ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യം അതിന്റെ എല്ലാ അർത്ഥത്തിലും കുടികൊള്ളുന്നത് ഫാസ്റ്റ് ബൗളർമാരിൽ ആണെന്ന് പറയാം .കളി തുടങ്ങിയ കാലം മുതൽ കൂടുതൽ വേഗതയിൽ പന്തെറിയാൻ ഫാസ്റ്റ് ബൗളർമാർ ശ്രമിച്ചിരുന്നു. ( തമിഴിലെ ''വേഗപന്തു വീശാളർകൾ'' എന്ന വാക്കിനു നല്ല ചേലാണ് ).
.
നല്ലൊരു ഫാസ്റ്റ് ബൗളർ ടീമിൽ ഉണ്ടെങ്കിൽ ആ ടീമിന്റെ പല ദൗർബല്യങ്ങളും മറക്കപ്പെടും .ബാറ്റസ്മാൻമാർ അടിമുടി പടച്ചട്ടയണിഞ്ഞു നിൽക്കുന്ന ഇക്കാലത്തുപോലും കാര്യം അങ്ങനെ തന്നെ . ഫാസ്റ്റ് ബൗളിങ്ങിന്റെ വേഗത അന്താരാഷ്ട മത്സരങ്ങളിൽ സ്ഥിരമായി അളക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടു മാത്രമേ ആകുന്നുളൂ .അക്കാലയളവിൽ പാകിസ്ഥാന്റെ അക്തറും ഓസ്‌ട്രേലിയയിലെ ബ്രെറ്റ് ലീയും ,ഷോൺ ടൈറ്റുമാണ് മണിക്കൂറിൽ 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറിഞ്ഞിട്ടുള്ളത് .ഈ അടുത്തകാലത് ഓസ്‌ട്രേലിയയിലെ മിച്ചൽ സ്റ്റാർക്കും അതിനടുത്ത വേഗത കൈവരിച്ചതായി വാർത്തയുണ്ടായിരുന്നു .
.
ഒരു പക്ഷെ വേഗതയുടെ സുവർണ്ണകാലം എഴുപതുകളും എണ്പതുകളുമായിരുന്നു .അക്കാലത്തെ വേഗതയുടെ അനിഷേധ്യ ചക്രവർത്തിയായിരുന്നു ഓസ്‌ട്രേലിയയിലെ ജെഫ് തോംസൺ .തോംസന്റെ വേഗത രണ്ടു തവണ മാത്രമേ അളന്നിട്ടുളൂ .അതിലൊന്നിൽ അദ്ദേഹം 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറിഞ്ഞു .ആ ദിവസം എറിഞ്ഞതിനേക്കാൾ കൂടുതൽ വേഗതയിൽ തോംസൺ പന്തെറിഞ്ഞിട്ടുണ്ടെന്ന് അക്കാലത്തെ മഹാന്മാരായ ബാറ്റസ്മാൻമാർ എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെടുന്നു .അതിനാൽ തനെ തോംസണെ എക്കാലത്തെയും വേഗതയേറിയ ഫാസ്റ്റ് ബൗളർ ആയി കണക്കാക്കുന്നത് തന്നെയാണ് യുക്തിക്ക് നിരക്കുന്നത്.
.
എഴുപതുകളിലാണ് ഡെന്നിസ് ലില്ലിയോടൊപ്പം തോംസൺ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കുന്നത് .വിശ്രുതമായ വെസ്റ്റ് ഇന്ത്യൻ പേസ് ക്വാര്ട്ടറ് നിലവിൽ വരുന്നതിനും ഏതാനും വര്ഷം മുൻപായിരുന്നു അവരുടെ അരങ്ങേറ്റം .ഡെന്നിസ് ലില്ലി എല്ലാ ആയുധങ്ങളും കൈയിലുള്ള ഫാസ്റ്റ് ബൗളർ ആയിരുന്നപ്പോൾ തോംസന്റെ ഒരേ ഒരായുധം അന്നേവരെ കണ്ടിട്ടില്ലാത്ത വേഗത മാത്രമായിരുന്നു .എഴുപതുകളിൽ ഫാസ്റ്റ് ബൗളർമാരുടെ വേഗത ശാസ്ത്രീയമായി അളക്കാൻ രണ്ടുതവണ ശ്രമങ്ങൾ നടന്നിരുന്നു അവയിൽ രണ്ടിലും വിജയിച്ചത് തോംസൺ തന്നെ .അവയിൽ ഒന്നിലാണ് അദ്ദേഹം 160 കിലോമീറ്റര് വേഗതക്ക് മുകളിൽ പന്തെറി ഞ്ഞത് .ആദ്യമത്സരത്തിൽ രണ്ടാം സ്ഥാനം ആൻഡി റോബർട്സിനും രണ്ടാം മത്സരത്തിൽ മൈക്കൽ ഹോൾഡിങ്ങിനുമായിരുന്നു രണ്ടാം സ്ഥാനം . രണ്ടു മത്സരങ്ങളിലും തോംസൺ തന്റേതായ ഒരു നിലവാരത്തിലും മറ്റുള്ളവർ ഒന്നിനൊന്നു മെച്ചമായ മറ്റൊരു തലത്തിലും ആയിരുന്നു .
.
ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം എറിഞ്ഞ ചില പന്തുകൾ വിക്കറ്റ് കീപ്പറുടെ തലക്ക് മുകളിലൂടെ 6 ബെകൾക്ക് പറന്ന ചരിത്രവുമുണ്ട് . ഇപ്പോഴും യു ട്യൂബിൽ നിലനിൽക്കുന്ന പഴയ വീഡിയോകൾ കണ്ടാൽ തോംസന്റെ വേഗതയുടെ ഒരൂഹം കിട്ടും . തോംസന്റെ വേഗത അദ്ദേഹത്തിന്റെ പ്രസിദ്ധമായ സ്ലിങ്ഷോട് ആക്ഷനിലൂടെയാണ് ലഭിച്ചിരുന്നത് .അദ്ദേഹത്തിന് ശേഷം പലരും സമാനമായ ഒരക്ഷനിലൂടെ അതിവേഗത ആർജിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത് .ശ്രീലങ്കയിലെ മലിംഗയും ഓസ്‌ട്രേലിയയിലെ ടൈറ്റുമാണ് കുറെയെങ്കിലും വിജയം വരിച്ചത്
--
ref
1.http://www.smh.com.au/…/fastest-of-the-fast-jeff-thomson-to…
.
2.http://www.thecricketmonthly.com/…/-thommo---how-quick-was-…
3.https://www.youtube.com/watch?v=m8tFgtzeA2M
4.https://www.youtube.com/watch?v=vSpBOYzoKyk
--
image courtesey:http://www.smh.com.au/…/fastest-of-the-fast-jeff-thomson-to…
-
This is an original work based on references-rishidas s
4.https://www.youtube.com/watch?v=vSpBOYzoKyk
--
image courtesey:http://www.smh.com.au/…/fastest-of-the-fast-jeff-thomson-to…
-
This is an original work based on references-rishidas s