ലൈംഗികാവയവം നല്ല രീതിയില്‍ വൃത്തിയായി സൂക്ഷിക്കണം എന്നത് സ്ത്രീ പുരുഷന്മാര്‍ ശ്രദ്ധിയ്‌ക്കേണ്ട ഒരു പ്രധാന കാര്യം തന്നെയാണ്. വൃത്തിയില്ലായ്മ അണുബാധ പോലുളള അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.
സ്ത്രീ പുരുഷ ലൈംഗികാവയവ ശുചിത്വം വളരെ വ്യത്യസ്തമാണ്. സ്ത്രീകളില്‍ അവയവത്തിന്റെ പ്രത്യേകത കാരണം അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. സ്ത്രീകളുടെ ലൈംഗികാവയവം പ്രകൃതിദത്തമായി തന്നെ വൃത്തിയാക്കാന്‍ ഇന്നലെ പറഞ്ഞു തന്നിരുന്നല്ലോ.
പുരുഷന്മാരില്‍ അണുബാധയ്ക്ക് സാധ്യത അത്ര തന്നെയില്ലെങ്കിലും പൂര്‍ണമായി തള്ളിക്കളയാനുമാവില്ല എന്നതാണ് സത്യം .
ഇനി പുരുഷന്മാര്‍ ലിംഗ ശുചിത്വം പാലിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് അറിയാം.
അധികം വീര്യമില്ലാത്ത സോപ്പുപയോഗിച്ചു തന്നെ ലിംഗം വൃത്തിയാക്കാം. അഗ്രചര്‍മം പിന്നോട്ടു നീക്കിയ ശേഷം വൃത്തിയാക്കേണ്ടതു വളരെ പ്രധാനം തന്നെയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ വളരെ മൃദുവായി കൈകാര്യം ചെയ്യണം. കാരണം ഈ ഭാഗം സെന്‍സിറ്റീവായതു കൊണ്ട് മുറിവേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ മുറിവേല്‍ക്കുന്നത് അണുബാധയുണ്ടാക്കാന്‍ സാധ്യത കൂടുതല്‍ ആണ്.
ഇളം ചൂടുവെള്ളമുപയോഗിച്ചും വൃത്തിയാക്കാം. മോയിസ്ചറൈസിംഗ് സോപ്പുപയോഗിയ്ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. സോപ്പ് നല്ലപോലെ കഴുകിക്കളയുകയും വേണം. കുളിയ്ക്കുമ്പോള്‍ മാത്രമല്ല, മൂത്രവിസര്‍ജനത്തിനു ശേഷവും വ്യായാമത്തിനു ശേഷവും ലിംഗം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്.
ഇത് എപ്പോഴും ശ്രദ്ധിക്കുകയാണെങ്കില്‍ നിങ്ങളുടെ ലൈംഗികാവയവം വളരെ വൃത്തിയും ഭംഗിയുള്ളതും അതിലുപരി ആരോഗ്യവും ഉണ്ടാകും.
ലിംഗഭാഗത്തെ രോമം ഷേവ് ചെയ്യുന്നതോ ട്രിം ചെയ്യുന്നതോ നല്ലതാണ്. എങ്ങനെ ഷേവ് ചെയ്യാമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു തന്നിരുന്നു. അത് കാണുക. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍. ഇത് വിയര്‍പ്പൊഴിവാക്കുകയും ഇതുവഴി അണുബാധ വരുത്തുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടയുകയും ചെയ്യും.
ലൈംഗികബന്ധത്തിന് ശേഷം ലിംഗം വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. അല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇത് ഭാവിയില്‍ ഇരുപങ്കാളികള്‍ക്കും ദോഷം വരുത്തുകയും ചെയ്യും. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
സ്വയംഭോഗം ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ഇതിനു ശേഷവും ലൈംഗികാവയവം വൃത്തിയാക്കണം. അല്ലെങ്കില്‍ ബീജം ഉണങ്ങിപ്പിടിച്ച് അണുബാധയ്ക്കുള്ള സാധ്യത ഒട്ടും തന്നെ തള്ളിക്കളയാനാവില്ല.
ലിംഗാഗ്ര ചര്‍മം നീക്കം ചെയ്യാത്തവരില്‍ ചിലപ്പോള്‍ ചര്‍മം പുറകോട്ടു നീക്കി വൃത്തിയാക്കാന്‍ സാധിച്ചില്ലെന്നിരിയ്ക്കും. ഇത് അസുഖസാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ മെഡിക്കല്‍ സഹായം തേടുന്നതും നല്ലതാണ്.
ലൈംഗികവാവയവ ശുചിത്വത്തില്‍ അടിവസ്ത്രത്തിനും പ്രാധാന്യമേറെയാണ്. ദിവസവും ഇവ കഴുകുക. നനവില്ലാത്ത കോട്ടന്‍ അടിവസ്ത്രങ്ങള്‍ ധരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. അതുപോലെ വല്ലാതെ ഇറുകിയവയും നല്ലതല്ല. ഇത് അണുബാധയ്ക്കു മാത്രമല്ല, വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇറുകിയ അടി വസ്ത്രങ്ങള്‍ കാരണമാവും.
രാത്രി ഉറങ്ങുമ്പോള്‍ അടിവസ്ത്രങ്ങള്‍ ഒഴിവാക്കുകയോ നല്ലപോലെ അയഞ്ഞവ ധരിയ്ക്കുകയോ ചെയ്യണം. ഇത് ഒരു പരിധി വരെ അണുബാധകള്‍ തടയും. ലിംഗാരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.
ഷെയര്‍ ചെയ്യാന്‍ മടിക്കേണ്ട. കാരണം പ്രശ്നം ഉണ്ടായിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലതാണ് പ്രശ്നം വരാതെ നോക്കുന്നത്.