ജീവിച്ചിരുന്ന കാലം സകലര്‍ക്കും പേടിസ്വപ്നം ആണെങ്കിലും മരണശേഷം വീരന്‍മാര്‍ ആവുന്നവരാണ് കടല്‍ക്കൊളളക്കാര്‍. ആര്‍ത്തിരമ്പുന്ന കടലിലൂടെ തന്‍െറ ഇരയെ കാത്തിരിക്കുന്ന കടല്‍ക്കൊളളക്കാരെ സിനിമകളിലും മറ്റും നിരവധി തവണ നമ്മള്‍ കണ്ടതാണ്. നമ്മുടെ നാട്ടില്‍ അതേ പോലെ വീരപരിവേഷം കിട്ടിയ ആളാണ് കുഞ്ഞാലി മരയ്ക്കാര്‍ ബ്രിട്ടീഷ് ഹിസ്റ്ററിയില്‍ അദ്ദേഹവും പിന്‍മുറക്കാരും കൊളളക്കാര്‍ ആണെങ്കിലും നാടിന് വേണ്ടി പോരാടിയ മനുഷ്യന്‍ ആയിട്ടെ എല്ലാവരും കാണുന്നുളളു.
എന്നാല്‍ ചങ്കൂറ്റവും ധൈര്യവും ഉണ്ടെങ്കില്‍ കടല്‍ ഭരിക്കാന്‍ ശേഷി
ഉളളവര്‍ ആണ് സ്ത്രീകള്‍ എന്ന് തെളിയിച്ചവര്‍ ആണ് ആനി ബോണിയും മേരി റീഡും.
Irelandല്‍ ജനിച്ച അന്ന പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു
അവിടെ വച്ച് പരിചയപ്പെട്ട ജെയിംസ് ബോണിയെ യെ കല്യാണം കഴിക്കുന്നു ഇദ്ദേഹം
ആണ് അന്നയെ കടല്‍കൊളളക്കാരുടെ അടുത്തെത്തിക്കുന്നു. പക്ഷെ 1718ല്‍
ഗവര്‍ണ്ണരുടെ ഉത്തരവ് അനുസരിച്ച് കീഴടങ്ങിയ കടല്‍ ക്കൊളളക്കാരുടെ
കൂട്ടത്തില്‍ ജെയിംസും ഉണ്ടായിരുന്നു. ജെയിംസിന്‍റെ ഈ ധൈര്യകുറവില്‍ മടുത്ത
അന്ന പിന്നീട് ക്യാപ്റ്റന്‍ ജാക്ക് രക്‌മാനെ പരിചയപ്പെടുന്നു. ഒരു ആണിനെ
പോലെ വേഷം കെട്ടി കൊണ്ടായിരുന്നു ഈ പരിചയപ്പെടല്‍. പിന്നീട് പല എെതിഹാസിക
കൊളളകളും അവര്‍ നടത്തി. പിന്നീട് ഇവര്‍ പ്രണയത്തില്‍ ആവുകയും
ക്യാപ്റ്റനില്‍ നിന്നും ഗര്‍ഭിണി ആയ അന്ന തന്‍െറ കുഞ്ഞിന് വേണ്ടി
തല്‍ക്കാലത്തേക്ക് കടല്‍കൊളള നിര്‍ത്തുന്നു.
മേരി പക്ഷെ തന്‍റെ കഷ്ടപാട് കൊണ്ടായിരുന്നു ഇതിലേക്ക ഇറങ്ങിതിരിച്ചത് തന്‍റെ ഭര്‍ത്താവിന്‍െറ അമ്മക്ക് പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തത് കൊണ്ട് മേരിയുടെ അമ്മ തന്നെ ആയിരുന്നു മേരിയെ കൊണ്ട് ആണ്‍വേഷം കെട്ടിക്കുന്നത് പിന്നെ കുറെ കാലത്തേക്ക് ഒരു ആണ്‍ക്കുട്ടി തന്നെ ആയി മേരി നടിച്ചു മുത്തശ്ശിയുടെ മരണശേഷവും. പിന്നീട് പട്ടാളത്തില്‍ ചേര്‍ന്ന മേരി പല യുദ്ധത്തിലും പങ്കെടുത്തു അവിടെ നിന്നും പരിചയപ്പെട്ട ഒരു പട്ടാളക്കാരനോട് സ്വന്തം വ്യക്തിത്വം തുറന്ന് പറഞ്ഞു കൊണ്ട് അദ്ദേഹത്തെ കല്യാണം കഴിക്കുന്നു. അദ്ദേഹത്തിന്‍റെ മരണശേഷം വീണ്ടും മേരിക്ക് ആണ്‍വേഷം കെട്ടെണ്ടി വന്നു.
പിന്നീട് ഒരു കപ്പലില്‍ പോകുമ്പോള്‍ കടല്‍ കൊളളക്കാരുടെ ആക്രമണം ഉണ്ടായി. ജാക്ക് രക്‌മാന്‍റെ കപ്പല്‍ ആയിരുന്നു അവരെ ആക്രമിച്ചത് ഈ സമയം അന്നയും ജാക്കിന്‍റെ കൂടെ ഉണ്ടായിരുന്നു. തന്‍റെ പോലെ വേഷം ധരിച്ച മേരിയെ കണ്ടപ്പോള്‍ അന്നക്ക് കാര്യം മനസ്സിലായി പിന്നെ ഇവരുടെ ഒപ്പം കൂടിയ മേരി അന്നയുടെ ഏറ്റവും അടുത്ത കൂട്ടുക്കാരിയും ആയി. ഇവര്‍ പിന്നെ അറിയപ്പെട്ടത് 'നരകത്തിലെ അപകടകാരികള്‍ ആയ പൂച്ചകള്‍' എന്നായിരുന്നു.
1720ന്ല്‍ജമൈക്കന്‍ കടലില്‍ വച്ചു തങ്ങളെ വളഞ്ഞ ബ്രീട്ടിഷ് പട്ടാളത്തെ പേടിച്ച് താഴെ അറയില്‍ ഒളിച്ചിരുന്ന കൊളളക്കാരെ ഞെട്ടിച്ചത് അന്നയുടെയും മേരിയുടെയും ഒറ്റയ്ക്കുളള പോരാട്ടം ആയിരുന്നു. മദ്യപിച്ച് ബോധം പോയ അവരോട് അന്ന വിളിച്ചു പറഞ്ഞത് '' ഭീരുക്കളെ പോലെ ഒളിച്ചിരിക്കാതെ ആണുങ്ങളെ പോലെ പൊരുതാന്‍ വാ''... അവരെ കീഴ്പ്പെടുത്തിയ ബ്രിട്ടീഷ് പട്ടാളം അവരെ അറസ്റ്റ് ചെയ്തൂ.
ക്യാപ്റ്റന്‍ അടക്കം പലര്‍ക്കും വധശിക്ഷ ലഭിച്ചു ഗര്‍ഭിണികള്‍ ആണെന്ന് അറിഞ്ഞ് കോടതി മേരിയുടെയും അന്നയുടെയും വധശിക്ഷ നീട്ടി വച്ചു. മേരി ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം പനി മൂലം മരണപ്പെട്ടു.
അന്നക്ക് എന്ത് സംഭവിച്ചു എന്നറിയില്ല.
(കടപ്പാട്) വിനു