ഹിറ്റ്ലറിനേക്കാൾ
ക്രൂരനായിരുന്നു മരണത്തിന്റെ മാലാഖ എന്നറിയപ്പെട്ടിരുന്ന ജോസഫ് മെൻഗൽ. ഒരു
ഡോക്ടർക്ക് ഇത്ര ക്രൂരനാകാൻ സാധിക്കുമോ എന്ന് നമ്മൾക്ക് സംശയിക്കാം. അയാൾ
ഒരു ഡോക്ടർ മാത്രമല്ല ഒരു ഗവേഷകൻ കൂടി ആയിരുന്നു എന്നുള്ളതാണ് ക്രൂരതയുടെ
ആക്കം കൂട്ടിയത്.
മ്യൂനിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിൻ പഠിച്ചിറങ്ങിയ ശേഷം 1937ൽ മെൻഗൽ നാസി പാർട്ടിയിൽ ചേർന്നു.
ഹിറ്റ്ലർ യഹൂദരെ കോൺസൻഡ്രേഷൻ ക്യാമ്പിലും ഗ്യാസ് ചേംബറിലുമിട്ട് കൊന്നു രസിച്ചിരുന്ന കാലം. ഓസ്വിച്ചിലെ കോൺസൻഡ്രേഷൻ ക്യാമ്പിലായിരുന്നു മെൻഗേൽ ജോലി ചെയ്തിരുന്നത്.

1941ൽ യഹൂദരെ കൂട്ടകൊല ചെയ്യാൻ ഹിറ്റ്ലർ തിരുമാനിച്ചപ്പോൾ
മേൻഗേലിനായിരുന്നു ഓസ്വിച്ച് ക്യാമ്പിന്റെ ചുമതല. ഗർഭണികളെയും കുട്ടികളെയും
ഗ്യാസ് ചേംബറിലിട്ട് കൊല്ലുന്നതിൽ ഹിറ്റ്ലറിനേക്കാൾ കൂടുതൽ രസം
കണ്ടെത്തിയിരുന്നത് ഈ മരണത്തിന്റെ മാലാഖയായിരുന്നു.
കുട്ടികളെയും വിഗലാംഗരെയും കൊല്ലുന്നത് വേദനയോടെ മറ്റു ഡോക്ടർമാർ നോക്കി നിന്നപ്പോൾ അയാൾ മാത്രം വളരെ ആസ്വദിച്ച് അത് ചെയ്തു.
ക്യാമ്പിൽ രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ മരിച്ചവരുടെ ശരീരത്തിലെ ശ്രവങ്ങൾ എടുത്ത് കുട്ടികളിൽ കുത്തിവച്ച് അയാൾ തന്റെ മരുന്ന് കണ്ടു പിടിക്കുവാൻ ഉള്ള ഗവേഷണങ്ങൾ നടത്തി.
ഇരട്ട കുട്ടികൾ ആയിരുന്നു അയാളുടെ പ്രധാന ഇരകൾ. ഇരട്ടക്കുട്ടികളിൽ ഒരാളുടെ കണ്ണു കുത്തിപ്പൊട്ടിക്കുക, ഒരു കുട്ടിയുടെ കാൽ മുറിച്ചു മാറ്റുക അപ്പോൾ മറ്റെ കുട്ടിക്ക് വേദനിക്കുമോ എന്ന ദോഷത്തരങ്ങൾ നിറഞ്ഞ ഗവേഷണങ്ങൾ അയാൾ ചെയ്തു. ഒരു വേദനസംഹാരികളും കുത്തിവച്ചായിരുന്നില്ല ഈ പരീക്ഷണങ്ങൾ.
സയാമീസ് ഇരട്ടകളെ ഉണ്ടാക്കുവാൻ ജനിച്ചു വീണ രണ്ട് ഇരട്ട കുട്ടികളെ പച്ചക്ക് തയ്ച്ചുപിടിപ്പിച്ചു. ഒടുവിൽ ശരീരം പഴുത്തളിഞ്ഞ് ആ കുട്ടികൾ മരണത്തിന് കീഴടങ്ങി.
മരവിപ്പിക്കാനുള്ള ഒരു മരുന്നും കുത്തിവെക്കാതെ കൊച്ചു കുട്ടികളിൽ അയാൾ ഒപറേഷൻ നടത്തി. എല്ലാ കുട്ടികളും ഒടുവിൽ മരണത്തിന് കീഴ്പ്പെട്ടു.
ഇതൊന്നും രഹസ്യമായ മുറികളിൽ വച്ചല്ല സാഡിസ്റ്റായ ഈ ഡോക്ടർ ചെയതിരുന്നത്. മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും മുന്നിൽ വച്ചാണ് ഇത്തരം ക്രൂര പരീക്ഷണങ്ങൾ അരങ്ങേറിയത്. അയാളെ ശരിക്കും മരണത്തിന്റെ മാലാഖ എന്നല്ല മരണത്തിന്റെ ചെകുത്താൻ എന്നാണ് വിളിക്കേണ്ടത്.
ചില ചരിത്രങ്ങൾ ഇന്നും വേദനയോട് കൂടി മാത്രമെ ഓർക്കുവാനും വായിക്കുവാനും സാധിക്കുകയുള്ളൂ.