വിവരശേഖരണത്തിനും രഹസ്യമായ നാവിക ദൗത്യങ്ങൾക്കും ഉപയോഗിക്കുന്ന കപ്പലുകളാണ് ചാര കപ്പലുകൾ . അവയുടെ പ്രവർത്തനങ്ങളുടെ രീതി കൊണ്ടുതന്നെ അവയെപ്പറ്റി വിവരങ്ങളും വളരെയൊന്നും ലഭ്യമല്ല .പല രാജ്യങ്ങളും വലിയ മൽസ്യ ബന്ധന ബോട്ടുകൾപോലും വിവര ശേഖരണത്തിനും സ്‌പെഷ്യൽ ഓപ്പറേഷനുകൾക്കുമുള്ള യാനങ്ങളായി ഉപയോഗിക്കാറുണ്ട് എന്ന കരുതപ്പെടുന്നു . യു എസ് ,റഷ്യ തുടങ്ങിയ രാജ്യങ്ങൾ സ്പേസ് പ്രോബുകളുടെ നിയന്ത്രണത്തിന് എന്ന പേരിലും ചാര കപ്പലുകൾ വിന്യസിച്ചിട്ടുണ്ട് .
.
അത്യാധുനിക ലൿട്രോണിക് ഉപകരണങ്ങളുടെ ഒരു കലവറയാണ് ചാര കപ്പലുകൾ .എല്ലാ ആവൃത്തികളിലുമുള്ള വിദ്യുത് കാന്തിക തരംഗങ്ങളെയും പിടിച്ചെടുക്കാനും ഡീക്രിപ്ട് (decrypt ) ചെയ്യാനും അവലോകനം നടത്താനുമുള്ള സംവിധാനങ്ങൾ ഇത്തരം കപ്പലുകളിൽ ഉണ്ടാവും .ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാനും അവലോകനം നടത്താനുമുള്ള സംവിധാനങ്ങ ളും ഇവയിൽ ഉണ്ടാകും . മിക്കവാറും യുദ്ധമേഖലകൾക്കോ ,പ്രശ്നമേഖലകൾക്കോ ദൂരെ നങ്കൂരമിട്ടു വിവര ശേഖരണം നടത്തുകയാണ് ഇവ ചെയുക . ഇവ ശേഖരിക്കുന്ന വിവരങ്ങൾ അപ്പോൾ തന്നെ ഉപഗ്രഹ വിനിമയ സംവിധാനങ്ങളിലൂടെ സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ /സൈനിക ആസ്ഥാനങ്ങളിൽ എത്തിക്കാനും ഇവക്കാവും .
.
കടുത്ത രഹസ്യ സ്വഭാവമുള്ളവയായതിനാൽ ഇത്തരം കപ്പലുക ളെപ്പറ്റിയുള്ള വിവരങ്ങൾ വളരെ കുറച്ചുമാത്രമേ പൊതുവിൽ ലഭ്യമായിട്ടുളൂ .ശീതയുദ്ധകാലത് വളരെ വലിയ ചാര കപ്പലുകൾ ഉ എസ ഉം സോവ്യറ്റ് യൂണിയനും വിന്യസിച്ചിരുന്നു . യൂ എസ് നാവിക സേനയുടെ USNS വാൻഗാഡ്( USNS Vanguard) ഉം സോവ്യറ്റ് യൂണിയന്റെ വിഷ്ണയാ ക്‌ളാസ് ഇന്റലിജിൻസ് ഷിപ്പുകളും (Vishnya-class intelligence ship ) ആയിരുന്നു അവയിൽ മുൻനിരയിൽ .യൂ എസ് ഇത്തരം കപ്പലുകളെ ടെക്നിക്കൽ റിസേർച് ഷിപ് (technical research ship ) എന്നാണ് ശീതയുദ്ധകാലത്തു വിളിച്ചിരുന്നത് .ഇത്തരം ഒരു ടെക്നിക്കൽ റിസേർച് ഷിപ് ആയ USS ലിബർട്ടി (USS Liberty ) അബദ്ധത്തിലുള്ള ഒരു ഇസ്രേലി ആക്രമണത്തിനിരയായത് ശീതയുദ്ധകാലത്തെ ഒരു പ്രധാന സംഭവമായിരുന്നു .സോവ്യറ്റ് യൂണിയൻ ആകട്ടെ ഇത്തരം കപ്പലുകളെ ഇന്റലിജൻസ് കളക്ഷൻ ഷിപ് ( intelligence collection ships ) എന്ന് തന്നെയാണ് വിളിച്ചിരുന്നത് .
.
റഷ്യ ഏറ്റവും പുതിയതായി രംഗത്തിറക്കി യ യാന്റെർ ഇന്റലിജൻസ് കളക്ഷൻ ഷിപ് (Yantar intelligence collection ship ) സമുദ്രത്തിനടിയിലൂടെ പോകുന്ന വാർത്താവിനിമയ കേബിളുകൾ നശിപ്പിക്കാൻ പ്രാപ്തിയുണ്ടെന്ന് ഈയിടെ വാർത്തയുണ്ടായിരുന്നു .സിറിയൻ യുദ്ധത്തിനിടക്ക് മെഡിറ്ററേനിയൻ സമുദ്രത്തിൽ തകർന്നു വീണ രണ്ടു റഷ്യൻ യുദ്ധവിമാനങ്ങൾ യാന്റെർ ദിവസങ്ങൾക്കുള്ളിലാണ് പൊക്കി മാറ്റിയത് . അവയിലെ രഹസ്യ വിവരങ്ങളും ഫ്രണ്ട് ഓർ ഫോ ( friend or foe ) കോഡുകളും നാറ്റോയുടെ കൈയിൽ പെടാതിരിക്കാനാണ് അവയെ വളരെ പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും ഉയർത്തിമാറ്റിയത് .
യൂ എസ് അവരുടെ (National Oceanic and Atmospheric Administration ) എന്ന സംവിധാനത്തിനുകീഴിൽ പ്രവർത്തിപ്പിക്കുന്ന കപ്പലുകൾ എല്ലാം തന്നെ വിവരശേഖരണത്തിനുള്ള ഇന്റെലിജെൻസ് ഗാതറിംഗ് കപ്പലുകൾ ആണെന്നാണ് കരുതപ്പെടുന്നത് .മറ്റുപലരാജ്യങ്ങളും ഗവേഷണം കപ്പലുകൾ എന്ന പേരിലും സർവ്വേ ഷിപ്പുകൾ എന്നപേരിലും ചാരകപ്പലുകൾ പ്രവർത്തിപ്പിക്കുന്നുണ്ട് .
--
ചിത്രങ്ങൾ :യാന്റെർ ,ഏറ്റവും ആധുനികമായ റഷ്യൻ ചാരകപ്പൽ ,ഒരു യു എസ് നാഷണൽ ഓഷ്യാനോഗ്രാഫിക് ആൻഡ് അറ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻ കപ്പൽ , USNS വാൻ ഗാഡ് : ചിത്രങ്ങൾ കാട്പാപ്ഡ് വിക്കിമീഡിയ കോമൺസ്
--
ref
1. http://www.newsweek.com/russia-sends-spy-ship-and-warship-t…
2. https://www.usni.org/…/p…/2003-10/us-navy-american-spy-ships
3. https://en.wikipedia.org/wiki/Spy_ship
-
This is an original work –Rishidas S