A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സംസാരങ്ങൾ ഡീകോഡ് ചെയ്യാൻ പറ്റിയ സാങ്കേതികവിദ്യ MIT വിദഗ്ധന്മാർ വികസിപ്പിക്കുകയാണ്

നമ്മൾ വായ കൊണ്ട് സംസാരിക്കുന്നില്ലെങ്കിലും, നമ്മൾ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ് അല്ലെ ? ആലോചിച്ചിട്ടുണ്ടോ ? ഈ സംസാരങ്ങൾ ഡീകോഡ് ചെയ്യാൻ പറ്റിയ സാങ്കേതികവിദ്യ MIT വിദഗ്ധന്മാർ വികസിപ്പിക്കുകയാണ്

ഉദാഹരണത്തിനു, നിങ്ങൾ ഈ വാക്കുകൾ വായിക്കുമ്പോൾ നിങ്ങളുടെ larynx പേശികൾ, താടിയെല്ലുകൾ , മുഖം എന്നിവ വേഗത്തിൽ നിർവചിക്കാൻ ആവാത്തവിധം ചലനവിധേയം ആവുകയും, അങ്ങനെ നിങ്ങൾ സംസംരിക്കുന്നതിനു മുൻപ് തന്നെ , നിങ്ങൾ പറയാൻ പോകുന്ന വാക്കുകൾ നിങ്ങളുടെ തലച്ചോറിൽ എത്തുകയും ചെയ്യുന്നു . ഈ നിശ്ശബ്ദ സംഭാഷണത്തെ "subvocalization" എന്ന് പറയപ്പെടുന്നു നിങ്ങൾ ഈ എന്തെങ്കിലും സ്പെഷ്യലൈസ്ഡ് കഴിവുകൾ ഉപയോഗിച്ച് subvocalization ഒഴിവാക്കി വേഗത്തിൽ വായിക്കുന്ന വായനക്കാരനല്ലെങ്കിൽ, എല്ലാ ദിവസവും നിങ്ങൾ വായിക്കുമ്പോൾ ഒരു വാക്കും സംസാരിക്കുന്നതിനു മുൻപ് തന്നെ ഇതുപോലെ സങ്കല്പിക്കുകയും ചെയ്യുന്നു.

ഇപ്പോൾ, MIT ഗവേഷകർ , ഈ സബ്ബ് വോക്കലൈസേഷൻ പ്രക്രിയ ,വഴി നിങ്ങളുടെ ആന്തരിക മോണാലോഗ് ഡീകോഡ് ചെയ്യുന്നതിനും അവയെ ഡിജിറ്റൽ കമാൻഡിലേക്കു, AlterEgo എന്ന പേരുള്ള ധരിക്കാവുന്ന augmented intelligence ഹെഡ്സെറ്റ് മുഖേന വിവർത്തനം ചെയ്യാനും സാധിക്കുമെന്ന് കണ്ടെത്തി
എംഐടി മീഡിയ ലാബിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, ഈ ഉപകരണം , ഉപയോക്താക്കൾ ചിന്തിക്കുന്ന വാക്കുകളെ ഹെഡ്സെറ്റിലേക്ക് നിശബ്ദ കമാൻഡുകളായി അയക്കുന്നു ഒരു ന്യൂറൽ നെറ്റ്‌വർക്ക് , പേശികളുടെ ചലനങ്ങൾ സംഭാഷണത്തിലേയ്ക്ക് വിവർത്തനം ചെയ്യുകയും, ഉപഭോക്താവിന്റെ കാര്യങ്ങൾ അഥവാ ടാസ്ക് നടത്തുകയും ചെയ്യും - ഇത് പൂർണ്ണമായും വോയിസ് ആൻഡ് ഹാൻഡ്‌സ്ഫ്രീ ആണ് .
ഈ ഹെഡ്സെറ്റ് നിർമിക്കാനുള്ള മോട്ടിവേഷൻ എന്ന് പറയുന്നത് ഒരു IA ഡിവൈസ് (an intelligence-augmentation device) നിർമിക്കുക എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് , ഈ സംരഭത്തിന് ചുക്കാൻ പിടിച്ച Arnav Kapur( a graduate student at the MIT Media Lab and lead author of a paper describing the device) പ്രെസ്താവനയിൽ പറഞ്ഞു
മോട്ടോ :-
"Our idea was: Could we have a computing platform that's more internal, that melds human and machine in some ways and that feels like an internal extension of our own cognition?
വീഡിയോ കംമെന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ വായനക്കായി ലിങ്ക് നോക്കുക http://news.mit.edu/…/computer-system-transcribes-words-use…