ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്‍കാനും ചക്കയ്ക്കു കഴിയും.
ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.വിളര്‍ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്‍ച്ചയുള്ളവര്‍ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.
വൈറ്റമിന്‍ എയും ചക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന്‍ സഹായിക്കും.
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും
പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.