A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മൈൽ കുറ്റിയുടെ നിറം



യാത്രാവേളയിൽ നിരവധി മൈൽ കുറ്റികൾ (Mile Stones ) കാണാറുണ്ട് .പലനിറത്തിലും കാണും .ദൂരം നോക്കുമ്പോൾ നിറം ശ്രദ്ധിക്കാറില്ല .നിറവും പ്രധാനമാണ് .മൈൽ കുറ്റിയുടെ മുകളിൽ കൊടുത്തിരിക്കുന്ന നിറം എന്താണ് സൂചിപ്പിക്കുന്നത് .നോക്കാം .
1 .ഓറഞ്ചു നിറം - ഗ്രാമ പ്രദേശത്തിൽ പ്രവേശിക്കാൻ തുടങ്ങുന്നു / .
2 .പച്ച നിറം -State Highway യിൽ കടക്കുന്നു
3.മഞ്ഞ നിറം - National Highway യിൽ കടക്കുന്നു
4 .കറുപ്പ് / വെളുപ്പ് -ഒരു വലിയ സിറ്റിയിൽ പ്രവേശിക്കുന്നു .

ഈ മൈൽ കുറ്റി കണ്ടുപിടിച്ചത് റോമക്കാരാണ് .അവരുടെ പട്ടാളക്കാർ ദൂരത്തേക്ക് മാർച്ചു ചെയ്യുമ്പോൾ തിരികെ വരാനായി ഉണ്ടാക്കിയ അടയാളം .നടക്കുമ്പോൾ ഇടത്തേകാൽ 1000 തവണ നിലത്തു തൊടുമ്പോൾ ഒരടയാളം .അങ്ങിനെ പോകുന്ന ദൂരം മുഴുവൻ അടയാളം ഉണ്ടാക്കും .പിന്നെയത്‌ ദൂരം അളക്കാനുള്ള മാർഗം ആയി ലോകം അംഗീകരിച്ചു .
റോമൻ ഭാഷയിൽ "Mille Passus" എന്നാൽ "ആയിരം ചുവട് ".Mille പിന്നെ Mile ആയി .ഇന്ന് പക്ഷേ ഭൂമിയിലെ ദൂരം അളക്കാൻ കിലോമീറ്റർ ആണ് ഉപയോഗിക്കുന്നത് .
1 Mile =1 .60934 Km -1.6 Km .അത് 5280 അടി
എന്നാൽ വിമാനം ,കപ്പൽ ,കാറ്റ് എന്നിവയുടെ വേഗം അളക്കാൻ "Nautical Mile ( NM ) ഉപയോഗിക്കുന്നു .കാരണം ഭൂമിയിൽ മാത്രമേ ദൂരം തൊട്ടു അളക്കാൻ (Physical Measurement ) പറ്റൂ .ആകാശത്തും കടലിലും latitude എത്ര ഡിഗ്രി മാറി എന്നതനുസരിച്ചു Nautical Mile തീരുമാനിക്കുന്നു .
1 Nautical Mile =1.852 Km .അതായത് 100 NM എന്നാൽ 100 x 1.8 =180 Km .
ചുഴലിക്കാറ്റിന്റെ വേഗതയും കരയിൽനിന്നുള്ള ദൂരവും NM ൽ കണ്ടാൽ, x 1.8 ചെയ്താൽ കിലോമീറ്റർ കിട്ടും .
ചില സ്ഥലങ്ങളുടെ പേരും മൈൽ കുറ്റിയുമായി ബന്ധപ്പെട്ടിരിക്കും ."ഒന്നാം കുറ്റി ,രണ്ടാം കുറ്റി " എന്നിങ്ങനെ.
റെയിൽവേ ട്രാക്കുകളിലും മൈൽ കുറ്റി കാണാം .അടുത്ത സ്റ്റേഷൻ ,അടുത്ത പ്രധാന സ്റ്റേഷൻ ,അടുത്ത സംസ്ഥാനം എന്നിവയുടെ ദൂരം ഒക്കെ അതിൽ രേഖപ്പെടുത്തിയിരിക്കും .ചില സ്ഥലത്തു MSL (Mean Sea Level ) എന്ന് കാണും .സമുദ്ര നിരപ്പിൽ നിന്നുള്ള അവിടത്തെ ഉയരം ആണ് അതിൽ കാണുന്നത് .
കടപ്പാട്