A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജ്ഞാനോദയം ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക്


ഇന്ത്യ
1931 ഒക്ടോബർ 20, മഹാത്മാ ഗാന്ധി ലണ്ടനിൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിൽ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത് "ബ്രിട്ടീഷുകാരുടെ 100 വർഷത്തെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നിരക്ഷരത കുത്തനെ വർധിച്ചു, ബ്രിട്ടീഷ് ഗവണ്മെന്റ് വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നും ചെയ്തില്ല കൂടെ നൂറ്റാണ്ടുകൾ ആയി വിദ്യാഭ്യാസത്തിനു നാട്ടു രാജ്യ വ്യവസ്ഥയിൽ കിട്ടിക്കൊണ്ടിരുന്ന സഹായം നിർത്തലാക്കി" ഈ പ്രസ്താവനയെ ബ്രിട്ടീഷ് ഗവണ്മെന്റ് അനുകൂലികൾ എതിർത്തെങ്കിലും അവരുടെ മുൻ ഉദ്യോഗസ്ഥരുടെ റിപോർട്ടുകൾ അവർക്ക് എതിരായിരുന്നു. തോമസ് മൺറോ മദ്രാസ് ഗവർണ്ണർ 1826ൽ അഭിപ്രായപ്പെട്ടത് "തദ്ദേശീയമായ വിദ്യാഭ്യാസ സമ്പ്രദായം നശിപ്പിക്കപ്പെട്ടിരിക്കുന്നു" സമർപ്പിച്ച സർവ്വേ
റിപോർട്ടിൽ ഒരു ലക്ഷത്തി അൻപതിനായിരം സ്കൂളുകൾ മദ്രാസിൽ മാത്രം ഉണ്ടായിരുന്നു, തകർച്ച നേരിടുന്നു എന്ന് പറയുന്ന 1826ൽ 33% വരെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നുണ്ടായിരുന്നു, GW ലിറ്റനർ പഞ്ചാബിനെ കുറിച്ചും ആദം ബംഗാൾ, ബിഹാറിനെ കുറിച്ചും റിപ്പോർട്ട്‌ ചെയ്തത് സമാനമായ വിവരങ്ങൾ ആണ്‌, ഒരു വിദ്യാലയം എങ്കിലും ഇല്ലാത്ത ഒരു ഗ്രാമം പോലും ഇല്ല എന്നാണ് എല്ലാ റിപ്പോർട്ടുകളിലും ഉണ്ടായിരുന്നത്, വലിയ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കോളേജുകളും മറ്റു ഉന്നത പഠന കേന്ദ്രങ്ങളും ഉണ്ട് എന്നാണ്.
സംസ്‌കൃതം, പേർഷ്യൻ, അറബിക് പിന്നെ തദ്ദേശീയമായ ഭാഷയും ഇഷ്ട്ടാനുസാരം തിരഞ്ഞെടുത്തു പഠിക്കാം ആയിരുന്നു, കണക്കു, ജ്യോതിശാസ്ത്രം, ജ്യോൽസ്യം, മെഡിസിനും സർജറിയും, മെറ്റലർജി, കെട്ടിട നിർമാണം, വസ്ത്ര നിർമാണം, കപ്പൽ നിർമാണം, കൈത്തൊഴിൽ മുതലായവ കോളേജുകളിലും സ്കൂളുകളിലും ആയി പഠിപ്പിച്ചിരുന്നു ഓരോ വർഷവും രണ്ടു ലക്ഷത്തിൽ ഉപരി പണ്ഡിതന്മാർ ഓരോ സംസ്ഥാനത്തും പഠിച്ചിറങ്ങുന്നുണ്ടായിരുന്നു. 5ആം വയസിൽ വിദ്യാഭ്യാസം തുടങ്ങുന്നു, ദിവസവും രാവിലെ 6 മുതൽ രാത്രി 8 വരെ ആണ്‌ വിദ്യാഭ്യാസം ഉച്ചക്ക് 2-3 മണിക്കൂർ ലഞ്ച് ബ്രേക്ക്‌. 5 വർഷത്തിനുള്ളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിയും, തുടർ പഠനത്തിന് താല്പര്യം ഉള്ളവർ തുടർന്നും പഠിക്കും 17 വർഷം വരെ 22 വയസു വരെ പഠിച്ചാൽ ആണ്‌ നല്ല ജോലി ലഭിക്കുക, ജോലി ലഭിക്കുന്നത് വരെ പഠിപ്പിച്ചും പഠിച്ചും സ്കൂളിൽ തന്നെ കഴിയും.
പടിക്കുന്നവരിൽ 20 ശതമാനത്തിൽ താഴെ മാത്രം ആണ്‌ ബ്രാഹ്മണരും ക്ഷത്രിയന്മാരും വൈശ്യന്മാരും ചേർന്ന് ഉള്ളത്, 60%തൊട്ട് 70% വരെ വിദ്യാർത്ഥികളും സൂദ്രന്മാർ എന്ന വിഭാഗത്തിൽ നിന്നും ആണ്‌, ഇന്നത്തെ പൊതു ബോധത്തിന് വിപരീതമായി എല്ലാരും ഒരേ മുറിയിലോ ഒരേ മരത്തിന്റെ കീഴിൽ ഇടകലർന്നാണ് വിദ്യ അഭ്യസിച്ചിരുന്നത്. തൊട്ടു കൂടായ്മ ഉള്ളതായി റിപ്പോർട്ടുകളിൽ എവിടെയും ഇല്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. മലബാറിലേ സ്കൂളുകളിൽ 37% വരെ മുസ്ലിംസ് വിദ്യാഭ്യാസം നേടുന്നവരിൽ ഉണ്ട്, വിദ്യാർത്ഥികളിൽ 30% വരെ പെൺകുട്ടികൾ (മുസ്ലിം പെൺകുട്ടികളും ഉൾപ്പെടെ) ആണ്‌ മലബാറിലും തെക്കൻ ആന്ധ്രായിലെ ചില ജില്ലകളിലും. തമിഴ് നാട്ടിൽ പെൺകുട്ടികൾ കൂടുതലും പഠിക്കുന്നത് ഡാൻസും പാട്ടും ആണ്‌. ഇതെല്ലാം തകർച്ച നേരിടുന്ന ഘട്ടത്തിലെ കണക്കുകൾ ആണ്‌, 1700 കളിൽ ഇതിനെ കാളും കൂടുതൽ ആയിരിക്കും എന്നാണ് അനുമാനം. 1850കളിൽ തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായം പൂർണ തകർച്ച നേരിടുകയും ഭാഷയും കണക്കും മാത്രമായി ചുരുങ്ങുകയും ചെയ്യുന്നുണ്ട്, 1860ന് ശേഷം ഇംഗ്ലീഷ് വിദ്യാഭ്യാസം ഫീസ് കൊടുക്കാൻ കഴിവുള്ളവർക്ക് മാത്രം ആയി ( വിദ്യാഭ്യാസ കച്ചവടം) പരിമിതപ്പെടുത്തുകയും ചെയ്യുന്നു ബ്രിട്ടീഷ് ഗവണ്മെന്റ്, സൂദ്രന്മാർ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കപെടുകയും കാശ് കൊടുക്കാൻ കഴിവുള്ള ചുരുക്കം ചില സൂദ്രന്മാരിൽ പരിമിതപ്പെടുകയും ചെയ്യുന്നു, അല്ലെങ്കിൽ ക്രിസ്തു മതം സ്വീകരിച്ചവർക്കു പള്ളി സ്കൂളിൽ നിന്നും വിദ്യാഭ്യാസം കിട്ടുന്നു.
തദ്ദേശീയ വിദ്യാഭ്യാസം നടത്തി പോന്നിരുന്നത് പ്രാദേശിക ഭരണാധികാരികളുടെയോ ഭൂ പ്രബുക്കന്മാരുടെയും സഹായത്താലോ, അമ്പലത്തിനോ പള്ളിക്കോ ഭരണാധികാരികൾ കരം ഒഴിവാക്കി കൊടുത്തിരിക്കുന്ന കൃഷി നിലത്തിൽ നിന്നുള്ള വരുമാനത്തിൽ നിന്നോ, വിദ്യാലയത്തിനോ/അധ്യാപകർക്കോ തന്നെ കരം ഇല്ലാതെ കൊടുത്തിരിക്കുന്ന കൃഷി നിലത്തിൽ നിന്നോ, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ കൊടുക്കുന്ന സംഭാവനകളിൽ നിന്നോ ആണ്‌ വിദ്യാലയം നടത്തിയിരുന്നത്. പാവപെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ആയിരുന്നു. ബ്രിട്ടീഷ് ഭരണം ഏറ്റെടുത്ത ശേഷം കരം ഒഴിവാക്കി കൊടുത്തിരുന്ന നിലത്തിനു 90% മുതൽ 95% വരെ കരം പിരിക്കുക എന്ന നയം കാരണം ആണ്‌ വിദ്യാഭ്യാസം തകർച്ചയിലേക്ക് കൂപ്പു കുത്തിയത്.
ബ്രിട്ടൻ
ബ്രിട്ടനിൽ വിദ്യാഭ്യാസം മറ്റു യൂറോപ്പിയൻ രാജ്യങ്ങളെ പോലെ തന്നെ സവര്ണനു മാത്രം ഉള്ളതായിരുന്നു, പള്ളിയിലെ അച്ചന്മാരും ഭൂപ്രഭുക്കന്മാരുടെ മക്കളിൽ താല്പര്യം ഉള്ളവർക്കും മാത്രം ആണ്‌ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത് വാർഷിക വിദ്യാഭ്യാസ ചിലവ് 600 - 800 പൗണ്ട് ആണ്‌ അത്‌ മുടക്കി പഠിക്കാൻ കഴിവും താല്പര്യവും ഉള്ള ഭൂപ്രഭുകന്മാരുടെ കുട്ടികൾക്കും രാജ കുടുംബാംഗങ്ങൾക്കും പള്ളിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ശുഷ്‌ക്കം ചിലരിൽ മാത്രം ആണ്‌ വിദ്യാഭ്യാസം നേടുന്നത്, 16ആം നൂറ്റാണ്ടു വരെ ലാറ്റിൻ ഭാഷയിൽ മാത്രമേ ബൈബിൾ രചിക്കനോ വായിക്കാനോ അധികാരം ഉണ്ടായിരുന്നുള്ളൂ, 17ആം നൂറ്റാണ്ടിൽ ആണ് ആദ്യമായി ഇംഗ്ലീഷ് ബൈബിൾ കിഗ് ജെയിംസ് വേർഷൻ വരുന്നത്, 1780 കളിൽ ആണ്‌ എല്ലാരും ഇംഗ്ലീഷ് വായിക്കാനും എഴുതാനും പഠിക്കണം എന്ന പരാജയപ്പെട്ട നിയമം വരുന്നത്, 1830കളിൽ ആണ്‌ വിദ്യാഭ്യാസം ഇംഗ്ലീഷ്, ലാറ്റിൻ, ഗ്രീക്ക്, അരിത്‌മെറ്റിക്‌ ഒക്കെ പൊതുജനം പഠിച്ചു തുടങ്ങുന്നത് അത്‌ വരെ മരം വെട്ടുകാരന്റെ മകൻ മരം വെട്ടുക കൃഷിക്കാരന്റെ മകൻ കൃഷി ചെയ്യുക,അമ്പട്ടന്റെ മകൻ ചെരക്കാൻ പഠിക്കുക, കുടുംബ തൊഴിൽ മാത്രം കുടുംബത്തിൽ നിന്ന് പഠിക്കുക, 1830കളിൽ പോലും നാട്ടിൻ പുറങ്ങളിൽ ഇംഗ്ലീഷ് എഴുതാൻ പടിക്കരുത് എന്ന് പള്ളി തിട്ടൂരം ഉണ്ടായിരുന്നു, പൊതുജനത്തിന്റെ സ്വന്തം ചിന്തയിൽ നിന്ന് വരുന്ന ആശയം എഴുത പെടരുത് അത്‌ സാത്താന്റെ വചനങ്ങൾ ആണ്‌ എന്നാണ് കാരണം പറഞ്ഞത്. വായിക്കുന്നത് കുഴപ്പം ഇല്ല ബൈബിൾ മാത്രമേ വായിക്കാവൂ എന്ന് മാത്രം. ബാല വേല യൂറോപ്പിൽ ആയിരകണക്കിന് വർഷം ആയി നിലവിൽ ഉണ്ടായിരുന്നു, കുട്ടികൾ എല്ലാം കുടുംബ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത് കാരണം പഠിക്കാൻ താല്പര്യം ആരും കാണിക്കാറില്ല, 1851 വരെ ആഴ്ചയിൽ 2 മണിക്കൂർ സൺ‌ഡേ സ്കൂൾ ബൈബിൾ വായിക്കാൻ പടിക്കൽ മാത്രം ആണ്‌ പൊതു വിദ്യാഭ്യാസം, 1851ൽ ആണ്‌ അരിത്‌മെറ്റിക്‌ ഒരു നിർബന്ധ വിഷയം ആവുന്നത്, 1885ൽ ആണ്‌ എല്ലാവർക്കും സൗജന്യ നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം നിയമം ആവുന്നതും ബാല വേല നിരോധിക്കുന്നതും, ഇതേ സമയം എഴുതപെട്ട ചരിത്രത്തിൽ ഒരിക്കലും ബാല വേല ഇല്ലാതിരുന്ന ഇന്ത്യയിലെ പാവപെട്ട വീടുകളിലെ കുട്ടികൾ സായിപ്പിന്റെ നിർബന്ധത്തിനും പീഡനത്തിനും ഭയന്നു ബാല വലയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു.
1780 കാലഘട്ടത്തിൽ യൂറോപ്പിൽ ഇന്ത്യൻ റൊമാന്റിസിയത്തിന്റെ കാലം ആയിരുന്നു, സവര്ണന്മാരുടെ ഇടയിൽ ഇന്ത്യയിൽ നിന്ന് പകർത്തപ്പെട്ട ഒരു പുതിയ പുസ്തകം കിട്ടുക എന്ന് പറഞ്ഞാൽ അത്‌ ആഘോഷത്തിന്റെ ദിവസങ്ങൾ ആണ്‌ കോടിക്കണക്കിനു രൂപയുടെ ലോട്ടറി അടിച്ചതിനു തുല്യം ആണ്‌. വോൾടൈർ, അബ്ബെ റെൻയാൽ, ജീൻ സില്വയ്ന് ബെയ്‌ലി, ആദം ഫെർഗുസൺ, വില്യം റോബർട്സൺ, ജോൺ പ്ലേ ഫെയർ, എ മേകനോക്കി തുടങ്ങിയവർ ഇന്ത്യയിൽ നിന്നുള്ള അറിവിനെ വിശേഷിപ്പിക്കുന്നത് "fabulous and Exotic East" എന്നാണ്. 1775ൽ ആദം ഫെർഗുസൺ തന്റെ സ്റ്റുഡന്റ് ആയ ജോൺ മെക്പെഴ്സൺന്ന് ബംഗാൾ ഗവർണ്ണർക്ക് എഴുതുന്നത്, "to collect fullest details you can of every circumstances relating to the state & operation of policy in India" എന്നാണ്, ജോൺ മെക്‌പേഴ്സൺനെ കുറിച്ച് ആദം വിശേഷിപ്പിക്കുന്നത് "ഇന്ത്യയിൽ നിന്നും വെളിച്ചം കൊണ്ട് വരുന്നവൻ" എന്നാണ്. എ മക്കോനെക്കി പറയുന്നത് "The history, the poem, the tradition, the fables of Hindoos might there fore throw light on the history of the ancient world and in perticular upon the institutions of that celebrated people from whom MOSSES received his learning and Greece her religion and art"
1813 വരെയും ഇന്ത്യയിലെ പുസ്തകങ്ങൾ തർജമ ചെയ്യാൻ മാത്രം ആണ്‌ ബ്രിട്ടീഷ് ഗവണ്മെന്റ് താല്പര്യം കാണിച്ചത്.
നുണക്കഥകൾ പുരോഗമനത്തിന്റെ ആട്ടിൻ തോലണിഞ്ഞു കളം നിറഞ്ഞാടുന്നു, സത്യം പുസ്തക താളുകളിൽ ചിതലരിച്ചു കഴിയുന്നു.
കൂടുതൽ അറിയാനായി വായിക്കുക : The Beautiful Tree by Dharampal