PLR അഥവാ പാസ്റ്റ് ലൈഫ് റിഗ്രഷന്‍ ധാരണകളും തെറ്റി ധാരണകളും...
ഇന്ന് നമ്മള്‍ ഓരോരുത്തരിലും കുടികൊള്ളുന്നത് കാലങ്ങളായി നില നിന്നിരുന്ന ഒരു ബോധം അഥവാ ആത്മാവ് ആണ് എന്നുള്ളതാണ് ഈ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. ആത്മാവിനു നിലനില്‍ക്കുവാനും സാധാരണ ജീവിതം നയിക്കുവാനും ഉള്ള മാധ്യമം എന്ന രീതിയില്‍ ഒരു ശരീരം അത്യന്താപേക്ഷിതം ആണ്.ആ ശരീരത്തില്‍ നില നിന്നുകൊണ്ട്, സാധാരണ ജീവിതം നയിക്കുന്നതിലൂടെ, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ കടന്നു പോവുകയും അവ നല്‍കുന്ന അറിവ് ആര്‍ജ്ജിക്കുകയും അതിലൂടെ ശുദ്ധീകരണം സംഭവിച്ചു ഉന്നതങ്ങളായ അവസ്ഥാന്തരങ്ങളില്‍ എത്തിചേരുകയും അത്രേ ഓരോ ആത്മാവിന്റെയും ലക്‌ഷ്യം.ഇത്തരത്തില്‍ കൈക്കൊള്ളുന്ന ഓരോ ശരീരത്തിന്റെയും കാല പരിധി കഴിയുമ്പോള്‍ (മരണം സംഭവിക്കുമ്പോള്‍) ഒരു ചെറിയ കാലയളവില്‍ ആത്മാവ് അരൂപി ആയി, മറ്റൊരു തലത്തില്‍ നില നില്‍ക്കുന്നുവത്രേ. ഒരു ഒരു നിശ്ചിത കാലയളവിനു ശേഷം, മറ്റൊരു ആത്മാന്വേഷണത്തിന്റെ ഭാഗമായി, സ്വയം തീരുമാന പ്രകാരം, ഉചിതമായ സാഹചര്യങ്ങളില്‍, അനുചിതമായ മറ്റു വ്യക്തികളോടൊപ്പം വീണ്ടും പുനര്‍ജനിക്കുവാന്‍ ഇടവരുന്നു. ഓരോ ജന്മങ്ങളിലും അനുഭവങ്ങളോടും,അറിവുകളോടും ഒപ്പം, കര്‍മ ഭലമായി ഉണ്ടാകുന്ന ബാധ്യതകളും അവനെ പിന്‍തുടരുന്നതായി കണക്കാക്കുന്നു.അതായത് വ്യക്തി ബന്ധങ്ങളിലും,സ്നേഹ ബന്ധങ്ങളിലും ഉണ്ടാകുന്ന അപൂര്‍ണ്ണത,ജന്മ സിദ്ധം എന്ന് സാധാരണ നിലയില്‍ നാം കരുതുന്ന ചില കഴിവുകള്‍,ശാരീരികവും മാനസീകവും ആയ ചില പ്രത്യേകതകള്‍,ചില ശാരിക/ മാനസീക വൈകല്യങ്ങള്‍ തുടങ്ങിയവ പില്‍ കാല ജന്മങ്ങളിലും പിന്‍ തുടരുകയും, ആനുപാതികമായ ജീവിത രീതികളിലൂടെയും,അനുഭവങ്ങളിലൂടെയും കടന്നു പോകുവാന്‍ ഇടവരികയും ചെയ്യുന്നതായാണ് ഈ രംഗത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ഇത്തരത്തില്‍ അനുഭവപ്പെടുന്ന ശാരീരിക മാനസീക വൈകല്യങ്ങളെ പരിഹരിക്കുവാനും,പൂര്‍വ ജന്മങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്തുവാനും ആണ് പൊതുവേ P.L.R ഉപയോഗപ്പെടുത്തുന്നത്.
പലപ്പോഴും തെളിവുകളുടെയും,യുക്തിയുടെയും അഭാവം കാരണം P.L.R നെ ശാസ്ത്രീയമെന്നു കണക്കാക്കുവാന്‍ നിര്‍വാഹമില്ല. വ്യത്യസ്തങ്ങളായ പല മാര്‍ഗങ്ങളിലൂടെ പാസ്റ്റ് ലൈഫ് റിഗ്രഷന്‍ ചെയ്യാവുന്നതാണ്.അതില്‍ പ്രമുഖവും താരതമ്യേന ലളിതവും ആണ് ഹിപ്നോട്ടിസത്തിന്റെ സഹായത്തോടെ ചെയ്യപ്പെടുന്ന ഏജ് രിഗ്രഷന്‍ എന്ന രീതി.ഇതിലൂടെ മനുഷ്യ മനസിന്റെ ഉപബോധ, അബോധ തലങ്ങളിലേക്ക് കടക്കുവാന്‍ സാധിക്കും.ഈ തലങ്ങളില്‍ മുന്‍ ജന്മങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിവുകള്‍ ലഭ്യം ആയി കാണുന്നു.മുന്‍ ജന്മത്തിലെ പേര്, കാല ഘട്ടം,ജീവിത രീതികള്‍,കൂടെ ഉണ്ടായിരുന്നവര്‍, ഏതു വിധത്തിലാണ് മരണം സംഭവിച്ചത് തുടങ്ങിയ വിവരങ്ങള്‍ അതാതു വ്യക്തികളില്‍ നിന്ന് തന്നെ അറിയുവാന്‍ സാധിക്കും.ഇതില്‍ പലതും സാമാന്യ ബുദ്ധിക്കും, യുക്തിക്കും നിരക്കുന്നത് ആണെങ്കില്‍ പോലും, ചിലതെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഇവക്കു വിപരീതമായും കാണപ്പെടുന്നു.പക്ഷെ എന്ത് തന്നെ ആയാലും വിധേയന്‍ ആവുന്ന വക്തിയുടെ പ്രശ്ന പരിഹാരത്തിന് ഈ വിവരങ്ങള്‍ ഒട്ടേറെ സഹായകരം ആവുന്നുണ്ട്. അകാരണം ആയ ഭയം,ചില ശാരീരിക മാനസീക വൈകല്യങ്ങള്‍, വ്യക്തി ബന്ധങ്ങളിലെ ചില അപാകതകള്‍ചില കാര്യങ്ങളോടുള്ള അമിതമായ ആസക്തിയോ വിരക്തിയോ , തുടങ്ങിയ പലതും ഇതിലൂടെ പരിഹരിക്കുവാന്‍ കഴിയുന്നുണ്ട് എന്നത് വാസ്തവമാണ്.വിധേയനാകുന്ന വ്യക്തിയുടെ ചില ഭാവനകളുടെയോ, തോന്നലുകലുടെയോ മാത്രം അടിസ്ഥാനത്തില്‍ പറയപ്പെടുന്ന വിവരണങ്ങലായും ചിലര്‍ ഇതിനെ കരുതുന്നുണ്ട്.അങ്ങനെയാണെങ്കില്‍ പോലും പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ അവിടെയും ലഭ്യമാണ്.അതായത് വിധേയന്റെ അത്തരം തോന്നലുകളെയോ,മിഥ്യാ ധാരണകളെയോ അംഗീകരിച്ചു കൊണ്ട് തന്നെ, ഉചിതമായ നിര്‍ദ്ദേശങ്ങളിലൂടെ വളരെ ലളിതവും, വേഗത്തിലും ഉള്ള പരിഹാരം പാസ്റ്റ് ലൈഫ് റിഗ്രഷന്‍ തെറാപ്പിയിലൂടെ സാധ്യമാണ്.
ഇതിലെ രസകരമായ മറ്റൊരു വസ്തുത എന്തെന്നാല്‍, P.L.R ലൂടെ കടന്നു പോകുമ്പോള്‍, ഒരു മരണത്തിനും മറ്റൊരു ജനനത്തിനും ഇടയിലെ (ജനനത്തിനു മുന്‍പുള്ള) ശരീരമില്ലാത്ത അവസ്ഥയെ കുറിച്ചും അറിയുവാന്‍ സാധിക്കും.അവിടെ ഇന്ന് നമ്മുടെ മതങ്ങള്‍ പറയുന്ന സ്വര്‍ഗ്ഗ, നരക, ദൈവ സങ്കല്‍പ്പങ്ങള്‍ക്ക് ഒന്നും ഒരു പ്രസക്തിയും കാണുന്നില്ല.അതായത് ഏതു മത വിഭാഗത്തില്‍ വിശ്വസിക്കുന്നയാളും , വിശ്വാസം ഇല്ലാത്ത ആളും ഏറെകുറെ ഒരേ രീതിയില്‍ തന്നെ ആയിരിക്കും ഈ അവസ്ഥയെ കുറിച്ച് വിവരിക്കുന്നത്.അതായത് വ്യക്തി ജന്യമായ വിശ്വാസങ്ങള്‍ ഒന്നും തന്നെ ഇത്തരം വിവരണങ്ങളില്‍ വ്യത്യസ്തതകള്‍ സൃഷ്ടിക്കുന്നില്ല .അത് പോലെ തന്നെ ഇപ്പോള്‍ ഒരു പ്രത്യേക മതത്തില്‍ വിശ്വസിക്കുന്ന തീവ്ര വിശ്വാസിയായ ഒരു വ്യക്തിയാണെങ്കില്‍ പോലും, പലപ്പോഴും മുന്‍ ജന്മത്തില്‍ മറ്റൊരു മതത്തില്‍പെട്ടയാള്‍ ആയും കാണുന്നുണ്ട്.ഇത്തരത്തിലുള്ള രസകരവും, ആശ്ചര്യ ജനകവും ആയ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നു പോകുവാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിലൂടെ അവസരം ലഭിട്ടുണ്ട്.സത്യമോ മിഥ്യയോ എന്നതിനപ്പുറം ശാസ്ത്രത്തിനോ, മരുന്നുകള്‍ക്കോ, ഉപകരണങ്ങള്‍ക്കോ പരിഹാരം കാണാന്‍ കഴിയാത്ത പല ആകുലതകളും പാസ്റ്റ് ലൈഫ് രിഗ്രഷന്‍ തെറാപ്പിയിലൂടെ പരിഹരിക്കുവാന്‍ കഴിയുന്നുണ്ട്......
![Image may contain: sky, text, outdoor and water](https://scontent.ffjr1-4.fna.fbcdn.net/v/t1.0-9/26219978_1992794000993328_2893410046253832003_n.jpg?_nc_fx=ffjr1-3&oh=f834d29b90131a40b5eff5444d2c988b&oe=5AB5F6D3)