A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കൂനൻ കുരിശുസത്യം



ഇന്ന് ജനുവരി 3 --- കൂനൻ കുരിശ് പ്രതിജ്ഞ കഴിഞ്ഞിട്ട് ഇന്നേക്ക് 365 വർഷം തികഞ്ഞിരിക്കുന്നു...
ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തുനില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്....
1653 ജനുവരി 3 ഒരു വെള്ളിയാഴ്ചയാണ് ആ ചരിത്ര സംഭവം നടന്നത് മലബാറിലേക്കുള്ള കടൽയാത്രക്കിടയിൽ ഒരു സന്യാസി സൂറത്തിൽ റോമൻ കത്തോലിക്കാ സഭയുടെ അധിനതയിലുള്ള ഒരു കപ്പൂച്ചിൻ ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ച സന്യാസി സ്വയം പരിചയപ്പെടുത്തിയത് മലബാറിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ അടുത്തേക്ക് പോകുന്ന പൗരസ്ത്യ മെത്രാനാണെന്നാണ് . പൗരസ്ത്യ മെത്രാന്റെ വരവ് പാശ്ചാത്യ രീതിയിലുള്ള റോമൻ മതപ്രചാരണത്തിനു തടസ്സമാകുമെന്നു കണ്ട പൊർച്ചുഗീസുകാർ ഇദ്ദേഹത്തെ തടവിലാക്കി . വൈദീക വിസ്താരത്തിനായി പോർച്ചുഗീസുകാർ പിന്നീട് ഈ സന്യാസിയെ കൊച്ചിയിൽ കൊണ്ടുവരുകയും വിസ്താരത്തിനു ശേഷം കടലിൽ കെട്ടിത്താഴ്ത്തുകയും ചെയ്തു .
സന്യാസിയെ രക്ഷപ്പെടുത്തുവാൻ വന്ന 5000 ത്തോളം വിശ്വാസികൾ കൊച്ചിയിലെത്തിയെങ്കിലും മെത്രാനെ കടലിൽ താഴ്ത്തിയെന്ന വാർത്തയാണവർക്ക്‌ അറിയാൻ കഴിഞ്ഞത് . അതിനെത്തുടർന്നുണ്ടായ കലാപത്തിനൊടുവിൽ മെത്രാനെ വധിച്ച റോമാസഭയെ ഇനിയൊരിക്കലും സ്വീകരിക്കുകയില്ലെന്നു ക്രിസ്ത്യാനികൾ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്നവലിയ കൽകുരിശിൽ കയറുകെട്ടി 2500 ആളുകൾ ഒരുമിച്ചു അതിൽ പിടിച്ചു സത്യം ചെയ്യുകയായിരുന്നു ..കയറിൽ കെട്ടിവലിച്ചതിന്റെ ആഘാതത്തിൽ കുരിശു ഒരുവശത്തേക്കു ചരിഞ്ഞു അതിനെയാണ് പിൽക്കാലത്തു കൂനൻ കുരിശു സത്യമെന്നും പ്രതിഞ്ജയെന്നും അറിയപ്പെടാൻ തുടങ്ങിയത് .
മാർത്തോമാ ഒന്നാമൻ ആയിരുന്നു വിഭജിക്കപ്പെടാത്ത ക്രൈസ്തവ സഭയുടെ ഭാരതത്തിലെ അവസാനത്തെ ആര്‍ച്ച്‌ബിഷപ്പ്‌ അഥവാ മലബാർ സെൻ്റെ തോമസ് ക്രിസ്ത്യാനികളുടെ അവസാനത്തെ ആര്‍ച്ച്‌ബിഷപ്പ്‌. അദ്ദേഹമായിരുന്നു കൂനൻ കുരിശു പ്രതിജ്ഞ നയിച്ചത്
കൂനൻ കുരിശിനു പിരാന്തൻ കുര്യച്ചൻ എന്നൊരു പേരുമുണ്ട് .. കൂനൻ കുരിശിനു പിരാന്തൻ കുര്യച്ചനെന്നു പേരുണ്ടായതിനു പിന്നിലെ കഥ ..
പോർച്ചുഗീസ് ഭാഷയിൽ സാന്താക്രൂസ് എന്നതിനർത്ഥം വിശുദ്ധ കുരിശെന്നാണ്. പ്രാന്താക്രൂസ്‌ എന്നാൽ വളഞ്ഞ കുരിശ്ശെന്നും .
പോർച്ചുഗീസ് ഭാഷയറിയാത്ത നാട്ടുകാർ പറഞ്ഞുപറഞ്ഞു പ്രാന്താക്രൂസ്‌ പിരാന്തൻ കുര്യച്ചനായി. കട്ടവനെ പിടികൂടാൻ കുര്യച്ചൻ മിടുക്കനാണെന്നു ഒരു വിശ്വാസമുണ്ട്. ഒരു ചുറ്റുവിളക്കും പൂമാലയും നേർന്നാൽ പൊലീസിന് പോലും പിടികിട്ടാത്തവൻ ഭ്രാന്ത് പിടിച്ചു തൊണ്ടിസഹിതം ഉടമസ്ഥന്റെ മുന്നിൽ വന്നു കാലിൽ വീണു മാപ്പുപറയുമത്രെ. ..
സെയിന്റ് ജോർജ് ഓർത്തഡോക്സ് കൂനൻ കുരിശു പഴയ സുറിയാനിപള്ളി മട്ടാഞ്ചേരിയിൽ പോയി കാണാവുന്നതാണ് ....