ഭൂമി പെട്ടന്ന് അതിന്റെ സ്വയം കറക്കം നിർത്തിയാൽ എന്തൊക്കെയാവും സംഭവിക്കുക ??
.
ആദ്യമേ പറയട്ടെ.. ഭൂമിക്ക് പെട്ടന്ന് കറക്കം നിർത്തുവാനൊന്നും സാധിക്കില്ല.
കറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു ഗോലി എളുപ്പം നമുക്ക് പിടിച്ചു നിർത്താം.
എന്നാൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ആനയുടെ വലിപ്പമുള്ള ഗോലി നമ്മൾ ബലം പ്രയോഗിച്ചു നിർത്തുന്ന കാര്യം ആലോചിച്ചുനോക്കൂ.. അതിനു കൂടുതൽ ബലം വേണ്ടിവരും. അപ്പോൾ 12750 കിലോമീറ്റർ വ്യാസമുള്ള ഭൂമി നിർത്തുവാൻ എന്തുമാത്രം ബലം വേണ്ടിവരും !!
ഒരിക്കലും നടക്കാത്ത കാര്യം ആണ് ഭൂമി പെട്ടന്ന് കറക്കം നിർത്തുക എന്നത്.
ചലന സിദ്ധാന്തവും, ഭൂമിയുമായും, സൂര്യനുമായി ബന്ധപ്പെട്ടു കുറച്ചു കാര്യങ്ങളും മനസിലാക്കുന്നതിനും മാത്രമായുള്ള ഒരു ചിന്താ പരീക്ഷം മാത്രമാണിത്.
.
.
ഭൂമി ധ്രുവങ്ങളിലൂടെ പോകുന്ന അതിന്റെ സാങ്കൽപ്പക അച്ചുതണ്ടിൽ ദിവസേന ഒരു കറക്കം എന്ന രീതിയിൽ സ്വയം കറങ്ങുന്നുണ്ട്.
* ഭൂമി സ്വയം കറങ്ങിയാലും, പെട്ടന്ന് കറക്കം നിർത്തിയാലും ധ്രുവപ്രദേശത്തുള്ളവർ അത് അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം ചലനവുമായി ബന്ധപ്പെട്ട് ഒരു വ്യത്യാസവും അനുഭവപ്പെടില്ല (y).
.
എന്നാൽ.. ഭൂമധ്യരേഖാപ്രദേശത്തു ഭൂമി സെക്കന്റിൽ 460 മീറ്റർ സ്പീഡിൽ കിഴക്കോട്ട് തിരിയുകയാണ്.
കേരളം തിരിയുന്നത് സെക്കന്റിൽ 440 മീറ്റർ സ്പീഡിൽ കിഴക്കോട്ട്.
.
നമ്മുടെ ജഗതിച്ചേട്ടന്റെ കാർ അപകടം എല്ലാവർക്കും ഒരമ്മയുണ്ടല്ലോ..ല്ലേ :(
വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന കാർ ഒരു ഡിവൈഡറിൽ ഇടിച്ചു പൊടുന്നനെ നിന്നു.
ആ കാർ സഞ്ചരിച്ചിരുന്നത് 72 കിലോമീറ്റർ സ്പീഡിൽ ആണെന്ന് കരുതിയാൽ അത് സെക്കന്റിൽ വെറും 20 മീറ്റർ എന്ന തോതിൽ ആണ് സഞ്ചരിച്ചിരുന്നത്.
അത്ര ചെറിയ വേഗത്തിൽ പോയിരുന്ന കാറും, ആളും ഒരു സെക്കന്റുകൊണ്ട് നിന്നപ്പോൾ ഇത്ര വലിയ അപകടം ഉണ്ടായി !. അപ്പോൾ അതിന്റെ 22 ഇരട്ടി വേഗത്തിൽ തിരിയുന്ന ഭൂമി ഒരു സെക്കന്റുകൊണ്ട് നിന്നാൽ അവിടത്തെ വസ്തുക്കൾക്കും, ആളുകൾക്കും എന്ത് നാശം സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നേതെയുള്ളൂ !!
{ കാർ സഞ്ചരിച്ചിരുന്നത് സെക്കന്റിൽ 20 മീറ്റർ സ്പീഡിൽ. കേരളം തിരിയുന്നത് സെക്കന്റിൽ 440 മീറ്റർ സ്പീഡിൽ. അതുകൊണ്ടാണ് 22 ഇരട്ടി വേഗത്തിൽ എന്ന് പറഞ്ഞത് }
* ഭൂമി ഒരു സെക്കന്റുകൊണ്ട് അതിന്റെ കറക്കം നിർത്തിയാൽ കേരളത്തിലുള്ള സകലതും കിഴക്കോട്ട് സെക്കന്റിൽ 440 മീറ്റർ സ്പീഡിൽ പറന്നുപോകും. കെട്ടിടങ്ങളും, ആളുകളും, പിന്നെ ഭൂമിയിൽ ഉറപ്പിക്കാത്ത സകലതും പറക്കും.
അറബിക്കടലിലെ വെള്ളം കേരളക്കരയിലേക്കു കൊടുങ്കാറ്റിന്റെ സ്പീഡിൽ കയറും !.
രണ്ട് ധ്രുവപ്രദേശങ്ങൾക്കും അകലെയുള്ള സ്ഥലങ്ങളിലെല്ലാം കല്ലും, മണ്ണും കൊടുങ്കാറ്റ് പോലെ കിഴക്കു ദിശയിലേക്കു വീശിയടിക്കും !. കടലിലെ വെള്ളമെല്ലാം പടിഞ്ഞാറുനിന്നു കരയിലേക്ക് കയറും !.
ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണ് ഇവിടെ സംഭവിക്കുന്നത്.
ഒന്നാം ചലനനിയമം : ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർ രേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണു...
.
*ഭൂമിയുടെ സ്വയം കറക്കം കാരണം ഭൂമധ്യരേഖയപ്രദേശം ധ്രുവങ്ങളെ അപേക്ഷിച്ചു 40 കിലോമീറ്ററോളം ഇപ്പോൾ പുറത്തേക്കു തള്ളി നിൽക്കുകയാണ്. ഭൂമിയുടെ കറക്കം നിന്നാൽ ഭൂമധ്യരേഖാ മുതൽ വടക്കും പടിഞ്ഞാറും ഏതാണ്ട് 5000 കിലോമീറ്റർവരെയുള്ള കടലിലെ വെള്ളം മുഴുവൻ ധ്രുവപ്രദേശത്തേക്കു ഒഴുകിപ്പോവും ! കടൽ ഉണ്ടായിരുന്ന ഭാഗമെല്ലാം കര ആവും.
.
{ എന്നാൽ ഭൂമി പതുക്കെ വേഗം കുറഞ്ഞു ഒരു ദിവസംകൊണ്ടാണ് നിൽക്കുന്നതെങ്കിൽ മുകളിൽ പറഞ്ഞപോലെ കൊടുങ്കാറ്റോ, സുനാമിയോ .. എന്തിനു ഭൂമി കറക്കം നിർത്തിയത് നമ്മൾ അറിയുകപോലും ഇല്ല. :O }
.
40 കിലോമീറ്ററോളം പുറത്തേക്കു തള്ളി നിന്നിരുന്ന ഭൂമധ്യരേഖയപ്രദേശം ചുരുങ്ങിയത് ഒരു 20 കിലോമീറ്ററെങ്കിലും താഴേക്കു മൊത്തമായി അമർന്നു ഭൂമിക്കു കൂടുതൽ ഗോളാകൃതി നൽകും.
.
* സാവകാശം ഭൂമിയുടെ കാന്തീകത നഷ്ട്ടമാവുകയും, സൂര്യനില്നിന്നുള്ള അപകടമായ വികിരണങ്ങൾ ഭൂമിയിൽ എത്തുകയും ഭൂമി ജീവിക്കാൻ പറ്റാത്തതും ആവും.
{ അപ്പോഴേയ്ക്കും പല ജീവജാലങ്ങളും അതുമായി പൊരുത്തപ്പെടുന്ന രീതിയിൽ പരിണമിക്കുകയും ചെയ്തേക്കാം.}
.
* ഭൂമി കറങ്ങാത്തതിനാൽ ഭൂമിയിലെ ഒരു ദിവസം എന്ന് പറയുന്നത് 365 ദിവസം ആവും. 182 ദിവസം പകലും, 182 ദിവസം രാത്രിയും !
*സൂര്യൻ പടിഞ്ഞാറ് ഉദിക്കും, 6 മാസം കൊണ്ട് സൂര്യൻ കിഴക്കോട്ട് പോയി കിഴക്കു അസ്തമിക്കും.