സഹജീവികളിൽ ഏറ്റവും മാന്യതയുള്ള വന്യ ജീവിയാണ് രാജവെമ്പാല . നമ്മൾ മനുഷ്യർ അവക്ക് നേരെ ചെല്ലുമ്പോഴും ,പിടിക്കുമ്പോഴും ,ഉപദ്രവിക്കുമ്പോൾ പോലും തിരിച്ചു ഉപദ്രവിക്കാറില്ല .ഒരു മുഖനെപ്പോലെയോ ,അണലിയെപ്പോലെ തിരിയെ ഉപദ്രവിച്ചിരുന്നു എങ്കിൽ കഥ മറ്റൊന്നായേനേ.മറ്റു നാഗങ്ങളെ അപേക്ഷിച്ചു രാജ വെമ്പാലയുടെ കാഴ്ചശക്തി വളരെ കൂടുതലാണ് വൃത്താകൃതിയിലുള്ള pupil ആകയാലും ശരീരത്തിന്റെ മൂന്നിലൊന്നു ഭാഗം അനായാസം ഉയർത്തി നോക്കാൻ സാധിക്കുന്നതിനാലും നൂറു മീറ്ററോളം ദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും മട്ടിൽ കൃത്യതയുള്ള കാഴ്ചശക്തിയും, പ്രകമ്പനങ്ങൾ
പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും, ബുദ്ധിശക്തിയും രാജവെമ്പാലയെ ഇര തേടാൻ സഹായകമാകുന്നു .ഒരു നിർദിഷ്ട സ്ഥാനത്തു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മനുഷ്യർ അടക്കമുള്ള ശത്രുക്കൾ അവയെ തെറ്റിദ്ധരിപ്പിച്ചു പിറകിലൂടെ ആക്രമിക്കപ്പെടുന്നു . .
എന്നാൽ താരതമ്മ്യേന കാഴ്ച ശക്തി കുറവുള്ള അണലി ,ചിലയിനം മണ്ണൂലി ,പെരുമ്പാമ്പ് എന്നിവകൾ മേൽത്താടിയിലുള്ള heat sensing organ (The ability to sense infrared thermal radiations ) മുഖാന്തിരം ശത്രുക്കളെയും ഇരകളെയും തിരിച്ചറിയുന്നതിനാൽ,ശത്രു ഭീക്ഷണിയും താരതമ്മ്യേന കുറവാണ്........അവരോടു കളിച്ചാൽ പണി കിട്ടും .അവർക്കു കടിക്കാൻ വേണ്ടി കാണണമെന്നില്ല .എന്നാൽ ചില critical stage ൽ,അഥവാ ഭീക്ഷണിയുള്ള അവസരങ്ങളിൽ ഇവകൾക്കു കാഴ്ചശക്തി കൂടുന്നതായിട്ടാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്.
വിഷം .......ആഫ്രിക്കൻ മഴക്കാടുകളിലെ നാല് വിഷപ്പല്ലുള്ള ഗബൂൺ അണലി കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണു്( venom with a dose of 200 to 500 mg up to 7 ml.) 7 മി.ലി. വരെ വിഷം ഇരയുടെ അകത്തു ചെല്ലും.🙏തുള്ളിയോട് തുള്ളി താരതമ്യം ചെയ്യുമ്പോൾ രാജവെമ്പാലയുടെ വിഷത്തിന് മറ്റു പല പാമ്പുകളുടെയും വിഷത്തേക്കാൾ ശക്തി തീരെ കുറവാണ് (ഉദാ: ഇന്ത്യൻ മൂർഖൻ, ആഫ്രിക്കയിലെ ബ്ലാക്ക് മാമ്പ എന്നിവ.). എന്നാൽ ഇവ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവക്കുന്നതിനാൽ കൂടുതൽ വിഷം അകത്തു ചെല്ലുകയും തന്മൂലം അപകടസാധ്യത വളരെയേറെ കൂടുകയും ചെയ്യുന്നു. മുട്ടയിൽ നിന്ന് വിരിഞ്ഞു ഒരു ദിവസം പ്രായമായ രാജവെമ്പാല കുഞ്ഞുങ്ങൾക്കു ഒരു മനുഷ്യനെ ഹനിക്കാനുള്ള വിഷം തയ്യാറായിരിക്കും ......
പരമമായ മറ്റൊരു സത്യമുണ്ട് ഈ വക ജീവികൾ മനുഷ്യരെ ഇങ്ങോട്ടുവന്നു ഒരിക്കലും ആക്രമിക്കാറില്ല .അവരുടെ സഞ്ചാര സ്വാതന്ദ്ര്യത്തിൽ നാം ഇടപെടുമ്പോൾ മാത്രമേ നമുക്ക് ഉപദ്രവം ഏൽക്കുകയുള്ളൂ .നമുക്കഭിമാനിക്കാം നമ്മുടെ സഹജീവികളിൽ പലതും സ്രേഷ്ടതയുള്ളവർ ആണ്.
ഇനിയും വരാം .......പുതിയൊരു വിഷയവുമായി ....പ്രതികരിച്ചു പ്രോത്സാഹിപ്പിച്ചവരോട് മനസ്സിൽ തൊടുന്ന സ്നേഹം.............
(കടപ്പാട്)