വളരെ യാദൃച്ഛികമായി samsara(Ron fricke-2011) എന്ന ഡോക്യൂമെന്ററി കാണാൻ ഇടയായി . 5 വർഷം കൊണ്ട് 25 രാജ്യങ്ങളിൽ നിന്നും ച്ത്രീകരിച്ച അതിൽ നിറയെ കൗതുകം നിറഞ്ഞ കാഴ്ചകൾ ആയിരുന്നു . അതിൽ ഒരു ശവസംസ്കാര സീൻ എന്നെ അത്ഭുതപെടുത്തി വളരെ ഭംഗിയായി രൂപകൽപന ചെയ്ത പല പല നിത്യോപയോഗ സാധനങ്ങളുടെ ആകൃതിയിൽ ആയിരുന്നു അവരുടെ ശവപെട്ടികൾ . അതേക്കുറിച്ചു ഗൂഗിൾ മാമൻ പറഞ്ഞത് വളരെ രസകരമായ അറിവുകൾ ആണ് അതിൽ ചിലത് നിങ്ങളുമായി പങ്കുവെക്കാം എന്നുകരുതി . Ghana എന്ന രാജ്യത്തെ ജനങ്ങൾ കിടയലാണ് നമുക്ക് അസാധാരണവും എന്നാൽ അവർക്ക് സാധാരണവും ആയ ഈ ചടങ്ങുകൾ നടക്കുന്നത് . ഘാനയിലെ ജനങ്ങൾ മരണാന്തര ജീവിതത്തിൽ വിശ്വസിക്കുന്നവർ ആണ് അതിനാൽ മരിക്കുന്ന ആൾക്ക് എല്ലാവിധ ബഹുമതികളോടെ യാത്ര അയക്കുന്ന ചടങ്ങാണ് ഇത് . മരണം സംഭവിക്കുമ്പോൾ പത്രത്തിൽ പരസ്യവും പോസ്റ്ററുകളും ഒക്കെ ഒട്ടിക്കാറുണ്ട് വിവരം അറിഞ്ഞു വരുന്ന ബന്ധുക്കൾ തന്നാൽ കഴിയുന്ന സംഭാവന പരേതന്റെ വീട്ടുകാർക്ക് കൊടുക്കാറും ഉണ്ട് . നമ്മുടെ മാര്യേജ് ഇവന്റ് മാനേജ് മെന്റിനെ ഏൽപ്പിക്കുന്നത് പോലെ അവിടെ ഈ ചടങ്ങുകൾ ഭംഗി ആക്കാൻ ആളുകൾ പ്രവര്തികുന്നും ഉണ്ട് . മദ്യവും ഡാൻസും എല്ലാം ചേർന്ന ഒരു ആഘോഷം തന്നെ ആണത് . രോഗാവസ്ഥയിൽ ഉളള ഒരാൾക്ക് അദ്ദേഹത്തിന്റെ മരണം വരെ ആ ശവപ്പെട്ടി കാണാൻ അനുവാദം ഇല്ല . മരിക്കുന്ന ആൾ ചെയ്തിരുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് അയാളുടെ ശവപ്പെട്ടി രൂപകൽപന ചെയ്യുക ഉദാഹരണം മീൻ കച്ചവടം ചെയ്തൊരാൾക് മീനിന്റെ രൂപം . 1950നു ശേഷം ക്രിസ്ത്യൻ സമുദായം ഏറ്റെടുത്ത ഈ ആചാരം ആദ്യകാലങ്ങളിൽ പ്രെഭുക്കന്മാരിലും സമ്പന്നരിലും ആയിരുന്നെങ്കിലും പിന്നീടത് സാധാരണ കാരിലേക്കും വ്യാപിച്ചു . കേവലം ശവപ്പെട്ടി നിര്മാണത്തിലുപരിയായി ഇന്നത് ഒരു കലാസൃഷ്ടിയായി കൂടി ആണ് കാണുന്നത് . Great accra region യിൽ നിർമ്മിക്കുന്ന ഈ 'fantacy coffine ' ഇന്ന് കയറ്റുമതിയും ചെയ്യുന്നുണ്ട് . മഹാഗണിയിലും മറ്റും രണ്ടു മുതൽ ആറു ആഴ്ചവരെ സമയം എടുത്തു നിർമിക്കുന്ന ഈ കലാസൃഷ്ടിക് മറ്റു നാടുകളിലും ആവശ്യക്കാർ കൂടിവരുകയാണ് . തദ്ദേശീയർക്കു 1000$ യിൽ താഴെ ചെലവ് ആവുമ്പോൾ കയറ്റുമതിക്ക് ഉപയോഗിക്കുന്നതിൽ വില അധികം കൊടുക്കണം.
കടപ്പാട് -ഗൂഗിൾ മാമൻ .