സാധാരണ ഭൂമിയിലെ അഗ്നി പർവതങ്ങൾ പുറം തള്ളുന്നത് മാഗ്മ എന്നറിയപ്പെടുന്ന ഉരുകിയ പാറകളും . വലിയ താപനിലയിലുള്ള ഖര -ദ്രവ വസ്തുകകളുമാണ് . സൗരയൂഥത്തിൽ ഭൂമിയിലും ശുക്രനിലും ഉണർന്നിരിക്കുന്ന അഗ്നിപർവ്വതങ്ങൾ ഉണ്ട് . വ്യാഴത്തിന്റെ
ഉപഗ്രഹമായ ഇയോയിൽ( Io) സൾഫറും , സൾഫർ സംയുക്തങ്ങളും പുറംതള്ളുന്ന അഗ്നിപർവ്വതങ്ങളും ഉണ്ട് . സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ചൊവയിലെ മോൻസ് ഒളിമ്പസ് (Olympus Mons ) ഇപ്പോൾ നിർജീവ അവസ്ഥയിലാണ് എന്നാണ് കരുതപ്പെടുന്നത് . ഭൗമ ശാസ്‌ത്രപരമായി ജീവസുറ്റ ഗോളങ്ങളിൽ മാത്രമേ അഗ്നിപർവ്വതങ്ങൾ കാണപ്പെടാനിടയുളൂ .
.
ഉരുകിയ മാഗ്മക്കും വലിയ താപനിലയിലുള്ള ഖര -ദ്രവ വസ്തു കൾക്കും പകരം അതിശീതാവസ്ഥയിലുള്ള ജല കണങ്ങളും ,മീഥേനും മറ്റു വാതക കണങ്ങളെയും പുറം തള്ളുന്ന തരം അഗ്നിപർവ്വതങ്ങളും സൗരയൂഥത്തിന്റെ വിദൂര മേഖലകളിൽ ഉണ്ട് . അവയാണ് ക്രയോ വാൾകാനോകൾ.
.
വ്യാഴത്തിന്റെയും ശനിയുടെയും, നെപ്ട്യൂണിന്റെയും ഉപഗ്രഹങ്ങളിലും പ്ലൂട്ടോ ഉൾപ്പെടെയുള്ള കൂപ്പർ ബെൽറ്റ് വസ്തുക്കളിലും ക്രയോ വാൾകാനോകൾ ഉണ്ട് എന്ന് അനുമാനിക്കപ്പെടുന്നു . നെപ്ട്യൂണിന്റെ ഉപഗ്രഹമായ ട്രൈറ്റണിലും, ശനിയുടെ ഉപഗ്രഹങ്ങളിലും ക്രയോ വൽകാനോകളുടെ വിസ്ഫോടനം പര്യ വേക്ഷണ പേടകങ്ങളുടെ കാമറകൾ പകർത്തിയിട്ടുണ്ട് .
.
ക്രയോ വൽകാനോകളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജ്ജം ലഭിക്കുന്നത് വേലിയേറ്റ ബലങ്ങൾ ഉളവാക്കുന്ന ഘർഷണത്തിൽ നിന്നും , റേഡിയോ ആക്റ്റീവ് ഐസോടോപ്പുകളുടെ വിഘടനത്തിൽ നിന്നും ആണെന്ന് അനുമാനിക്കപ്പെടുന്നു .
--
ചിത്രം : ശനിയുടെ ഉപഗ്രഹമായ എൻസലാഡാസിലെ വിസ്ഫോടനം നടക്കുന്ന ക്രയോ വാൾകാനോകൾ : കാസ്സിനി പേടകം പകർത്തിയ ചിത്രം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ് .