A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

DARK BEAUTY (കറുത്ത സുന്ദരി)


ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡലാണ് Khoudia Diop (ഖൌഡിയ ദ്യോപ്) ,
കറുത്ത നിറമുള്ളവരെ രണ്ടാം നിര പൌരന്മാരായി പുരാതന കാലം മുതല്‍ അകറ്റി നിര്‍ത്തിയിരുന്ന ലോകത്ത് അത്തരക്കാര്‍ക്ക്‌ ആത്മവിശ്വാസവും, പ്രേരണയുമാണ് Khoudia Diop എന്ന സെനഗല്‍ സുന്ദരി.
ലോകത്ത് നിലനിന്നിരുന്ന അടിമവ്യവസായവും, ജാതിയുടെ പേരിലുണ്ടായിരുന്ന അടിച്ചമര്‍ത്തലുകളുമൊക്കെയായി മനുഷ്യന്‍റെ തൊലിയുടെ കറുപ്പുനിറം കെട്ടുപിണഞ്ഞു കിടക്കുന്നു.
കറുത്ത വര്‍ഗ്ഗക്കാരോടുള്ള അവഗണനയും, അവജ്ഞയും ഒളിഞ്ഞും തെളിഞ്ഞും ഇന്നും ലോകത്ത് പല ഭാഗങ്ങളിലും കാണാന്‍ കഴിയുന്നുണ്ട്. ഭാരതത്തിലും പരസ്യമായി ഇല്ലെങ്കിലും കാലാകാലങ്ങളായി നിലനിന്നിരുന്ന ഉച്ചനീചത്വത്തില്‍ അടിസ്ഥാനമാക്കിയ വര്‍ണ്ണ വിവേചനം ഇന്നും ചിലപ്പോഴൊക്കെ തലപൊക്കാറുണ്ട്. മാനസികമായ പരിപക്വത ആധുനികയുഗത്തിലും മനുഷ്യന് പൂര്‍ണ്ണമായി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന് തെളിവാണിത്.
കറുപ്പിന്‍റെ അഴകിനെ കണ്ടെത്തിയത് ഒരു ഫോട്ടോഗ്രാഫറാണ്. ആഫ്രിക്കന്‍ വംശജനായ അദ്ദേഹമാണ് ഇവരുടെ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്. ഇന്ന് ഉയര്‍ന്ന പ്രതിഫലം പറ്റുന്ന പ്രശസ്ഥയായ മോഡല്‍ ആണ് Khoudia Diop.
Khoudia എന്നത് ഒരു പുരാതന ആഫ്രിക്കന്‍ ദേവതയുടെ പേരാണ്.
കറുത്ത നിറം മാറ്റി സ്കിന്‍ വെളുപ്പക്കാന്‍ നൈജീരിയ പോലുള്ള രാജ്യങ്ങളിലെ 59 % സ്ത്രീകളും Skin Whitening Creram കള്‍ ഉപയോഗിക്കുന്നുണ്ട്. ആഫ്രിക്ക, ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതിലും കൂടുതലാണ് ശരാശരി.
കറുത്ത നിറമുള്ളവരിലെ ആത്മവിശ്വാസത്തിന്‍റെ പുതിയ പ്രതീകമാണ് Khoudia Diop...!!!
കടപ്പാട്
Image may contain: 9 people, people smiling