സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനമേഡ്.ഗ്രഹമായ ബുദ്ധനെക്കാൾ വലിപ്പമേറിയതാണ് ഗാനമേഡ്. സ്വന്തമായ കാന്തിക മണ്ഡലം ഉള്ള സൗരയൂഥത്തിലെ ഒരേ ഒരു ഉപഗ്രഹമാണ് ഗാനമേഡ്. അതിനാൽ തന്നെ ഗാനമേഡ് ഇന് ഇരുമ്പിന്റെയും നിക്കലിന്റെയും മിശ്രിതമായ ഒരു അകക്കാമ്പ് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു . ഭൂമിയിൽ ഉള്ളതിനേക്കാൾ വളരെ അധികം ജലം ഗാനമേഡ് ഇൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു .സിലിക്കേറ്റു പാറകളും ജല ഐസും അടങ്ങുന്നതാണ് ഗാനമേടിന്റെ ഘടന . യൂറോപ്പാക്കു സമാനമായ ചില പ്രതല സവിശേഷതകൾ ഗാനമേടിന്റെ ചില ഭാഗങ്ങളിൽ ഉണ്ട് .ഭൗമശാസ്ത്രപരമായി ജീവസുറ്റ ഒരുപഗ്രഹമാണ് ഗാനമേഡ്.
.
5268 കിലോമീറ്ററാണ് ഗാനമേടിന്റെ വ്യാസം .വ്യാഴത്തിൽനിന്നും പത്തു ലക്ഷത്തിലധികം കിലോമീറ്റര് അകലെയാണ് ഗാനമേടിന്റെ ഭ്രമണ പഥം.1972 ഇൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ആണ് ഗാനമേടിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത് .വളരെ നേർത്തതാണ് ഗാനമേടിന്റെ അന്തരീക്ഷം .ഓക്സി ജൻ ആണ് പ്രധാന അന്തരീക്ഷ വാതകം ഗാനമേടിൽ നിന്നും പുറത്തുവരുന്ന ജല കണങ്ങളിൽ സൂര്യ പ്രകാശത്തിലെ അൽട്രാവയലറ്റിനും മുകളിൽ ആവൃത്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ പ്രവൃത്തിച്ചു ഓക്സി ജൻ വേര്പെടുത്തുന്നതുകൊണ്ടാണ് ഈ ഓക്സി ജൻ അന്തരീക്ഷം രൂപപ്പെടുന്നത് ( radiolysis, ).വേർപെടുന്ന ഹൈഡ്രജൻ അതിനെ വർധിച്ച കണികാ വേഗം മൂലം ബഹിരാകാശത്തേക്ക് പോകുന്നു..റഷ്യൻ സ്പേസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഗാനമേഡ് ലാൻഡർ പദ്ധതിയിടുന്നുണ്ട് .പ്രാവർത്തികമായാൽ ഗാനമേടിനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ആ ദൗത്യത്തിൽ നിന്നും ലഭിക്കും .
---
ചിത്രo :;ഗാനമേഡ് , :കടപ്പാട് വിക്കിമീഡിയ കോമൺസ്
ref:https://solarsystem.nasa.gov/…/jupiter-m…/ganymede/in-depth/