നമ്മള് പലരും പണ്ട് മുതലേ കേൾക്കുന്ന ഒരു വാചകമാണ് വെടക്ക് തലയും വടക്ക് വെക്കരുത് എന്ന്. പലർക്കും ഇതിനെ പറ്റി confusion ഉള്ളത് കൊണ്ടും ഇന്റർനെറ്റിൽ തന്നെ രണ്ട് തരത്തിലുള്ള ലേഖനങ്ങൾ ഉള്ളതുമാണ് ഈ പോസ്റ്റ് എഴുതാൻ കാരണം. സമയക്കുറവ് കൊണ്ട് അധികം വിശദീകരിക്കാൻ സാധിച്ചില്ല, ക്ഷമിക്കുക.
വാദം : ശരീരം ഒരു magnet ആയി ആക്റ്റ് ചെയ്യുന്നു. തലഭാഗം നോർത്തും കാല്ഭാഗം സൗത്തും. രക്തത്തിൽ ഹീമോഗ്ലോബിൻ ഉണ്ട്, അതിൽ iron കണ്ടെന്റ് ഉണ്ട്. വടക്ക് തലവെച്ച് കിടക്കുമ്പോൾ മാഗ്നെറ്റിക് നോർത്തും ബോഡിയിൽ ഉള്ള മാഗ്നെറ്റിന്റെ നോർത്തും repel ചെയ്യും. അപ്പോൾ തലച്ചോറിലെ രക്തയോട്ടം കുറഞ്ഞ് അസുഖം വരും. 😅
മറുപടി: സാധാരണ വാസ്തു ശാസ്ത്രഞഞമാരും ( 😂 ) പിന്നെ religious ആയിട്ടുള്ള ആൾക്കാരുമാണ് ഇത്തരം വാദങ്ങൾ പറഞ്ഞു കേട്ടിട്ടുള്ളത്. അവരുടെ ലക്ഷ്യങ്ങൾ എന്ത് തന്നെയായാലും, അതിലെ ശാസ്ത്രീയത എന്ത് എന്നൊരു അന്വേഷണമാണ് എന്റെ ലക്ഷ്യം.
Short answer : ഏർത്തിന്റെ മാഗ്നെറ്റിക് ഫീൽഡിന് ശരീരവുമായി വലിയ connection ഒന്നും ഇല്ല. ഏത് ദിക്കിലും തല വച്ച് കിടന്ന് ഉറങ്ങാം.
1. ഭൂമിയുടെ മാഗ്നെറ്റിക് സ്ട്രെങ്ത് ഒരു ചെറു കാന്തത്തെക്കാളും എത്രയോ ചെറുതാണ്.
ഭൂമിയുടെ മാഗ്നെറ്റിക് ഫീൽഡിന്റെ സ്ട്രെങ്ത് ഏതാണ്ട് 0.00005 Tesla (.25 - .65 Guass) യാണ് ( ചെറിയ വരിയേഷൻ ഉണ്ടാവും). ഇത് വളരെ ചെറിയ ഒരു വാല്യു ആണ്. ഒരു ചെറു കാന്തത്തിനെ ശക്തി തന്നെ .01 T (100Gauss ) ആണ്. .5 to 3T (5000 - 30000 Gauss ) റേൻജിലുള്ള മാഗ്നെറ്റിക് ഫീൽഡ് ആണ് MRI സ്കാനിംഗിൽ ഉപയോഗിക്കുന്നത്.അതു കൊണ്ട് തന്നെ , ഒരു ഫോൺ അല്ലെങ്കിൽ ഫ്രിഡ്ജിൽ അടുത്ത് പോവുന്നതിന്റെ അത്രയ്ക് അപകടമൊന്നും വടക്കോട്ട് തല വച്ചാൽ ഉണ്ടാവില്ല.
2. ഹീമോഗ്ലോബിൻ ( or iron in blood). സാധാരണ രീതിയിൽ മാഗ്നെറ്റിക് (ഫെർറോമാഗ്നെറ്റിക്) അല്ല. ബ്ലഡ് ഫെർറോമാഗ്നെറ്റിക് ആയിരുന്നെങ്കിൽ അല്ലെങ്കിൽ ശരീരം മാഗ്നെറ്റിക് ആണെങ്കിൽ , MRI സ്കാനിംഗ് ചെയ്യുന്ന ആൾക്കാരൊക്കെ എന്നേ മരണപ്പെട്ടിരുന്നെ... അങ്ങനെയൊന്നും ഇത് വരെ സംഭവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ആ ഒരു വാദവും തെറ്റാണ്.
( എന്നിരുന്നാലും deoxygenated haemoglobin, paramagnetic മെറ്റീരിയൽ ആണ്. ചെറുതായി അത് കാന്തത്തെ ആകർഷിക്കും. കൂടാതെ oxygenated haemoglobin ഉം plasma യും diamagnetic പ്രോപ്പർട്ടി കാണിക്കുന്നു. അതായത് ചെറുതായി repel ചെയ്യുമെന്ന് അർത്ഥം.
അത് കൊണ്ട് തന്നെ ഒരു കാന്തം എടുത്ത് പറയാൻ മാത്രം എഫക്ട് ഒന്നും രക്തത്തിൽ ഉണ്ടാക്കുന്നില്ല. എന്ത് തന്നെ ആയാലും , ശരീരത്തിലെ രക്തം pressurized & turbulant ആയത് കൊണ്ടും , രക്തത്തിന് ചൂട് ഉള്ളത് കൊണ്ട് എന്തെങ്കിലും paramgnetic എഫക്ട് കാണണമെങ്കിൽ Brownian മോഷൻ കൊണ്ടുള്ള forces overcome ചെയ്യണം.
അത് കൊണ്ടൊക്കെ തന്നെ , മാഗ്നെറ്റ് രക്തത്തിൽ വലിയ സ്വാധീനം ചെലുത്തുന്നില്ല. മാഗ്നെറ്റിക് ട്രീട്മെന്റിസ് എന്നൊക്കെ പറഞ്ഞു നടത്തുന്ന pseudo ട്രീട്മെന്റസിന് ഒന്നും ഒരു effectum ഇല്ല എന്നും കൂടെ ഈ അവസരത്തിൽ പറഞ്ഞു കൊള്ളുന്നു)
Conclusion: ശരീരത്തിന് സ്വന്തമായി മാഗ്നെറ്റിക് പ്രോപര്ടിസ് ഇല്ല (transparent to magnetism) എന്നുള്ളത് കൊണ്ടും, ഭൂമിയുടെ മാഗ്നെറ്റിസത്തിന്റെ ശക്തി വളരെ കുറവാണ് എന്നത് കൊണ്ടും , രക്തയോട്ടവുമായി അതിന് ഒരു ബന്ധവും ഇല്ല. ഇനി എന്തെങ്കിലും ഉണ്ടാവണമെങ്കിൽ തന്നെ , അത് ബ്ലഡ് pressurine അതിജീവിച്ച് ആക്റ്റ് ചെയ്യണം. അതും possible അല്ല. അതായത് ഒരു സ്‌പീക്കർ വച്ച മുറിയിൽ നിങ്ങൾക്ക് ഉറങ്ങാമെങ്കിൽ , ഏത് ദിശയിൽ കിടന്നാലും പ്രശ്നമില്ല 😊.
പിന്നെ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തിയറി വന്നിരിക്കുക എന്ന് വച്ചാൽ , കാറ്റിന്റെ ദിശയും സൂര്യോദയവും ഒക്കെ കണക്കിലെടുത്തിട്ടായിരിക്കും. വാസ്തുവിലെ ശാസ്ത്രത്തെ തേടി പോവാൻ താത്പര്യമില്ലാത്തതിനാൽ ഇവിടെ നിർത്തുന്നു. ☺️