മനുഷ്യന്‍ അറിയാന്‍ ആഗ്രഹിച്ച ഏറ്റവും വലിയ പ്രഹേളികകളിലൊന്നാണ് ഈ ചോദ്യം... മരണത്തിനുശേഷം എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കാത്ത ഒരാളും ഉണ്ടാവില്ല. അല്ലേ.. ? നിര്‍ഭാഗ്യവശാല്‍, ഇന്നുവരെ ആര്‍ക്കും ഇതിന് കൃത്യമായൊരുത്തരം നല്‍കാന്‍ സാധിച്ചിട്ടില്ല. മരണത്തിനുശേഷം എല്ലാവര്‍ക്കും ഇതറിയാന്‍ സാധിക്കുമെങ്കിലും ജീവിച്ചിരിക്കുന്നവര്‍ക്ക് ഇതെങ്ങനെ അറിയാന്‍ സാധിക്കും.?
നിരാശപ്പെടാന്‍ വരട്ടെ, ഇതിനുത്തരമാണ് മരിച്ചുജീവിച്ചു എന്നവകാശപ്പെടുന്ന ചിലര്‍. രോഗങ്ങളാലോ അപകടങ്ങളില്‍പ്പെട്ടോ മരണാസന്നരായി ആശുപത്രിയില്‍ കഴിഞ്ഞ ചിലര്‍ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്നിട്ടുണ്ട്. അതായത് മരണത്തെ മുഖാമുഖം കണ്ടു ജീവിതത്തിലേക്ക് മടങ്ങിവന്നവര്‍. അത്ഭുതമെന്നുപറയട്ടെ, അങ്ങനെയുള്ളവരുടെ മൊഴി (NDE- Near death Experience) യില്‍ അതിശയകരമായ സാദൃശ്യം കാണുന്നുമുണ്ട്. പലരുടെ അഭിപ്രായങ്ങള്‍ ആറ്റിക്കുറുക്കിയാല്‍ അത് ഇങ്ങനെ വായിക്കാം...
"ആശുപത്രിക്കിടക്കയില്‍ കിടക്കവേ പെട്ടെന്ന് മുകളിലേക്കുയരുന്നതായി
തോന്നുന്നു. തന്റെ ശരീരത്തേയും അതില്‍ ജീവന്‍ നിലനിര്‍ത്താന്‍
ബുദ്ധിമുട്ടുന്ന ഡോക്ടര്‍മാരേയും ഒരുതരം നിര്‍വ്വികാരതയോടെ കാണാന്‍
സാധിക്കുന്നു. പെട്ടെന്നുതന്നെ ഒരു വലിയ ടണലിലൂടെ അതിവേഗം
സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി അറിയുന്നു... ഒപ്പം തന്റെ ജീവിതത്തിലെ
കുട്ടിക്കാലം മുതലുള്ള പ്രധാന സംഭവങ്ങള്‍ ഒരു സിനിമ പോലെ
ദര്‍ശിക്കാനാവുന്നു. ടണലിന്റെ അറ്റത്ത് പ്രകാശോജ്ജ്വലമായ ഒരു രൂപം അവരെ
സ്വാഗതം ചെയ്യുന്നു.കണ്ണഞ്ചിക്കുന്ന ആ രൂപത്തെ ദര്‍ശിക്കുമ്പോള്‍
അനിര്‍വ്വചനീയമായ ശാന്തത മനസ്സിനെ വിലയം ചെയ്യുന്നു. ആ ശാന്തതയില്‍ ലയിച്ചു
നില്‍ക്കാന്‍ മനസ്സ് ആഗ്രഹിക്കുന്നുവെങ്കിലും പെട്ടെന്നുതന്നെ പഴയ
ആശുപത്രിക്കിടക്കയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതനായിത്തീരുന്നു.''
ഈ വിവരണം എത്രമാത്രം സത്യമാണെന്നറിയില്ലെങ്കിലും മിക്കവരുടേയും വാക്കുകളില്‍ ഈ ടണലും പ്രകാശരൂപവും എല്ലാം ഉണ്ട്.
അന്തരിച്ച മുന്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ അറിയില്ലേ... ഏറെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയുടെ അകാലവിയോഗത്തില്‍ മനംനൊന്ത്, മരണശേഷം ആത്മാക്കള്‍ക്കെന്തുസംഭവിക്കുന്നു എന്നറിയാനും, കഴിയുമെങ്കില്‍ അവരോട് സംസാരിക്കുന്നതിനുമായി അദ്ദേഹം ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച് ഒരു ഗവേഷണം തന്നെ നടത്തി. ഈ വിഷയത്തില്‍ പ്രശസ്തരായ പലരെയും ചെന്നുകണ്ടും, പല പുസ്തകങ്ങളില്‍ ചികഞ്ഞും, Mediator മാര്‍ എന്നറിയപ്പെടുന്ന (ആത്മാക്കളോടു സംസാരിക്കാന്‍ കഴിയും എന്ന് അവകാശപ്പെടുന്ന ചിലരെ) സമീപിച്ചും അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെയെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അദ്ദേഹം 'മരണാനന്തരജീവിതം' എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ഗവേഷണം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ഗ്രന്ഥം തീര്‍ച്ചയായും പ്രയോജനപ്പെടും..
അനിത മൂര്‍ജനി എന്ന എഴുത്തുകാരിയുടെ Dying to be Me എന്ന പുസ്തകവും നല്ല ഒരു അനുഭവമാണ്. കാന്‍സര്‍ രോഗബാധിതയായിരിക്കുമ്പോള്‍ ഒരവസരത്തില്‍ മരണത്തിലേക്ക് നടന്നുപോയി തിരിച്ചുവന്ന അനുഭവമാണ് ഇതില്‍ എഴുതിയിരിക്കുന്നത്.