ഹിമാലയമെന്ന അൽഭുതപ്രപഞ്ചത്തിൽ അംഗ്രേസി,അംഗാരൻ ,അഗഢ,ഉഗ്രൻ.കപാലികൻ.....തുടങ്ങി അനവധി സന്യാസി വിഭാഗങ്ങളിൽ അതിപുരാതന കാലം തൊട്ടേ രൂപം കൊണ്ടുപ്രവർത്തിച്ചുവരുന്ന അങ്ങേയറ്റം നിഗൂഢത നിറഞ്ഞ സന്യാസി സംഘമാണു നാഗസന്യാസികൾ.
സനാദൻ ധർമ്മങ്ങളുടെ നേരെ ആക്രമണം ഉണ്ടായപ്പോൾ ആദിശങ്കരൻ ആണ് സനാദികളുടെ രക്ഷകു വേണ്ടി വസ്ത്രം ഒക്കെ ഉപേക്ഷിച്ചു ശരീരം ഒരു അസ്ത്രം ആകി സന്യാസി ആയി ഒരു സേന ഉണ്ടാകി അത് നാഗാ....സന്യാസി
നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച് സന്യാസം സ്വീകരിച്ചവരാണിവര നാഗസന്യാസി ആകാൻ അതി കഠിനമായ പരിഷണങ്ങൾ ഉണ്ട് അങ്ങനെ മരണഭയം ഇല്ലാതെ എല്ലാ ഉപേക്ഷിച്ചു സ്വന്തം മരണാനന്തരക്രിയകളായ സാത്രം പിന്നെ പിണ്ടം ഒക്കെ ചെയിതു വേണം നാഗാ ആകുവാൻ അങ്ങനെ ഒരു പുതിയ അവതാരം ആയി മാറുന്നു... പിന്നിട് ഇവർ കാമം ക്രോധം മോഹം ലോപം ഇവയൊക്കെ ഉപേക്ഷിച്ചു.. ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ തപസ്സു ചെയ്യുന്ന നാഗസന്യാസിമാരാണ് . ദൈവ നിയോഗമെന്ന വിശ്വാസവുമായി തപസ്സും, കഠിന ജീവിത ചര്യയും ശീലമാക്കിയ ഇവര്‍, ആത്മസര്‍പ്പണത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നവരാണ്.
ക്രിയായോഗസിദ്ധാന്തത്തിലെ 144 മുറകളും നിരവധി ചേമ്പറുകളും സ്വായത്തമാക്കി നമ്മുടെയെല്ലാം യുക്തിക്കും ചിന്തയ്ക്കും അപ്പുർത്തുള്ള അതികഠിനാ സാധനാമുറകളും ഹിമാലയ കാലാവസ്ഥയും അത്യപൂർവ്വ പച്ചിലമരുന്നുകൾമാണു ഇവരുടെ ജീവിതത്തിന്റെ അടിത്തറ. 😍😍
ഗുപ്തകാശിക്കപ്പുറം നിബിഡമായ വനമധ്യത്തിലെവിടെയൊ തികച്ചും അജ്ഞാതമായി ഇവർ വസിക്കുന്നുവെന്നുo അസ്ത്രധാരികളെന്നും ശാസ്ത്രധാരികളെന്നും രണ്ടായിതിരിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു.
ഹിമാലയ സാനുക്കളിലെ കൊടുംതണ്ണുപ്പില്‍ ഇവര്‍ തപസ്സനുഷ്ഠിക്കും. തപസ്സുചെയ്യുമ്പോള്‍ വിവസ്ത്രരാവുമെന്നതാണ് നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച് സന്യാസം സ്വീകരിച്ചവരാണിവര്‍.
പ്രകൃതിയില്‍ നിന്ന് കണ്ടെത്തിയ ഒറ്റമൂലികളാണ് ഇവരുടെ ആരോഗ്യം കാക്കുന്നത്. പ്രകൃതിക്ക് വിരുദ്ധമായി ജീവിക്കുന്നവരെ തിരുത്തി ധര്‍മ മാര്‍ഗ്ഗത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം
കറതീർന്ന ശൈവരാണിവർ ഇവരിൽ തന്നെ *****വിവിധസംഘങ്ങളുണ്ട്.***** വീട്,കുടുംബം,ധനം, സുഖസൗകര്യങ്ങൾ തുടങ്ങി ഭൗതികജീവിതത്തിൽ അനാസക്തിയുള്ളവരാണിവർ. - ഭോഗമില്ല. ദിഗംബരനാഗസന്യാസിമാരെന്നാണു പൊതുവേ ഇവർ അറിയപ്പെടുന്നത്. ശരീരബൊധമില്ലാതെ ദിക് അംബരമായിക്കണ്ട് പിറന്നപടി,പ്രകൃതിയുമായി അത്രക്കിണങ്ങി ജീവിക്കുന്നു.അടിമുടി ഭസ്മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണു.
കണ്ണുകൾക്ക് പ്രകൃത്യാലുള്ള 9 ഡൈമെൻഷനും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുകൊണ്ട് ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട് ഇവരെ തിരിച്ചറിയാൻ സാധിക്കും .പക്ഷേ,കാണുക എന്നതിനു ഭാഗ്യം ചെയ്യണം. സാധാരണ ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരലല്ലാത്തവർ
മഹാരഹസ്യങ്ങളുടെ കലവറയാണിവർ. ഇവരുടെ അനുവാദമില്ലാതെ ഒരു ക്യാമറകണ്ണുകൾക്കും ഇവരുടെ ശരീരക്ഷേത്രം പകർത്താനാവില്ല.അതികഠിനമായ ധ്യാനവും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്ക്കു വരുമ്പോൾതന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും. തപശക്തിയുടെ ചൂട് ഏകദേശം രണ്ടുമീറ്റർ അടുത്തെത്തുമ്പോൾ തന്നെ മനസ്സിലാകാം
നാഗസന്യാസിമാരും, അഘോരികളും ഒന്നല്ല എന്ന സത്യം നമ്മൾ അറിയണം..... 🤔🤔
കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപെടാറുള്ളൂ.
കുംഭമേള 4 ഇടങ്ങളിൽ എവിടെയാണെങ്കിലും സമയാസമയം നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് വന്നെത്തുന്നു. എവിടെനിന്നു വരുന്നെന്നോ എവിടെ അപ്രത്യക്ഷരാവുന്നുവെന്നോ ഒരു പിടിയും കിട്ടില്ല.
കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യമുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രൊജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്
കടപ്പാട് വിനോജ്