നോവല്‍ :-ഭാസ്ക്കരമേനോൻ
കർത്താവ് :-രാമവർമ്മ അപ്പൻ തമ്പുരാൻ
വര്‍ഷം :-1905
രാമവർമ്മ അപ്പൻ തമ്പുരാൻ
ലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എഴുതിയ ആളാണ് രാമവർമ്മ അപ്പൻ തമ്പുരാൻ. 1875-ൽ തൃപ്പൂണിത്തുറയിൽ ജനിച്ചു. 1902-ൽ കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി ചേർന്ന് എറണാകുളത്തുനിന്നും രസികമഞ്ജരി എന്ന മാസിക പ്രസിദ്ധീകരിച്ചു. 1929-ൽ കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനിയും ആരംഭിച്ചു. 1915 ൽ ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്
നോവലിനെ കുറിച്ച്...
നോവല്‍ തുടങുന്നതിങനെയാണ്..
ഒന്നാമദ്ധ്യായം
“ ഇഷ്ടന്മാരരികിൽക്കിടന്നു പകലും രാവും പണിപ്പെട്ടതി
ക്ലിഷ്ടം തെല്ലിടകണ്ണടച്ചു കടുദുസ്വപ്നങ്ങൾ കാണുംവിധൌ
കഷ്ടം കശ്മലകാളരാത്രി കഴിയുമുമ്പം ചിലപ്പോൾ മഹാ
ദുഷ്ടന്മാർ ഖല കാലദൂതർ ചിലരെക്കൊല്ലുന്നു കില്ലെന്നിയേ"
കൊല്ലം ആയിരത്തറുപത്തിമൂന്നാമതു തുലാമാസം അഞ്ചാംതീയതി അർദ്ധരാത്രി ഏകദേശം ഒരുമണിയായെന്നു തോന്നുന്നു; അപ്പോൾ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ ബങ്കളാവിൽ പൂമുഖത്തു കിടന്നുറങ്ങിയിരുന്നവരിൽ പടിഞ്ഞാറെ അറ്റത്തു ജനാലയുടെ നേരെ കിടന്നിരുന്ന ഒരാൾ ഞെട്ടി ഉണൎന്നു കിടന്ന കിടപ്പിൽതന്നെ ഇടത്തും വലത്തും തിരിഞ്ഞുനോക്കി, കുറച്ചു നേരം ചെവി ഓൎത്തുകൊണ്ടു മിണ്ടാതെ കിടന്നു.....
മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പകനോവലാണ് രാമവർമ്മ അപ്പൻ തമ്പുരാൻ രചിച്ച ഭാസ്ക്കരമേനോൻ. 1905-ലാണ് ഇത് പുറത്തിറങ്ങിയത്.
ഒരു നായർ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീർഷകകഥാപാത്രമായ ഭാസ്ക്കരമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താൻ ഭാസ്ക്കരമേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.12 അദ്ധ്യായങളാണ് ഇതിലുള്ളത്..തികച്ചും വെത്യസ്തമായ ശൈലിയും ഒരു സസ്പെന്‍സ് നിലനിറുത്തുന്നു ഒാരോ അദ്ധ്യായങളിലും..100 വര്‍ഷങള്‍ക്ക് മന്‍പ് എഴുതിയ ഈ നോവല്‍ ഇന്നും പുതുമ നിലനിര്‍ത്തുന്നു...
പന്ത്രണ്ടാമദ്ധ്യായം
"....ഇൻസ്പെക്ടർ പണി രാജിവച്ചു. ആ സ്ഥാനത്തേക്കു ഭാസ്ക്കരമേനവനാണു് കയറ്റം കിട്ടീയതു്. ബുദ്ധികൊണ്ടും പഠിപ്പുകൊണ്ടും ഐശ്വൎയ്യംകൊണ്ടും ഇത്ര യോഗ്യനായ ഒരു സ്റ്റേഷനാപ്സർ ഉണ്ടാകുന്നതു് അസാധാരണയല്ല എന്നു വായനക്കാർ ശങ്കിക്കുന്നുവെങ്കിൽ ഇദ്ദേഹം ഒരു നാടുവാഴിപ്രഭുവാണെന്നും പോലീസ്സുവേലയിലുള്ള ആസക്തികൊണ്ടുമാത്രം ഈ പണിയിൽ പ്രവേശിച്ചതാണെന്നും വെളിവായി പറഞ്ഞുകൊള്ളുന്നു. കിട്ടുണ്ണിമേനവന്റെ സ്വത്തിൽ, കാൎയ്യസ്ഥനും മറ്റുള്ളവൎക്കും കൊടുത്തതുകഴിച്ചു ബാക്കിയുള്ളതു പരിവട്ടത്തുകാരും ചേരിപ്പറമ്പുകാരും നേർപകുതി വിഭജിച്ചു. വളരെ കാലതാമസംകൂടാതെ അമ്മുവിനു കൃഷ്ണൻകുട്ടിമേനവനും, ദേവകിക്കുട്ടിക്കു കുമാരൻനായരും വീട്ടുകാരുടെ അന്യോന്യമുള്ള പൂൎണ്ണസമ്മതത്തോടുകൂടി, സംബന്ധവും തുടങ്ങി"
ഒരിക്കലെങ്കിലും വായിക്കുക...