ആകാശഗോളങ്ങൾ സ്വാധീനിക്കുന്ന ജീവിത രഹസ്യങ്ങൾ
മൂന്നുവർഷമായി പ്രണയത്തിലായിരുന്നു അവർ… പൂമ്പാറ്റകളെ പോലെ അവർ പാറിനടന്നു… ഒടുവിൽ ഒരുമിച്ച് ജീവിക്കാൻ തടസ്സമായത് ജ്യോതിഷവും അതിൽ വിശ്വസിക്കുന്നവരും! ഒരുമിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണമല്ലാതെ വഴി ഇല്ല എന്ന് മുഖപുസ്തകത്തിൽ കുറിച്ച് വെച്ച് ആ കാമുകൻ യാത്രപറഞ്ഞു ഈ ലോകത്തോട്. നിതിൻ എന്ന തൃശ്ശൂർക്കാരനാണ് കഴിഞ്ഞ ദിവസം ജ്യോതിഷം എന്ന അന്ധവിശ്വാസം കാരണം ജീവനൊടുക്കേണ്ടിവന്നത് !
.
.
. ."ജ്യോതിഷവും ജാതകപ്പൊരുത്തവും ഒക്കെ പൂർണമായങ്ങു തള്ളിക്കളയണോ? എന്തൊക്കെയോ ചില കാര്യങ്ങൾ അതിലും ഇല്ലേ?" കേരളത്തിലെ ഉന്നത വിദ്യാഭാസം ഉള്ള ചിലർ പോലും ചോദിച്ചു കേൾക്കുന്ന ചോദ്യമാണിത് . ഒന്ന് അന്വേഷിക്കാനോ സ്വതന്ത്രമായി ചിന്തിക്കാനോ, Scientific methods എന്നാൽ എന്താണെന്നു അറിയാനോ, അല്ലെങ്കിൽ സ്‌കൂൾ തലം മുതൽ പഠിച്ച ഫിസിക്സ് ഒന്ന് അപ്ലൈ ചെയ്തുനോക്കാനോ ശ്രമിച്ചിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു ജ്യോതിഷമെന്നു പറയുന്നത് നല്ല ഒന്നാന്തരം തട്ടിപ്പാണെന്നു
.
.
. .ഒരാളുടെ ജനനസമയത്തെ "ഗ്രഹനിലയും" ഇപ്പോഴത്തെ "ഗ്രഹനിലയും" ഉപയോഗിച്ചു ആ വ്യെക്തിക്ക് എത്ര പ്രായമുണ്ടെന്നു കൃത്യമായി കണ്ടുപിടിക്കാൻ കഴിയും. പ്രധാന കാര്യം എന്താണ് വെച്ചാൽ, അത് മാത്രമേ കണ്ടെത്താൻ കഴിയൂ എന്നതാണ്! കലണ്ടർ ഒന്നും ഇല്ലാതിരുന്ന കാലത്ത് , രാത്രിയാകാശത്തെ നോക്കി കാലവും പ്രായവും ഒക്കെ കണ്ടു പിടിക്കാൻ പണ്ടുള്ളവർ ഉണ്ടാക്കിയ വിദ്യ ആണിത് . ഈ വിദ്യയിൽ യാതൊരു മിറാക്കിളും ഇല്ല, സൂചികളും ഡയലും ഉള്ള ഒരു ക്ലോക്ക് പ്രവർത്തിക്കുന്ന പോലെ, ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും വെച്ച കാലം കണക്കുകൂട്ടുന്നു എന്ന് മാത്രം . എന്നാൽ പിന്നീട് വന്നവർ , മനുഷ്യന്റെ "കൊതി, പേടി" എന്നീ രണ്ടു വീക്നസുകളെ മുതലെടുത്തുകൊണ്ട് , ഭാവി പറയൽ , പൊരുത്തം നോക്കൽ തുടങ്ങിയ ഉഡായിപ്പുകൾ അവതരിപ്പിച്ചു.
അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള തലച്ചോറാണ് മനുഷ്യന് . അതുകൊണ്ടുതന്നെ തട്ടിപ്പുകൾ ആയിരവും പതിനായിരവും വര്ഷം നിഷ്കളങ്കമായി അതിജീവിച്ചു
.
. .ഭാവി പ്രവചനം പോയിട്ട് , ഒരു പത്തു പേരുടെ ജാതകം നോക്കി , അവരിൽ എത്ര പേര് ജീവിച്ചിരിക്കുന്നു എന്ന് കണ്ടുപിടിക്കാൻ പോലും കഴിയില്ല ജ്യോതിഷത്തിന്! . കണ്ടു പിടിച്ചാൽ ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള സംഘടനകൾ ഉണ്ട് . പക്ഷെ ആ വെല്ലുവിളികളൊക്കെ ഇന്നും ഒരു പോറലുമേൽക്കാതെ അവിടത്തന്നെ നിലനിൽക്കുകയാണ.
. . “അനുഭവകഥകളും സ്വന്തം അനുഭവങ്ങളും” ഒക്കെ പലപ്പോഴും "വിശ്വസിക്കാൻ കൊള്ളാത്തതാണ്" എന്ന് ഇനിയും ഒരാൾക്ക് അറിയില്ല എങ്കിൽ, അയാൾ Scientific methods നെപ്പറ്റിയൊന്നും യാതൊരു ബോധവുമില്ലാത്തവനാണെന്നേ അർത്ഥമുള്ളൂ. ജ്യോതിഷം സത്യമാണെന്നു തെളിയിച്ചാൽ , മിനിമം ഒരു സ്റ്റാറ്റിറ്റിക്‌സ് എങ്കിലും കൊണ്ടുവന്നാൽ , കിട്ടാൻ പോവുന്നത് നോബൽ സമ്മാനത്തിൽ കുറഞ്ഞൊന്നും ആയിരിക്കില്ല !!
.
. . വളരെ വലിയൊരു ടോപിക് ആയതുകൊണ്ട് ഇവിടെ പറഞ്ഞാൽ തീരില്ല .
.
ദാ, ഈ ലിങ്കിൽ ഉള്ള പുസ്തകത്തിൽ (സി രവിചന്ദ്രന്റെ, ആയിരത്തോളം പേജുകൾ ഉള്ള, മലയാളത്തിലുള്ള പുസ്തകമാണ്), ഇനി യാതൊരു സംശയവും ബാക്കി ഉണ്ടാവാത്ത വിധത്തിൽ വിശദീകരിച്ചിട്ടുണ്ട്, ജ്യോതിഷവും ജാതകപ്പൊരുത്തവും എന്തുകൊണ്ട് ഒരു തട്ടിപ്പാണ് എന്നത് http://onlinestore.dcbooks.com/books/pakida-13-marupuram
.
. .ജ്യോതിഷത്തെ എതിർക്കുമ്പോൾ; അത്യാവശ്യം വിദ്യാഭ്യാസമുള്ള വിശ്വാസികൾ ചോദിക്കാൻ ഇടയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള വ്യക്തമായ മറുപടിയും ഈ പേജിൽ വായിക്കാം
https://ml.wikisource.org/…/ജ്യോതിഷവും_ജ്യോതിശ്ശാ…/അധ്യായം_7
.
. .വീഡിയോ വേണമെങ്കിൽ, ഈ ലിങ്കുകളിൽ, നല്ല മലയാളത്തിൽ , ജ്യോതിഷത്തെ പൊളിച്ചടുക്കി കയ്യിൽക്കൊടുക്കുന്നത് കാണാം
https://www.youtube.com/watch?v=kCHfb9UKmes
https://www.youtube.com/watch?v=avdTzSJCJDY
.
. .ഇത് ഒരു ജ്യോതിഷിയുമായുള്ള സംവാദം,
https://www.youtube.com/watch?v=8iiIpHsuZV0
.
.
.
. .ജ്യോതിഷത്തിന്റെ കൂടെ – “ഗ്രാവിറ്റേഷനല് വേവസ് , കോസ്മിക് റെയ്‌സ് , പൊയ്റ്റീവ് എനർജി , ചന്ദ്രൻ വേലിയേറ്റം ഉണ്ടാക്കുന്നത് പോലെ ഉള്ള സ്വാധീനം, മനുഷ്യശരീരത്തിലെ വെള്ളം , മനുഷ്യശരീരത്തിന്റെ കാന്തികത” എന്നൊക്കെ കൂട്ടിച്ചേർത്താൽ , ജ്യോതിഷം എന്തോ ശാസ്ത്രം ആണെന്ന് കരുത്തിപ്പോവും ചില “വിദ്യാഭ്യാസമുള്ളവർ” പോലും . ഈ പറഞ്ഞ ശാസ്ത്ര പ്രതിഭാസങ്ങൾ എന്താണെന്നതിനെ പറ്റി വ്യക്തമായ ബോധമില്ലാത്തത്തത് മാത്രമാണ് കാരണം.
.
. .ജ്യോതിഷവും ജാതകപ്പൊരുത്തവും എന്തുകൊണ്ട് ഒരു തട്ടിപ്പാണ് എന്നതിനെക്കുറിച്ച എഴുതാൻ തുടങ്ങിയാൽ അതിനെ നേരമുണ്ടാവൂ. ഒരുപാട് ഒരുപാടുണ്ട് പറയാൻ.
.
.
. . ഇത്രമാത്രം - ഇനിയും ജ്യോതിഷവും വിശ്വസിച്ചു, അവ പിന്തുടരുകകയും പ്രചരിപ്പിക്കുരുകയും ചെയ്യുകയാണെങ്കിൽ, അത് പുതിയ തലമുറയോട് ചെയ്യുന്ന പൊറുക്കാനാവാത്ത തെറ്റായിരിക്കും !!