നിഗൂഢതകള്‍ നിറഞ്ഞ നോസോസ് കൊട്ടാരത്തിലെ സിംഹാസന മുറി!
ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ക്രെറ്റയിലാണ് നോസോസ് എന്ന വെങ്കല യുഗത്തിലെ പുരാതന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നോസോസ് കൊട്ടാരം ക്രെറ്റയുടെ വടക്കേ തീരത്തുള്ള ഹെറാക്ലിയോണിന്റെ തെക്ക് ഭാഗത്താണ് ഉള്ളത്. 2600 - 1100 ബിസിയില്‍ നടന്ന മിനൗണ്‍സ് സഭ്യതയുടെ ഭാഗമായിയാണ് ഇത് നിര്‍മിച്ചത്. ആര്‍തുര്‍ ഇവാന്‍സാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ സഭ്യതയെ വീണ്ടും പുറത്തു കൊണ്ടുവന്നത്.
ഒരു നൂറ്റാണ്ട് മുന്‍പ് ഉല്‍ഖനനം ചെയ്ത് കണ്ടെത്തിയ ഈ കൊട്ടാരത്തിനെയും അവിടുത്തെ ആളുകളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഗവേഷകര്‍ ഉത്തരമില്ലാതെ അലയുകയാണ്. ആചാരങ്ങള്‍, മതകര്‍മങ്ങള്‍, രാഷ്ട്രീയം എന്നിവയുടെ പ്രധാന കേന്ദ്രമായിരുന്നു നോസോസ് കൊട്ടാരം. കുടുക്കുവഴികള്‍ പോലെയുള്ള ആയിരകണക്കിന് മുറികളും ഹാളുകളുമാണ് ഇവിടുത്തെ പ്രത്യേകത. സാമൂഹിക സമത്വവും സ്ത്രീയും പുരുഷനും ഒരുമിച്ച് നൃത്തം ചെയ്യുന്നതുമായ ചുമര്‍ച്ചിത്രങ്ങൾ കൊട്ടാരത്തിൽ കാണാം. എന്നാല്‍, ഈ സഭ്യത എങ്ങനെ അവസാനിച്ചുവെന്ന് ആര്‍ക്കും അറിയില്ല. 17-16 ബിസി നൂറ്റാണ്ടില്‍ ഉണ്ടായ സുനാമിയില്‍ നശിച്ചെന്ന് ചില ഗവേഷകര്‍ കരുതുന്നു.
നോസോസ് കൊട്ടാരം
നോസോസ് കൊട്ടാരത്തിലെ സങ്കീര്‍ണ്ണമായ ഒരു കണ്ടെത്തലായിരുന്നു 15 -ാം ബിസി നൂറ്റാണ്ടില്‍ നിര്‍മിച്ചെന്ന് കരുതപ്പെടുന്ന സിംഹാസന മുറി. ഇത് യൂറോപ്പിലെ ഏറ്റവും പഴയ സിംഹാസന മുറി എന്നാണ് വിശ്വാസം. ഗവേഷണത്തിന്റെ തുടക്കത്തില്‍ ഇത് മിനോസ് രാജാവിന്റെ സിംഹാസനം എന്നാണ് ഇവാന്‍സ് കരുതിയത്. എന്നാല്‍ ഇത് ചില മതാചാരങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്ന് പിന്നീട് കണ്ടെത്തി. മുറിയില്‍ ഒരു സിംഹാസനവും തൊട്ടടുത്ത് ഒരു ബേസിനും മൂന്ന് ജിപ്‌സം ബെഞ്ചുകളുമാണുള്ളത്. മുപ്പത് പേര്‍ക്ക് മുറിയില്‍ നില്‍ക്കാനുള്ള സൗകര്യമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് സിംഹാസനം.
ചുമര്‍ചിത്രങ്ങളാണ് ഈ മുറിയിലെ പ്രധാന പ്രത്യേകത. ബേസിനുകള്‍ മത
ആചാരങ്ങള്‍ അനുസരിച്ച് ശുദ്ധീകരിക്കാനായാണ് ഉപയോഗിച്ചിരുന്നത് എന്നാണ്
വിശ്വാസം. പ്രഭാതത്തില്‍ വെളിച്ചം ഒരു പ്രത്യേക രീതിയില്‍ മുറിയില്‍
പതിച്ചാല്‍ മാത്രമേ ഈ മുറിയില്‍ ആചാരങ്ങളും മറ്റും
നടത്താറുണ്ടായിരുന്നുള്ളൂ.
ഗ്രിഫിന്‍ എന്ന വിചിത്ര ജീവിയുടെ ചിത്രവും ഇവിടെ കാണാം. കഴുകന്റെ തലയും സിംഹത്തിന്റെ ഉടലുമാണ് ഈ വിചിത്ര ജീവിക്കുള്ളത്. എന്നാല്‍ ഇപ്പോഴും ഈ മുറിയെ കുറിച്ചുള്ള ഗവേഷണം നടക്കുകയാണ്. വിശ്വാസയോഗ്യമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല...
ഗ്രിഫിന്‍ എന്ന വിചിത്ര ജീവിയുടെ ചിത്രവും ഇവിടെ കാണാം. കഴുകന്റെ തലയും സിംഹത്തിന്റെ ഉടലുമാണ് ഈ വിചിത്ര ജീവിക്കുള്ളത്. എന്നാല്‍ ഇപ്പോഴും ഈ മുറിയെ കുറിച്ചുള്ള ഗവേഷണം നടക്കുകയാണ്. വിശ്വാസയോഗ്യമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല...