രക്തത്തിന് ചുവപ്പിൽ നിന്നും മാറി പച്ച നിറം വരുന്ന അപൂർവ്വ രോഗാവസ്ഥയെപ്പറ്റി കേട്ടിട്ടുണ്ടോ? രക്തത്തിന് പച്ച നിറം വരുന്ന രോഗമാണ് Sulfhemoglobinemia.രക്തത്തിന് ചുവപ്പു നിറം നൽകുന്ന Hemoglobinൽ സൾഫർ ആറ്റങ്ങൾ ചേർന്നു കൊണ്ട് Sulfhemoglobin ഉണ്ടാകുന്നു.രക്തത്തിൽ ഇതിന്റെ അളവ് ഉയരുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്.ഇതിന്റെ അനന്തരഫലമായി രക്ത കോശങ്ങൾക്ക് ഓക്സിജൻ വഹിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.ശരീരത്തിലെ എല്ലാ കോശങ്ങൾക്കും അത്യാവിശമായി വേണ്ട ഘടകങ്ങളിൽ ഒന്നാണ് ഓക്സിജൻ.
സൾഫർ അടങ്ങിയ മരുന്നുകളുടെ(drugs) അമിത ഉപയോഗം കൊണ്ട് ഈ അവസ്ഥ വരിനിടയുണ്ട്.Sulphonamides, Sulfasalazine,Phenazopyridine എന്നീ സംയുക്തങ്ങളുടെ ഉപയോഗവും Sulfhemoglobinemiaക്കു കാരണമാകാം.ഇത്തരം അവസ്ഥകളിൽ രക്ത നിവേശനത്തിലൂടെ (Blood transfusion) ഒരു പരിധി വരെ രോഗത്തെ ചെറുക്കാം.
2007 ജൂൺ 8ന് ക്യാനഡയിൽ ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Vancouver's At.Paul ആശുപത്രിയിലായിരുന്നു സംഭവം. മധ്യവയസ്കനായ ഒരാളുടെ രക്തം പച്ച നിറത്തിൽ കാണപ്പെടുകയുണ്ടായി.Dr.Stephan Schwartz, Dr.Alana Flexman, Dr.Giuseppe Del Vicario എന്നിവർ ഈ അപൂർവ്വ രോഗാവസ്ഥയ്ക്കു സാക്ഷിയായി.സൾഫർ സംയുക്തമായ Sumatriptan മരുന്നിന്റെ അമിത ഉപയോഗം കാരണമാണ് ഈ രോഗാവസ്ഥയുണ്ടായതെന്ന് ഡോക്ടർമാർ വിധിയെഴുതി.ഈ രോഗത്തിന്റെ പൂർണ്ണമായ വിശകലനങ്ങൾ ഇനിയും നടക്കേണ്ടതായുണ്ട്.