Published 17 April 2018
നമ്മുടെ ഓരോരുത്തരുടെയും വിശ്വാസം എന്താണെന്നുവച്ചാൽ , നമ്മുടെ ഓരോ അവയവങ്ങളും അത് നിൽക്കേണ്ട അതെ സ്ഥാനത്തു നില്കും എന്നുള്ളത് അല്ലെ ? ഒന്നാലോചിച്ചു നോക്കു..??? എന്നാൽ ആ വിശ്വാസത്തെ അല്പം തെറ്റിക്കുന്ന ഒരു കേസ് സ്റ്റഡി ആണ് ഇത്
വിവരണം
28 വയസുള്ള ആരോഗ്യമുള്ള സ്ത്രീ, വർഷങ്ങളായി വിവിധ ആശുപത്രികളിൽ , നിരവധി ഡോക്ടർമാരെ കണ്ടതിനുശേഷം, ഒരു രോഗശമനവും കിട്ടാതെ ആറു വര്ഷം നീണ്ടുനിന്ന വയറുവേദനയുമായി ഞങ്ങളുടെ ക്ലിനിക്കിൽ വന്നു. എപ്പോളും അവളിൽ ഒരു ശമനവും ഇല്ലാതെ നിന്ന രോഗപ്രതിസന്ധി എന്താണെന്നു വച്ചാൽ അവളുടെ വലതുവശത്തു വയറുവേദന വേദന അനുഭവപ്പെടുന്നു എന്നതാണ്. അവൾ നിൽക്കുന്ന സമയത്തു ഈ വേദന അസഹനീയവും കിടക്കുമ്പോൾ ആശ്വാസകരവും ആയിരുന്നു .ഈ വേദനയുടെ കാഠിന്യം അവളുടെ പൊസിഷൻ(നിൽപ്, ഇരുപ്പ്, നടപ്പ് )
അനുസരിച്ചു മാറിക്കൊണ്ടിരുന്നു അവൾ സാക്ഷ്യപെടുത്തിയത് അവയുടെ ഉള്ളിൽ 'ഒരു പന്ത് ഉരുളൽ ' നടക്കുന്നു എന്ന തോന്നലാണ്. മറ്റ് ലക്ഷണങ്ങൾ ഒന്നും അവളിൽ ഇല്ലായിരുന്നു.
ഗർഭിണീ ആയ സമയത്തുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ അവളുടെ വേദന, ഗർഭസ്ഥ അവസ്ഥയിൽ ,പ്രത്യേകിച്ച് ഗര്ഭധാരണം കഴിഞ്ഞുള്ള മൂന്ന് മാസങ്ങൾക്കു ശേഷം കുറവാണെന്ന് പറഞ്ഞു .
പുറമെയുള്ള പരിശോധനയിൽ ആ മെലിഞ്ഞ സ്ത്രീയുടെ അടിവയറിൽ യാതൊരു പ്രശ്നം ഉള്ളതായി തോന്നിയില്ല . മുൻപ് നടത്തിയ ലാബ് ടെസ്റ്റിംഗ് ആൻഡ് ഇമേജിംഗ് വർക്ക്-ups , കമ്പ്യൂട്ടുചെയ്ത അടിവയറിന്റെ ടോമോഗ്രഫി ഉൾപ്പെടെ, റിസൾട്സ് നോർമൽ ആയിരുന്നു.
അവളുടെ പരാതികളുടെ സ്വഭാവം അനുസരിച്ചു ഞങ്ങൾ intravenous pyelography നടത്തി - ഒരു രോഗിയുടെ ചലനാത്മക ഘടനയെ( dynamic anatomy) കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ലളിതമായ ഇമേജിംഗ് ടെസ്റ്റ്.(figure 1)ആണിത്
രോഗിക്ക് Nephroptosis ആണെന്ന് രോഗനിർണ്ണയം നടത്തി. Nephroptosis അല്ലെങ്കിൽ ഫ്‌ളോട്ടിങ് കിഡ്നി എന്നത് ഒരു രോഗാവസ്ഥയാണ് അതായത്, വൃക്കയിൽ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്ന് , രണ്ടിൽ കൂടുതൽ vertebral bodies അഥവാ 5 സെന്റിമീറ്റർ താഴേക്ക് അവയുടെ സ്ഥാനം മാറുന്ന അവസ്ഥ . ഇവ സംഭവിക്കുന്നത് supine ((of a person) lying face upwards) to upright ( sitting or standing with the back straight.) ലേക്ക് ഒരു വ്യെക്തിയുടെ പൊസിഷൻ(സ്ഥാനം) മാറുമ്പോൾ ആണ് . സിമ്പിൾ ആയി പറഞ്ഞാൽ നമ്മുടെ വൃക്കയിൽ ഒന്ന് അതിന്റെ സ്ഥനത് നിന്ന് അഞ്ചു സെന്റിമീറ്റർ താഴോട്ട് മാറി പോയി എന്ന് !!! (:D )
ഇത് സാധാരണയായി മെലിഞ്ഞ വനിതകളെ ബാധിക്കുന്ന ഒരു രോഗമാണ്(വണ്ണം ഇസ്‌തം!!! :) ). 20% സ്ത്രീകളുടെ ഡൈനാമിക് ഇമേജിംഗ് ടെസ്റ്റുകളിൽ Nephroptosis തെളിവുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഭൂരിഭാഗവും അപ്രസക്തമാണ് അഥവാ വേണ്ടവിധത്തിലുള്ള തെളിവുകൾ കാണിക്കുന്നില്ല
പെരിറെനൽ കൊഴുപ്പിന്റെ അഭാവം ആണ് നെഫ്രോപ്പോസിസ്നു കാരണമെന്നാണ് പറയപ്പെടുന്നത്
ഇവിടെ പ്രതിപാദിച്ച രോഗിയുടെ കേസിൽ Symptomatic nephroptosis ന്റെ വളരെ അസാധാരണവും അതുപോലെ ആർക്കും കാണപ്പെടാത്തതുമായ ലക്ഷണങ്ങൾ ആണ് ഉണ്ടായിരുന്നത് , അതായത് കേവലം രണ്ടു രോഗ ലക്ഷണങ്ങൾ മാത്രം . അവ ഏതൊക്കെ ആണെന്നുവെച്ചാൽ
1. അടിവയറുവേദന , പക്ഷെ ഈ വേദന കിടക്കുമ്പോളും അതുപോലെ ഗര്ഭധാരണത്തിന്റെ മൂന്നാം മാസം കഴിഞ്ഞപോളും( (gravid uterus providing support to the kidney)) കുറവുള്ളതായി രോഗി പറഞ്ഞു
2 . അടിവയറ്റിൽ "ബോൾ" ഉരുളുന്ന പോലെ ഒരു ഫീലിംഗ്
ഡൈനാമിക് ഇമേജിംഗ് ടെസ്റ്റുകൾ ആയ upright–supine intravenous pyelogram, nuclear scan or Doppler ultrasonogram , ഇവയൊക്കെ സ്റ്റാറ്റിക് ആയ പരിശോധനയെ (കമ്പ്യൂട്ടുചെയ്ത അബ്‌ഡോമിനൽ ടോമോഗ്രാം) അപേക്ഷിച്ചു രോഗനിർണയത്തിന് അന്തിമമായി സഹായിക്കുന്നവയാണ്
ഗനിർണയം സ്ഥാപിതമായതിനുശേഷം, Nephropexy തിരഞ്ഞെടുക്കാവുന്ന ചികിത്സാരീതിയാണ് - നിലവിൽ ഉപയോഗിക്കുന്ന ചികിത്സാരീതി ലാപ്രോസ്കോപ്പിക് ആണ്
മേല്പറഞ്ഞ രോഗി റോബോട്ട് സഹായത്തോടെയുള്ള ലാപ്രോസ്കോപ്പിക് Nephropexy ക്കു വിധേയയായി . .ഓപ്പറേഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയും നാലു ആഴ്ചത്തെ ചെക്ക് അപ്പ് നടത്തുകയും ചെയ്തു , ഫലത്തിൽ പുള്ളിക്കാരി ആ വേദനയിൽ നിന്നും നന്നായി ഇമ്പ്രൂവ് ആയി,അതുപോലെ , ഇതുവരെ ഒരു അടിവയറുവേദന വന്നില്ല എന്ന് റിപ്പോർട്ട് ചെയുകയും ചെയ്തു
ആറ് വർഷത്തിനു ശേഷം അവളുടെ രോഗങ്ങൾ ഒടുവിൽ അവസാനിച്ചുവെന്ന് ആ രോഗി നന്ദി പ്രകടിപ്പിച്ചു.
nephropexy and laparoscopic surgery images attached
Learning points
Nephroptosis is an important differential diagnosis in young, thin women with unexplained abdominal pain following exclusion of common aetiologies.
It can be readily diagnosed with simple dynamic imaging tests.
Treatment is nephropexy and is highly effective.
Correspondence to
Dr Akshay Sood, asood1@hfhs.org
References
↵ McDougall EM , Afane JS , Dunn MD , et al. Laparoscopic nephropexy: long-term follow-up-Washington University experience. J Endourol 2000;14:247–50.doi:10.1089/end.2000.14.247 [Medline]Google Scholar
↵ Hoenig DM , Hemal AK , Shalhav AL , et al. Nephroptosis: a “disparaged” condition revisited. Urology 1999;54:590–6.doi:10.1016/S0090-4295(99)00279-4 [CrossRef][Medline]Google Scholar
↵ Braasch WF , Greene LF , Goyanna R . Renal ptosis and its treatment. J Am Med Assoc 1948;138:399–403.doi:10.1001/jama.1948.02900060003002 [CrossRef][Medline]Google Scholar
link : https://www.livescience.com/62365-floating-kidney.html