1972–ൽ അമേരിക്കൻ സൈന്യത്തിൽ സന്ദേശവാഹക ജോലിക്കായി നായ്ക്കളെ നിയമിച്ചിരുന്നു. അവിടെ ജോലി ചെയ്തിരുന്ന നായ്ക്കൾ സന്ദേശമെത്തിക്കുന്നതിൽ അങ്ങേയറ്റം വൈദഗ്ധ്യം പുലർത്തിയിരുന്നു. അത്തരത്തിൽ ഏറ്റവും പ്രശസ്തനായ ഒരു നായയത്രെ റോബിൻസൺ. ടെക്സസിലെ ഫോർട്ട്സാൻ ഹൂസ്റ്റൺ എന്ന സ്‌ഥലത്തുനിന്ന് 2300 മൈൽ അകലെയുള്ള മെയിൻ നഗരംവരെ സന്ദേശവുമായി സഞ്ചരിച്ച് റിക്കാർഡ് സൃഷ്‌ടിച്ചു ആ നായ. അതിന്റെ ഉടമസ്‌ഥൻ അമേരിക്കൻ പട്ടാള ഉദ്യോഗസ്‌ഥനായ ജോൺ സ്റ്റീഫൻസൺ ആയിരുന്നു. കോടിക്കണക്കിനു സ്വത്തുക്കളുടെ ഉടമകൂടിയായിരുന്നു അദ്ദേഹം. തന്റെ ഏക പുത്രനും നായയ്ക്കുമായി സ്വത്തുക്കൾ തുല്യമായി വീതിച്ചുകൊണ്ടുള്ള മരണപത്രമാണ് തയാറാക്കിയിരുന്നത്.
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ മഞ്ഞക്കളറുള്ള ഔദ്യോഗികവേഷവും ധരിച്ച്
ജോലി ചെയ്തിരുന്ന ഒരു പൂച്ചയായിരുന്നു പുസി ആൻ. മ്യൂസിയത്തിലെ വിലയേറിയ
കയ്യെഴുത്തുപ്രതികൾ എലികളിൽനിന്നു സംരക്ഷിക്കുക എന്നതായിരുന്നു അവളുടെ
ജോലി. ഒരു വർഷത്തിൽ ഭക്ഷണത്തിനുപുറമെ 75 പൗണ്ടായിരുന്നു ശമ്പളം. പുസി ആൻ
റിട്ടയർ ചെയ്തപ്പോൾ അവളെ വിലയ്ക്കു വാങ്ങിയത് മേരി തോംസൺ എന്ന ധനികയായ ഒരു
മദാമ്മയായിരുന്നു. അവർ തന്റെ സ്വത്തുക്കൾ മുഴുവനും പുസി ആരിന്റെ പേരിലാണ്
എഴുതിവച്ചത്.
അമേരിക്കയിലെ മിനിപ്പൊലീസിൽ വച്ച് തൊണ്ണൂറ്റി രണ്ടാം വയസിൽ അന്തരിച്ച വില്യംമോഴ്സ് എന്ന കോടീശ്വരന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല. ധാരാളം ഹോട്ടലുകളും വ്യവസായസ്‌ഥാപനങ്ങളുമുണ്ടായിരുന്ന ആ റിട്ടയേഡ് എൻജിനിയർ തന്റെ പതിനഞ്ചു ലക്ഷം ഡോളർ വിലവരുന്ന സ്വത്തുക്കൾ ഹെൻറി ബർനീഡ് എന്ന ഭവനസൂക്ഷിപ്പുകാരനും താൻ വളർത്തിയിരുന്ന അഞ്ച് നായ്ക്കൾക്കുമായി വിൽപ്പത്രത്തിൽ എഴുതിവച്ചു. പുസ്കി എന്ന വളർത്തു നായയ്ക്ക് പതിനായിരം ഡോളറും വീടും എഴുതിവച്ച് ഹാരിസൺ ബ്രൂ എന്നൊരു ഡ്രൈവറും ചരിത്രം സൃഷ്‌ടിക്കുകയുണ്ടായി.
വടക്കെ ഓസ്ട്രേലിയയിലെ പ്രീമിയർ അസലൈഡ് നായ വളർത്തൽ കേന്ദ്രത്തിൽനിന്ന് 75000 ഡോളർ വില നല്കി റോബർട്ട് പേൾ ഹാംസ്, റിബാരോ എന്ന നായയെ ലേലത്തിൽ വാങ്ങി. തന്റെ സന്തതസഹചാരിയായി മാറിയ ആ നായയെക്കുറിച്ച് പേൾ ഒരു പുസ്തകം തന്നെ
രചിച്ചു. ഓസ്ട്രേലിയയിലെ മൃഗസ്നേഹികൾ ഏറ്റവും ഇഷ്‌ടപ്പെടുന്ന പുസ്തകവും ഇതുതന്നെ. അവിവാഹിതനായിരുന്ന ആ വ്യവസായപ്രമുഖൻ അന്തരിക്കുന്നതിനുമുമ്പ് തന്റെ കണക്കറ്റ സ്വത്തുക്കൾ റിബാരോയുടെ പേരിൽ എഴുതിവച്ചു. സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അറിയാൻ പാടില്ലാത്തതിനാൽ റിബാരോയുടെ സംരക്ഷണച്ചുമതല ഓസ്ട്രേലിയൻ ഭരണകൂടം ഏറ്റെടുക്കുകയാണുണ്ടായത്.
കടപ്പാട് സുജിത്