ഭൂമിയിൽ മതങ്ങൾ ഉണ്ടാകുന്നതിനു തൊട്ടു മുൻപായി വരെ ഉണ്ടായിരുന്ന സ്വതന്ത്ര മനുഷ്യരുടെ കാഴ്ച്ചപ്പാടുകൾ ആണ് ആത്മീയത..
മതങ്ങൾ ജനങ്ങളെ ഏകീകരിച്ചത് അതിനേക്കാൾ കൂടുതൽ ചിട്ടയായ, മനോഹരമായ, സൗന്ദര്യമുള്ള ഒരു ജീവിതം ഉണ്ടാക്കി , ഒരു സംസ്കാരം ഉണ്ടാക്കാൻ ആണ്. എല്ലാ മതങ്ങളുടെയും യഥാർത്ഥ അജണ്ട അതു തന്നെ ആണ്. ജന ജീവിതം physically കൂടുതൽ comfort ആകുന്നുണ്ട് എല്ലാ മതങ്ങളും. നമ്മളെല്ലാം അതു അസ്വദിക്കുന്നുമുണ്ട്. ജീവിതത്തിലെ ആ ചിട്ടകൾക്കു വേണ്ടി, അവർക്ക് മുൻപേ ഉണ്ടായിരുന്ന ആ സ്വതന്ത്ര മനുഷ്യരുടെ ആത്മീയതയുടെ അവർക്ക് മനസിലായ ചില വശങ്ങൾ മാത്രം ജീവിതത്തിന്റെ ഭാഗം ആയി കൂടെ കൂട്ടി. മനസ്സിലാവാത്ത കാര്യങ്ങളെ അവർ തെറ്റായി വ്യാഖ്യാനിച്ചു പിന്നീടങ്ങോട്ട് തെറ്റുകൾ ആവർത്തിക്കുകയായിരുന്നു. എങ്കിലും അവർക്ക് മനസ്സിലാകാത്തത് ഒരിക്കലും അതു തെറ്റാണ് എന്നു പറയില്ല. അതുനുള്ള സഹിഷ്ണുത ഉണ്ട്. ഇതിനു ഉദാഹരണം ആണ് - മറ്റു മതങ്ങളെ ബഹുമാനിക്കണം എന്നു എല്ലാ മതങ്ങളും പറയുന്നുണ്ട്. Tolerance and Respect to the other's Ideology.
ഇന്നത്തെ മനുഷ്യനേക്കാൾ പ്രകൃതിയെ ഒരുപാട് കൂടുതൽ sense ചെയ്തിരുന്ന ആ പഴയ
തലമുറ, സ്വതന്ത്ര മനുഷ്യർ എഴുതി വെച്ച spiritual laws എന്താണ് എന്ന്
പോലും നോക്കാതെ തെറ്റാണെന്ന് കണ്ണടച്ചു പറയുന്നതിന്റെ അർത്ഥം
ന്യായീകരിക്കാൻ കഴിയുന്നതാണോ?