A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആത്മ രഹസ്യങ്ങൾ !


ജീവൻ , മരണം എന്നീ കാര്യങ്ങൾ ഒരു തുടർപ്രക്രിയയാണ് .
ജീവൻ എന്ന് പറഞ്ഞാൽ ലളിതമായി ഇങ്ങനെ നിർവചിക്കാം :
വളരാനും തുടർതലമുറകളെ സൃഷ്ടിക്കാനുമുള്ള ഒരു വസ്തുവിന്റെ കഴിവിനെയാണ് നാം ജീവൻ എന്നു വിളിക്കുക .
നമുക്കു ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഞാൻ പറഞ്ഞതിന്റെ അർഥം നിങ്ങൾക്കു മനസ്സിലാകും എന്നു കരുതുന്നു .

ഇനി , ജീവന്റെ വൈദ്യശാസ്ത്രപരമായ നിർവ്വചനത്തിലേക്ക് കടക്കാം , അത് വളരെ, വളരെ സങ്കീർണ്ണമാണ് , വിപുലമായൊരു ശാസ്ത്ര ശാഖയാണ് , ഒരു പോസ്റ്റ് കൊണ്ടൊന്നും നിൽക്കില്ല എന്നൊക്കെ സമ്മതിച്ചുകൊണ്ടു തന്നെ ഒരു ചെറിയ ശ്രമം നടത്താം .
ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസത്തിൽ നിന്ന് തന്നെ നമുക്ക് ആലോചിച്ചുനോക്കാം . എന്താണ് ജീവനുള്ള വസ്തുവിനെ ജീവനില്ലാത്ത വസ്തുവുമായി വ്യത്യാസപ്പെടുത്തുന്ന ഭൗതികഘടകം ?
കോശം എന്ന് പറയുന്ന ആ മഹത്തായ പ്രതിഭാസമാണ് ഇതിന്റെ ഉത്തരം .
ഒരു ജീവിയുടെ ജീവന്റെ ആധാരമാണ് കോശം .
കോശങ്ങളിൽ നടക്കുന്ന അതിസങ്കീർണ്ണമായ പ്രക്രിയകളെയെല്ലാംകൂടി മൊത്തമായി പറയുന്ന ഒരു പേരാണ് ജീവൻ .
കോശത്തിന്റെ ആന്തരിക ഘടന നാം UP തലം തൊട്ട് പഠിക്കുന്നതാണ് , അതിനാൽ അതിലേക്കൊന്നും പോകുന്നില്ല . കോശമർമ്മം അഥവാ ന്യൂക്ലിയസ് എന്ന ഭാഗം മാത്രം ഒന്നു പറഞ്ഞു പോകാം.
ന്യൂക്ലിയസിനകത്തെ ഒരു പ്രധാനഘടകമാണ് DNA (Dioxyribonuclic acid ). ഇതാണ് യഥാർത്ഥത്തിൽ ജീവന്റെ സത്ത . വളരാനും തുടർതലമുറകളെ സൃഷ്ടിക്കാനുമുള്ള ഒരു ജീവിയുടെ കഴിവാണല്ലോ ജീവൻ . ജീവികളിൽ ഇതിനുള്ള കഴിവ് DNA എന്ന ഘടകത്തിനെയാണ് ആശ്രയിച്ചിരുന്നത് . ഒന്ന്കൂടെ ലളിതമായി പറഞ്ഞാൽ സ്വയം പതിപ്പുകളുണ്ടാക്കാനുള്ള DNA യുടെ കഴിവാണ് ജീവൻ . അത് ഒരേ ശരീരത്തിൽ തന്നെയുള്ള പുതിയ കോശങ്ങളുടെ രൂപീകരണമായാലും ശരി (cell division അഥവാ വളർച്ച) , അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള റീപ്രൊഡക്ടിവ് ഫങ്ക്ഷൻസ് ആയാലും ശരി (gene കൈമാറ്റം അഥവാ പ്രത്യുൽൽപ്പാദനം) , DNA തന്നെയാണ് അതിന്റെ അടിസ്ഥാനം .
Cytosine ,Adenine ,Guanine ,Thymine എന്നിങ്ങനെ നാല് ബേസുകളും , അവയോട് ബന്ധപ്പെട്ട് phosphate , sugar എന്നിവയും ചേർന്ന DNA യുടെ പിരിയൻ ഗോവണി രൂപരേഖ എല്ലാവർക്കും അറിയാമല്ലോ . ഇവിടെ ഈ 4 ബേസുകളുടെ arrangement ആണ് ജീവിയുടെ DNA കോഡ് എന്നു പറയുന്നത് .
ഈ arrangement ആണ് ഓരോ ജീവിയിലുമുള്ള പ്രോട്ടീനുകൾ ഉൽപാദിപ്പിക്കാനുള്ള കോഡുകൾ.
ഈ പ്രോട്ടീനുകളാണ് ഒരു ജീവിയുടെ എല്ലാ സവിശേഷതകളും , അത് ശാരീരികമോ മാനസികമോ ബൗദ്ധികമോ എന്തുമാകാം , അവയെല്ലാം നിയന്ത്രിക്കുന്ന ഘടകങ്ങൾ .
DNA യുടെ സന്ദേശവാഹക അമ്ലമാണ് RNA , അഥവാ റൈബോന്യൂക്ലിക് ആസിഡ് . ഇതിൽ ribose എന്നൊരു sugar ഉള്ളതിനാലാണ് ഈ പേരു വന്നത് . DNA , കോശത്തിന്റെ മർമ്മത്തിൽ മാത്രം കാണപ്പെടുമ്പോൾ , മർമ്മത്തിനു പുറത്തു കാണപ്പെടുന്ന ന്യൂക്ലിക് അമ്ലമാണ് RNA എന്നു പറയാം .
ഇങ്ങനെ പതിപ്പുകളുണ്ടാക്കാനുള്ള RNAയോ (protien synthesis ആണ് മുഖ്യധർമ്മം) dna യോ(double helix genetic coded instructions ) മനുഷ്യന് ഇതുവരെ തന്റെ പരീക്ഷണശാലയിൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല . സത്യത്തിൽ , കോശത്തിനകത്തു നടക്കുന്ന എല്ലാ metabolic ആൻഡ് catabolic പ്രവർത്തനങ്ങളും രാസപ്രവർത്തനങ്ങൾ തന്നെയാണ് . എന്നാൽ ഈ രാസവസ്തുക്കളെല്ലാം ഉപയോഗിച്ച് , സ്വയം replicate ചെയ്യാൻ കഴിവുള്ള ഒരു RNA യെ ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടില്ല .
ജീവികളിൽ താരതമ്യേന ലളിതമായ DNA ഘടനയുള്ള ഇ- കോളി ബാക്റ്റീരിയയുടെ ജനിതകകോഡിൽ മാത്രം 4.6 മില്യൺ ബേസ് ജോഡികളും , 4288 പ്രോട്ടീൻ കോഡിങ് ജീനുകളുമുണ്ട് . കൂടാതെ ഏതാണ്ട് 16000 തരം വ്യത്യസ്ത ജീനുകളാണ് ഏറ്റവും നിസ്സാരനായ ഈ ഇത്തിരിക്കുഞ്ഞൻ ജീവിയിൽ പോലുമുള്ളത്.
മനുഷ്യനിലാകട്ടെ ഇത് മുന്നൂറ് കോടി ആണ് . ഇരുപത്തിനായിരത്തിൽ പരം ജീനുകളും 15 കോടിയിലധികം വേരിയേഷനുകളും മനുഷ്യനിലുണ്ട് .
DNA ഘടനയുടെ സങ്കീർണ്ണത ശാസ്ത്രലോകത്തിന് തീർച്ചയായും ഒരു വെല്ലുവിളി തന്നെയാണ് . ഒരു രാസവസ്തുവിനു സ്വയം പതിപ്പുകളുണ്ടാക്കാനുള്ള കഴിവ് നൽകുന്ന ഘടകം എന്താണെന്ന് നമുക്ക് ഇതു വരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല .
ജീവനില്ലാത്ത ഈ രാസപദാർത്ഥങ്ങൾക്ക് സ്വയം ഇരട്ടിക്കാനുള്ള കഴിവ് ലഭിക്കുമ്പോൾ നമുക്കതിനെ ജീവൻ എന്നു വിളിക്കാം .
ഇങ്ങനെ സ്വയം ഇരട്ടിക്കാനുള്ള കഴിവ് എങ്ങനെ കിട്ടി എന്നതിന്റെ ഉത്തരമാണ് ശാസ്ത്രലോകം ഇന്നും തേടുന്നത് .
എന്നാൽ ഈ DNA യെക്കുറിച്ചോ കോശത്തെക്കുറിച്ചോ ഒന്നും ഒരു തരിമ്പു പോലും അറിയാതെ ചിലയാളുകൾ ഇതിനൊരു റെഡിമേഡ് ഉത്തരം കണ്ടുപിടിച്ചിട്ടുണ്ട്.
ആത്മാവ് എന്നൊരു സംഗതി ഈ രാസവസ്തുക്കളിൽ ഒരു reagent ആയി പ്രവർത്തിച്ചപ്പോഴാണ് അത് സംഭവിച്ചതെന്ന് ആത്മീയവാദികളും , തങ്ങളുടെ ദൈവം "ഊതി" ആ കഴിവുണ്ടാക്കി എന്ന് ദൈവവാദികളും പറയുന്നു .
ശാസ്ത്രം ഇത് രണ്ടും നിരാകരിക്കുന്നു . കാരണം ആത്മാവല്ല "hgytre" എന്നൊരു സംഗതിയാണ് reagent ആയി പ്രവർത്തിച്ചതെന്ന് നാളെയൊരാൾ പറഞ്ഞാലും അത് തെറ്റെന്നോ ശരിയെന്നോ സ്ഥാപിക്കാൻ അതിന്റെ വക്താക്കൾക്ക് കഴിയില്ല എന്നത് തന്നെ . വെറുതെ ഒരു പേരിട്ടതു കൊണ്ടുമാത്രം ഉത്തരമാകില്ല എന്നു സാരം .
രസകരമായൊരു വസ്തുത എന്തെന്നാൽ ഈ ആത്മാവ് എന്താണെന്ന് പോലും അതേക്കുറിച്ചു വാതോരാതെ പറയുന്ന ആത്മീയവാദികൾക്ക് അറിയില്ല എന്നതാണ് . ഊർജ്ജമാണെന്നു പറയുന്നു , എങ്കിൽ എത്ര joules ഊർജ്ജമാണ് എന്നവർ പറയട്ടെ . എത്ര joules ആത്മാവിനെ അഥവാ ഊർജ്ജത്തെ ഈ dna ഘടകങ്ങളിൽ കയറ്റിയാൽ അതിനെ നമുക്ക് ഒന്നാംതരമൊരു protien synthesiser ആക്കി മാറ്റാൻ സാധിക്കും അഥവാ സ്വയം റെപ്ലിക്കേറ്റ് ചെയ്ത് തുടർപ്പതിപ്പുകൾ ഉണ്ടാക്കാനുള്ള കഴിവ് അതിനു കൈവരിക്കാനുള്ള സാധ്യത എത്ര ?.ഇത് വിശദീകരിക്കാതെ മേൽപ്പറഞ്ഞ ആത്മീയവാദം അംഗീകരിക്കാൻ ശാസ്ത്രത്തിനു കഴിയില്ല. കൃത്യമായി തെളിവുസഹിതം വിശദീകരിക്കാൻ ആർക്കെങ്കിലും സാധിച്ചാൽ അതിനെയാണ് scientific proof എന്ന് പറയുന്നത് . ജനിതകശാസ്ത്രത്തിനുള്ള nobel സമ്മാനം ഒക്കെ കിട്ടാനുള്ള വകുപ്പുള്ള സംഗതിയാണ് . വിട്ടുകളയരുത് എന്നാണ് എന്റെ വിനീതമായ അപേക്ഷ .
ഒരു കാര്യം ഉറപ്പിച്ചു പറയാം , ലാബിൽ നമുക്ക് കൃത്രിമമായി ഒരു DNA ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ലാബിനുപുറത്തുവച്ച് അത് സംഭവിച്ചിട്ടുണ്ട്. ഒരേയൊരു തവണ , 400 കോടി വർഷങ്ങൾക്കു മുൻപ് . അതാണ് നാം ഇന്നീ കാണുന്ന ജീവിവർഗ്ഗങ്ങളുടെയെല്ലാം മൂലകാരണം. ബാക്കിയുള്ള എല്ലാ വസ്തുതകളും ശാസ്ത്രത്തിനു വിശദീകരിക്കാൻ സാധിച്ചിട്ടുണ്ട് .
രണ്ടാമത്തെ സംഗതി, മരണം :
മരണമെന്നാൽ , കോശത്തിന്റെ എല്ലാ ചയാപചയപ്രവർത്തനങ്ങളും നിലയ്ക്കുന്ന അവസ്ഥയാണ് . അതിന്റെ തുടർച്ചയായി ജീവിയുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനങ്ങൾ നിലയ്ക്കുകയും ജീവിയുടെ ശരീരം ജീർണ്ണിക്കാൻ തുടങ്ങുകയും ചെയ്യുന്നു .ഇവിടെയാണ് എല്ലാവരും ചോദിക്കുന്ന ഒരു സംശയം പൊങ്ങിവരുന്നത് . അപ്പോൾ ജീവിയിലുള്ള ഊർജ്ജം എവിടെപ്പോയി ?First law of thermodynamics ഒക്കെയാണ് പിന്നെ അങ്ങോട്ട് പറയുന്നത് . ...
ഒരൊറ്റ ചോദ്യമാണ് ഈ ചോദ്യകർത്താക്കളോട് എനിക്ക് ചോദിക്കാനുള്ളത് . നിങ്ങളീ പറയുന്ന ഊർജ്ജം എന്താണ് ?
ജീവിയുടെ ജീവൻ എന്നത് അതിന്റെ metabolic functions ന്റെ ആകെത്തുകയാണെന്നു പറഞ്ഞല്ലോ . അതായത് വളരാനുള്ള ( replicate ചെയ്യാനുള്ള നിർദേശകാരികളായ) പ്രോട്ടീൻസ് ന്റെ നിർമ്മാണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചു തന്നെയാണ് പറയുന്നത് .
ഇതെല്ലം പക്കാ രാസപ്രവർത്തനങ്ങളാണ്, തീർച്ചയായും അതിനു ഊർജ്ജം വേണം . ഈ ഊർജ്ജം എങ്ങനെയാണ് നാം meet ചെയ്യുന്നത് ? ഒരാത്മാവുമില്ല അവിടെ ,
നാം കഴിക്കുന്ന ആഹാരം തന്നെയാണ് ഇവിടെ ഊർജ്ജമായി മാറുന്നത് . ഗ്ളൂക്കോസ് എന്ന രാസപദാർത്ഥം ഓക്സിഡേഷനു വിധേയമായി pyruvic ആസിഡും അഡിനോസിൻ ട്രൈ ഫോസ്‌ഫേറ്റും (ATP) ആയി മാറുന്ന അതിസങ്കീർണ്ണമായ രാസപ്രവർത്തനത്തിന്റെ ഫലമായാണ് നമുക്ക് ഇതിനുള്ള ഊർജ്ജം ലഭിക്കുന്നത് . ഇതിനെ കോശശ്വസനം എന്നു വിളിക്കുന്നു . നമ്മുടെ ശ്വസനത്തിന്റെ യഥാർത്ഥലക്ഷ്യമാണ് ഈ കോശശ്വസനം .
ഇവിടെയും ചിലർ ചില ചോദ്യങ്ങൾ ചോദിച്ചേക്കാം , " ഓഹോ , എങ്കിൽ ഈ കോശശ്വസനമൊക്കെ വേണമെന്ന് ആ ജീവിക്ക് പറഞ്ഞു കൊടുക്കുന്ന ഒരു ചാലകശക്തി വേണമല്ലോ , അതായത് ഒരു ബാഹ്യശക്തി , or ആന്തരിക ശക്തി or ഊർജ്ജം or ആത്മാവ് !!!!ദാ വീണ്ടും അവർ ആത്മാവിൽ കൊണ്ടെത്തിച്ചു .
ഇവിടെയും ആത്മാവിനുള്ള സ്ഥാനം പൂജ്യമാണ് എന്നതാണ് വസ്തുത . പരിണാമം എന്ന മഹത്തായ ശാസ്ത്രശാഖ ശരിയായ പഠിച്ചാൽ ഇത്തരമൊരു ചോദ്യം ആരും ചോദിക്കില്ല.
ചോദിച്ചാൽ തന്നെയും , 400 കോടി വർഷം മുൻപ് ഭൂമിയിൽ രൂപപ്പെട്ട ആദ്യത്തെ ജീവന്റെ തുടിപ്പിൽ നിന്നും ഇന്നത്തെ ലക്ഷക്കണക്കിന് വരുന്ന ജീവിവർഗ്ഗത്തിന്റെ ജീനുകളിൽ അതിനുള്ള ഉത്തരമുണ്ട് .
എനിക്കു പറയാനുള്ളതും
ഇത്രമാത്രമാണ് ,
അതായത് , ഊർജ്ജോല്പ്പാദനം നിലയ്ക്കുമ്പോഴാണ് ജീവികൾ മരിക്കുന്നത് . അപ്പപ്പോൾത്തന്നെ വിപണനം ചെയ്യപ്പെട്ടുപോകുന്ന ഒരു പ്രോഡക്റ്റ് ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ഫാക്ടറിയിൽ പ്രസ്തുത പ്രോഡക്റ്റ് ഉൽപ്പാദനം പൊടുന്നനെ നിലച്ചുപോകുന്ന അവസ്ഥയോട് ഇതിനെ താരതമ്യം ചെയ്യാം . ഉൽപ്പാദനം നിലച്ച സ്ഥിതിക്ക് പ്രോഡക്റ്റ് എങ്ങോട്ടു പോയി എന്ന അർത്ഥശൂന്യമായ ചോദ്യത്തിന് തുല്യമാണ് മരണശേഷം നമ്മിലുള്ള ഊർജ്ജം എങ്ങോട്ടു പോയി എന്നതും എന്നു സാരം .
നാം മരിക്കുമ്പോൾ നമ്മിലുള്ള ഊർജ്ജം നമ്മിൽത്തന്നെ സംക്ഷിപ്തമായി ഇരിക്കുന്നു . അത് ചീഞ്ഞു മണ്ണോടു ചേരുകയോ , കത്തിക്കുമ്പോൾ കരിയായി മാറുകയോ ചെയ്യുന്നു .
Asha Sasi