പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടി 16 വര്‍ഷമായി മുടങ്ങാതെ ഈ കൊക്ക് ഇവിടേയ്ക്ക് പറന്നെത്തുന്നു തന്റെ ഇണയെ കാണാൻ ..
പതിനാലായിരം കിലോമീറ്ററുകള്‍ താണ്ടിയാണ് ഈ കൊക്ക് ക്രൊയേഷ്യയില്‍ എത്തുന്നത്. കഴിഞ്ഞ പതിനാറ് വര്‍ഷമായി ഈ പതിവ് തുടങ്ങിയിട്ട്. കിഴക്കന്‍ ക്രൊയേഷ്യയുടെ ഭാഗമായ ബ്രോഡോക്സി വാറോസില്‍ നിന്ന് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെടിയേറ്റ് ചിറക് തകര്‍ന്ന നിലയില്‍ സ്റ്റീഫന് ഒരു പെണ്‍കൊക്കിനെ ലഭിക്കുന്നത്. വെടിയേറ്റ് വീണ ഇണയെ ഉപേക്ഷിച്ച്
പോകാതെ കുളത്തിന് അടുത്ത് നില്‍ക്കുന്ന കൊക്കിനെയും സ്റ്റീഫന്‍ എന്ന സ്കൂള്‍ അധ്യാപകന്‍ ശ്രദ്ധിച്ചിരുന്നു.
പരിക്കേറ്റ കൊക്കിനെ വീട്ടിലേയ്ക്ക് കൊണ്ട് പോയ സ്റ്റീഫന്‍ ചികില്‍സിച്ചെങ്കിലും പെണ്‍ കൊക്കിന് വീണ്ടും പറക്കാനാകാത്ത വിധം ചിറകിന് പരിക്കേറ്റിരുന്നു. അതിന് ശേഷം സ്റ്റീഫന്റെ സംരക്ഷണത്തിലായിരുന്നു പെണ്‍കൊക്ക്. സ്റ്റീഫന്‍ കൊക്കിന് മെലേന എന്ന പേരും ഇട്ടു. ജന്മം കൊണ്ട് ആഫ്രിക്കന്‍ സ്വദേശിനിയായ മെലേനയ്ക്ക് ക്രൊയേഷ്യയിലെ സാഹചര്യങ്ങളോട് പതിയെ പൊരുത്തപ്പെടുകയും ചെയ്തു.
പക്ഷേ സ്റ്റീഫന്‍ അമ്പരപ്പിച്ച് മെലേനയുടെ ഇണയുടെ ആത്മാര്‍ത്ഥതയാണ്. വര്‍ഷം തോറും മെലേനയെ തേടി ആണ്‍കൊക്ക് എത്തിയിരുന്നു. ആണ്‍കൊക്കിന് സ്റ്റീഫന്‍ ക്ലെപ്റ്റന്‍ എന്ന് പേര് നല്‍കുകയും ചെയ്തു. പതിനാറ് വര്‍ഷത്തില്‍ ഒരിക്കല്‍ പോലും മെലേനയെ തേടി ക്ലെപ്റ്റന്‍ എത്താതില്ലെന്ന് സ്റ്റീഫന്‍ പറയുന്നു.
തണുപ്പ് കാലം സ്റ്റീഫന്റെ സ്റ്റോറിലാണ് മെലേന കഴിച്ച് കൂട്ടുക മറ്റു സമയങ്ങളില്‍ വീടിന്റെ മുകളിലുള്ള കൂട്ടിലുമാണ് മെലേനയുടെ താമസം. ആഫ്രിക്കയിലേക്ക് കൊണ്ട് എത്തിക്കാന്‍ പറ്റില്ലെങ്കിലും മെലേനയെ മീന്‍ പിടിക്കാന്‍ കൊണ്ടു പോകാറുണ്ട് സ്റ്റീഫന്‍.
ഇതിനോടകം 62 കുഞ്ഞുങ്ങളാണ് മെലേനയ്ക്ക് ഉള്ളത്. കേപ്പ് ടൗണിലാണ് ക്ലെപ്റ്റന്റെ കുടുംബമുള്ളതെന്നാണ് സ്റ്റീഫന്‍ വിശദമാക്കുന്നത്. ഏകദേശം ഒരു മാസത്തോളം പറന്നാണ് ക്ലെപറ്റന്‍ മെലേനയ്ക്ക് അരികില്‍ എത്തുന്നത്..