ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം...
ലൈംഗികാവയവം മാത്രം എന്തേ ഇങ്ങനെ ഇരുണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകും. ഇതാ അതിനുള്ള ഉത്തരം ഗവേഷകര്‍ പറയുന്നത് ഇങ്ങനെ.
ലൈംഗിക അവയവങ്ങള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇരുണ്ടിരിക്കുന്നത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ലിംഗം, മുലക്കണ്ണുകള്‍, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം, യോനിയുടെ ചില ഭാഗങ്ങള്‍ എന്നിവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ കൂടുതല്‍ ഇരുണ്ടിരിക്കും. എന്തായിരിക്കും ഇതിന്കാരണം?
യൗവ്വനാരംഭത്തിലാണ് ഇത് സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ സെക്‌സ് ഹോര്‍മോണുകള്‍ വര്‍ധിച്ചുവരുമ്പോള്‍ ശരീരം മെലാനിന്റെ ഉല്പാദനം ത്വരിതപ്പെടും. മുടിയുടെയും സ്‌കിന്നിന്റെയും നിറത്തിന് കാരണമാകുന്ന അമിനോ ആസിഡാണ് മെലാനിന്‍.
ഇതിന്റെ ഫലമായാണ് മേല്‍പ്പറഞ്ഞ ഭാഗങ്ങള്‍ ഇരുണ്ട് കാണപ്പെടുന്നത്. ഇത് സാധാരണ സംഭവമാണെങ്കിലും പ്രായമായശേഷവും ഈ ഭാഗങ്ങള്‍ കൂടുതല്‍ ഇരുണ്ട് വരുന്നുണ്ടെങ്കില്‍ അത് ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
‘ശരീരത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോഴും പ്രമേഹം വരുമ്പോഴും ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കൂടുതല്‍ ഇരുണ്ടുവരാം’ കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ചര്‍മ്മരോഗ വിദഗ്ധയായ ലിന്‍സെ ബോര്‍ഡോണ്‍ പറയുന്നു.
കുട്ടിക്കാലത്ത് ലൈംഗികാവയവങ്ങള്‍ക്ക് മറ്റുഭാഗങ്ങളിലേതിനു സമാനമായ നിറയമായിരിക്കും. പെണ്‍കുട്ടികള്‍ ചെറുപ്രായത്തില്‍ മുലക്കണ്ണുകളുടെ നിറം മങ്ങിയതായിരിക്കും. എന്നാല്‍ അവര്‍ വളരുന്നതനുസരിച്ച് മുലക്കണ്ണുകള്‍ ഇരുണ്ടുവരുമെന്നും ബോര്‍ഡോണ്‍ പറയുന്നു. ആണ്‍കുട്ടികളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എന്നാല്‍ സ്ത്രീകള്‍ ആര്‍ത്തവം ആരംഭിക്കുമ്പോള്‍ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടും. പുരുഷന്മാരിലാണെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ കൂടും.ഇത് മെലാനിന്‍ നിര്‍മ്മിക്കുന്ന ചര്‍മ്മകോശങ്ങളെ നിയന്ത്രിക്കുമെന്ന് ന്യൂയോര്‍ക്കിലെ സിനൈ മെഡിക്കല്‍ സെന്ററിലെ ചര്‍മ്മരോഗവിദഗ്ധനായ ഡോ. കാമറോണ്‍ റോഖ്‌സാര്‍ പറയുന്നു.
മെലനോസൈറ്റുകള്‍ കളര്‍ ഉല്പാദിപ്പിക്കുന്നത് ഈ ഹോര്‍മോണുകള്‍ നിയന്ത്രിക്കുമെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളില്‍ മുതിര്‍ന്നശേഷവും ഹോര്‍മോണുകള്‍ കളര്‍ നിയന്ത്രിക്കും. സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഈസ്‌ട്രോജന്റെ അളവ് വന്‍തോതില്‍ വര്‍ധിക്കും.
ഹോര്‍മോണിലുണ്ടാവുന്ന ഈ വര്‍ധനവ് സ്ത്രീകളുടെ മുഖത്ത് നിറവ്യത്യാസമുണ്ടാകാനും ഇടയാക്കും. ഗര്‍ഭാവസ്ഥയില്‍ വയറിന്റെ ഭാഗത്തും ഇരുണ്ടുവരുമെന്ന് ഡോ.റോഖ്‌സാര്‍ പറയുന്നു.