A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സിഥിയൻമാർ


റഷ്യ സമതല പ്രദേശത്തെ നാടോടി വർഗമായിരുന്നു സിഥിയൻമാർ. കരകൗശലവസ്ഥുക്കൾ നിർമിക്കുന്നതിൽ പേരുകേട്ട സിഥിയൻമാർ കുബേരൻമാരും ക്രൂരൻമാരുമായിരുന്നു. വീരശൂര പരാക്രമികളായിരുന്ന അവർ യോദ്ധാക്കൾ എന്ന നിലയിൽ പ്രശസ്തരായിരുന്നു.
ക്രൂരതയുടെ പര്യായമായ സിഥിയൻമാർ ശത്രുക്കളുടെ തലയറുത്ത് ജീവനോടെ തൊലിയുരിക്കുമായിരുന്നു. സ്വന്തം ആൾക്കാരെ കഴുത്ത് ഞെരിച്ച് കൊല്ലാനവർ മടിക്കില്ലായിരുന്നു. അവർ ശത്രുക്കളുടെ രക്തം കുടിക്കുമായിരുന്നു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും സിഥിയൻമാർ യുദ്ധതന്ത്രത്തിലും കരകൗശലനിർമാണത്തിലും പേരുകേട്ടവരായിരുന്നു. അവർ സ്വർണ്ണം കൊണ്ട് ചീപ്പ്,പാനപാത്രം, പടത്തൊപ്പി, ആടയാഭരണങ്ങൾ എന്നിവനിർമിക്കുന്നതിൽ വിദഗ്ധരായിരുന്നു. 2500 കൊല്ലം മുന്‍പ് ജീവിച്ചിരുന്ന സിഥിയൻമാരെ പറ്റി ചരിത്രകാരൻമാർക്ക് കൂടതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എഴുത്തും വായനയും അറിയാത്ത ഒരു സമൂഹമായിരുന്നതു കാരണം സിഥിയൻമാരുടെ ജീവിത രീതികളെ പറ്റി അധികം രേഖകൾ കണ്ടുകിട്ടിയിട്ടില്ല. എന്നാൽ ചരിത്രത്തിന്റെ പിതാവായ ഹെറഡോട്ടസ് 'പേർഷൃൻ യുദ്ധങ്ങൾ' എന്ന തന്റെ പുസ്തകത്തിൽ സിഥിയൻമാരെ പറ്റി പറയുന്നുണ്ട്.
മനുഷൃചർമങ്ങൾ കൊണ്ട് കുപ്പായം,തൊപ്പി തുടങ്ങയവ അവർ നിർമിച്ചതായി അദ്ദേഹം പറയുന്നുണ്ട്. തലയോട്ടി വൃത്തിയാക്കി അതിനെ കുടിക്കാനുളള പാത്രമായി ഉപയോഗിക്കാറുണ്ടത്രെ. അഥികൾക്കവർ അങ്ങനെയാരുന്നു നൽകിയിരന്നത്. ആദ്യം കൊന്ന ശത്രുവിന്റെ രക്തം കുടിക്കുക അന്തസിന്റെ ലക്ഷണമായവർ കണ്ടു. ഉൽസവത്തിനുമുന്പ് ഒരാളെയെങ്കിലും കൊന്നില്ലയെങ്കിൽ അത് നാണക്കേടണന്നായിരുന്നു അവരുടെ വിശ്വാസം. ശത്രുവിന്റെ ശിരോചർമം കൈലേസായവർ ഉപയോഗിക്കുമായിരുന്നു. ഒരുവന്റെ കൈയിൽ എത്ര കൈലേസുണ്ടോ അത്രയും വീരനായവൻ പരിഗണിക്കപെട്ടു.
ശത്രുക്കളിൽ ചിലരെ ദൈവത്തിനു ബലികഴിച്ചിരുന്നു. ബലിയർപ്പിക്കണ്ട ആളെ ആദൃം കൊന്ന് കൈയും കാലും വെട്ടിമുറിച്ചു വേർപെടുത്തും. എന്നിട്ടവ വായുവിലേക്ക് വലിച്ചെറിയും. സിഥിയൻമാർ കുഴിഞ്ഞ കണ്ണുളളവരും വൃത്തികേട്ട മുടിയുളളവരും അപൂര്‍വമായി മാത്രം കുളിക്കുന്നവരുമായിരുന്നു. പുരുഷൻമാർ ക്രൂരൻമാരും നിരവധി ഭാര്യമരുളളവരുമായിരുന്നു.
പേർഷൃൻ രാജാവായിരുന്ന ഡേറിയസിന്റെ ഏഴുലക്ഷത്തോളം വരുന്ന സൈന്യത്തെ അവർ തോൽപിച്ചതായി ഹെറഡോട്ടസ് രേഖപെടുത്തിയിട്ടുണ്ട്. സിഥിയൻമാർ കൃഷിക്കാരായിരുന്നില്ല. ഉപജീവിതത്തിനായവർ കന്നുകാലികളെയായിരുന്നു ആശ്രയിച്ചിരുന്നത്. വീടുപോലെ നിർമിച്ചതും കാളകൾ വലിക്കുന്നതുമായ നാലുചക്രവാഹനങ്ങളിലായിരുന്നവർ താമസിച്ചിരുന്നത്.
സിഥിയൻമാരുടെ ഉൽഭവത്തെ പറ്റി പരസ്പര വിരുദ്ധമായ കാരൃങ്ങളാണ് ചരിത്രത്തിൽ നമുക്ക് കാണാനാകുക
ഏഷ്യയിൽ നിന്നും കുടിയേറി പാർത്തവരാണവരെന്ന് ഒരുവിഭാഗം പറയുപോൾ ടാർജറ്റോസ് എന്ന മറ്റൊരു വിഭാഗത്തിൽ നിന്നും ഊരിത്തിരിഞ്ഞു വന്നതാകാമെന്ന് മറ്റൊരു വിഭാഗം പറയുന്നു.
1715 ലാണ് ഇവരെ പറ്റിയുള്ള സതൃം വെളിച്ചത്തുവന്നത് സൈബീരിയലെ ഒരുഖനിയുടമ റഷ്യയിലെ ഭരണാധികാരിയായിരുന്ന പീറ്റർ ദി ഗ്രേറ്റ് നൽകിയ ഒരു സ്വർണഉപഹാരത്തിന്റെ ഉറവിടം തേടിയുള്ള യാത്ര സിഥിയൻമാരുടെ ശവകുടീരം ഖനനം ചേയ്യുന്നതിലെത്തിചേർന്നു. ധാരാളം നിധിശേഖരങ്ങൾ അവിടെനിന്ന് ലഭിക്കുകയുണ്ടായി. സിഥിയൻമാർ തങ്ങളുടെ രാജാവിന്റെ മൃതദേഹം തുറന്ന് ഉൾഭാഗം വൃത്തിയാക്കി സുഗന്ധദ്രവൃം നിറച്ച് മെഴുകുപൂശി അടക്കം ചെയ്യുകയുമായിരുന്നു പതിവ്.
രാജാവിനൊപ്പം അദ്ദേഹത്തിന്റെ വപ്പാട്ടി, പരിചാരകർ, കാരൃസ്ഥർതുടങ്ങിയവരെയും കഴുത്ത്ഞ്ഞെരിച്ച് കൊന്ന് അദ്ദേഹത്തോടൊപ്പം മറവുചെയ്യുമായിരുന്നു. ശവസംസ്കാരത്തിനുശേഷം ശവംവച്ചതിനു മുകളിൽ പുരോഹിതർ മണ്ണിട്ട് മലപോലെ ഉയർത്തുമായിരുന്നു.
മാത്രമല്ല രാജാവിന്റെ ഓരൊ ചരമവാർഷികത്തിലും അദ്ധേഹത്തിന്റെ 50 കുതിരകൾ, 50 പരിചാരകർ, 50 കനൃകകൾ തുടങ്ങിയവ കഴുത്ത് ഞെരിച്ചു കൊന്നു കുഴിച്ചു മൂടുമായിരുന്നു.
സിഥിയൻമാർ ഇത്രക്രൂരമായിരുന്നതിന്റെ രഹസ്യം ഇന്നുംപിടികിട്ടിയിട്ടില്ല. ഭീകരഅന്തരീക്ഷം സൃഷ്ടിച്ചു ശത്രുക്കളെ അകറ്റിനിർത്താനായിരുന്നു എന്ന് അനുമാനിക്കുന്നു.
എന്നിട്ടും അവർ അക്രമിക്കപെട്ടു. BC 106 ൽ പോന്തസിലെ രാജാവ് മിത്രദാത്തസ് ദി ഗ്രേറ്റ് അവരെ അക്രമിച്ച് പരാചയപ്പെടുത്തിയതോടെ അവരുടെ അന്തൃവും സംഭവിച്ചു. സിഥിയൻമാരെ പറ്റി കൂടുതൽ ഗവേഷണം നടക്കുന്നെ ഉള്ളൂ. അവരെപറ്റിയും അവരുടെ ക്രൂരതയുടെ രഹസൃത്തെ പറ്റിയും കൂടുതൽ വിവരം ഉടനെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.