‍ ഉയരംകൂടിയ പര്‍വതഭാഗത്തേക്ക് തണുപ്പ് തേടി മാറി താമസിക്കാന്‍ ആരംഭിച്ചതും കാലാവസ്ഥാ വ്യത്യാനത്താലാണ്.
ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്‍കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇന്നത്തെ നില തുടര്‍ന്നാല്‍ 2100ഓടെ അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതല്‍ 3.5 ഡിഗ്രി സെല്‍സിയസ് വരെ വര്‍ധിക്കുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രജലവിതാനം ഒരു മീറ്ററോളം ഉയരും. ഇതിന്റെ പ്രതാഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാനും സാധ്യതയേറെയാണ്. ബംഗ്ലാദേശിന്റെ മൂന്നിലൊന്ന് കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. മുംബൈ, ന്യൂയോര്‍ക്ക് മുതലായ നഗരങ്ങളുടെയും കുറെ ഭാഗം വെള്ളത്തിലാകും. മാലെദ്വീപും മെഡിറ്റനേറിയന്‍ കടലോരങ്ങളും അപ്രത്യക്ഷമാകും. സഹാറ മരുഭൂമി മെഡിറ്റിനേറിയന്‍ കടന്ന് സ്‌പെയിനിന്റെയും സിസിലിയുടെയും തെക്കുവരെ വ്യാപിക്കും. നൈല്‍ ഡെല്‍റ്റ ഓര്‍മ മാത്രമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.