അവൾ ഉറങ്ങുകയായിരുന്നു, 3,700 വര്‍ഷങ്ങൾ, ഏതോ പാറയിടുക്കിൽ അജ്ഞാതവാസത്തിലായിരുന്ന ആ യുവതിക്ക് ഇപ്പോള്‍ പുനർജന്മം ലഭിച്ചിരിക്കുകയാണ്. ഒരു പേരും 'അവ'. 1987ലാണ് ഒരു സ്ത്രീയുടെ തലയോട്ടിയിലെ ചില ഭാഗങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്.
3,700 വർഷംമുമ്പ് അജ്ഞാതമായ ഏതോ കാരണങ്ങളാൽ മരണപ്പെട്ട യുവതിയുടേതെന്ന് കണ്ടെത്തിയ തലയോട്ടിയുടെ വ്യത്യസ്ത രൂപം ഗവേഷകർക്ക് കൗതുകമുണ്ടാകാൻ കാരണമായി. ആദ്യകാല വെങ്കല യുഗത്തിന്റെ അവശേഷിപ്പായി ലഭിച്ച തലയോട്ടിയിൽ ഒരു സ്ത്രീരൂപം കൽപ്പിച്ച് 'അവ' എന്ന പേരിട്ടു. അകവാനിക് ബീകർ ബ്യൂറിയൽ പ്രോജക്ടിന്റെ ചുരുക്കമാണ് അവ.
മായ ഹൂലെ എന്ന ഗവേഷക 30 വര്‍ഷം മുമ്പ് തുടങ്ങിയ പര്യവേഷമാണ് അകവാനിക് ബീകർ ബ്യൂറിയൽ പ്രോജക്ട്. വെങ്കല യുഗത്തിലെയും മറ്റും ബീക്കർ വംശജരെപ്പറ്റിയുള്ള പഠനമാണ് ഈ പര്യവേഷണത്തിന്റെ മുഖ്യലക്ഷ്യം. ഗവേഷണം നടത്തുന്നതിനിടെയാണ് നിരവധി ചരിത്ര അവശിഷ്ടങ്ങളോടൊപ്പം ഈ തലയോട്ടിയും ലഭിച്ചത്.
പ്രത്യക്ഷത്തിൽ ആ സമൂഹത്തിൽ കണ്ടിരുന്ന ജനങ്ങളിൽ നിന്നും അൽപ്പം വ്യത്യസ്തമായി തോന്നിയ തലയോട്ടി ഗവേഷകരിൽ വളരെയധികം ചിന്താകുഴപ്പമുണ്ടാക്കി. എന്തായാലും ലഭിച്ച ഭാഗത്തില്‍നിന്നും സാങ്കേതിക വിദ്യയുടെയും കലയുടെയും സഹായത്തോടെ ഒരു സ്ത്രീയുടെ മുഖം സൃഷ്ടിച്ചെടുത്തിയിരിക്കുകയാണ് ഗവേഷകർ.
ഫോറൻസിക് ആർട്ടിസ്റ്റായ ഹ്യൂ മോറിസണാണ് പുനഃസൃഷ്ടിയുടെ പിന്നിൽ. നഷ്ടപ്പെട്ടുപോയ കീഴ്ത്താടിയുടെ രൂപവും തൊലിയുടെയും മാംസത്തിന്റെയും ആഴവുമൊക്കെ മനസിലാക്കാൻ ഒരു അന്ത്രോപോളജിക്കൽ ഫോർമുലയാണ് മോറിസൺ ഉപയോഗിച്ചിരിക്കുന്നത്.
മരണ നിമിഷവും ശേഷവുമുള്ള അവസ്ഥ അത്ര സുന്ദരമല്ലെന്ന് ശാസ്ത്രം
പല്ലിന്റെ ഇനാമലിന്റെ സ്ഥിതിയും വായുടെ വീതിയുമൊക്കെ നോക്കിയാണ് ചുണ്ടിന്റെ രൂപകല്‍പ്പന ചെയ്തത്. സ്റ്റോക്ക് ഇമേജ് ഉപയോഗിച്ച് മുഖത്തിന്റെ മറ്റ് ഭാഗങ്ങളും ഉണ്ടാക്കിയശേഷം എല്ലാം അവസാനം കൂട്ടിയോജിപ്പിച്ചു.
സാധാരണ പൊലീസ് കേസുകളിലും മറ്റും ആരുടേതാണെന്ന് തിരിച്ചറിയാത്ത തലയോട്ടിയും മറ്റിതര ഭാഗങ്ങളും ഇത്തരത്തിൽ പുനഃസൃഷ്ടിക്കാറുണ്ട്. എന്നാൽ ആർട്ടിസ്റ്റിന് വളരെയധികം ഭാവന ഉപയോഗിക്കേണ്ടതുള്ള ഇത്തരം ആർക്കിയോളജിക്കൽ സംബന്ധമായുള്ള പ്രോജക്ടുകൾ വളരെ വ്യത്യസ്തമാണെന്ന് മോറിസൺ പറയുന്നു. ഏതായാലും ഈ വിഷയത്തിലുള്ള കൂടുതൽ അന്വേഷണം ഈ ജനസമൂഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ഗവേഷകർ.
https://www.unilad.co.uk/…/face-of-mystery-teen-girl-who-d…