സാധാരണ ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്
എക്സ് പെൻഡ്എബിൻ ലോഞ്ച് വെഹിക്കിൾ (Expendable Launch Vehicles) ഉകളാണ്. ഇവ ഒരു തവണ മാത്രമേ വിക്ഷേപണത്തിന് ഉപഗോഗിക്കാൻ കഴിയൂ. വിക്ഷേപണത്തോടെ തന്നെ വിക്ഷേപണ വാഹനവും തകർന്നു പോകുന്നു ..പ്രത്യക്ഷത്തിൽ നോക്കിയാൽ ഇത് വലിയൊരു പാഴ്ചെലവാണ് .വിക്ഷേപണ വാഹനങ്ങളുടെ പൂർണമായോ ഭാഗീകമായോ ഉള്ള പുനരുപയോഗമാണ് ഈ പാഴ്ച്ചെലവ് കുറക്കാനുള്ള പ്രത്യക്ഷ മാർഗം
.
.എഴുപതുകളുടെ ആദ്യം മുതൽ ഇത്തരം പദ്ധതികൾ യൂ എസ്, സോവിയറ്റു വിദഗ്ധരുടെ മനസ്സിലുണ്ടായിരുന്നു .പുനരുപയോഗ സാധ്യതയുള്ള വിക്ഷേപണ വാഹനങ്ങൾ (Reusable Launch Vehicles ) സ്പേസ് ഷട്ടിലുകളിലൂടെയാണ് എൺപതുകളിൽ സാക്ഷാത് കരിക്കപ്പെട്ടത് .
യൂ എസ് ഉം സോവിയറ്റു യൂണിയനും പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെ വ്യത്യസ്തമായാണ് കണ്ടത്. ..യൂ എസ് പൂർണമായ പുനരുപയോഗം ലക്ഷ്യമിട്ടപ്പോൾ സോവിയറ്റു യൂണിയൻ ഭാഗീക പുനരുപയോഗമാണ് ലക്ഷ്യമിട്ടത് .
.
എഴുപതുകളിൽ തുടങ്ങിയ യൂ എസ് സ്പേസ് ഷട്ടിൽ പ്രോഗ്രാം 1980ഇൽ ആണ് യാഥാർഥ്യമായത് .ആദ്യ സ്പേസ് ഷട്ടിൽ ആയ കൊളംബിയ ആവർഷമാണ് വിക്ഷേപിച്ചത്.. ഒന്നേകാൽ കോടി ന്യൂട്ടൻ ശക്തിയുള്ള രണ്ടു ഖര ഇന്ധന റോക്കറ്റുകളായിരുന്നു ആദ്യ ഘട്ടം കത്തി തീര്ന്ന ശേഷം ഇവ പാരചൂട്ടു വഴി കടലിലിറക്കി വീണ്ടെടുത്തു വീണ്ടും ഉപയോഗിക്കാമായിരുന്നു . രണ്ടാം ഘട്ട എൻജിനുകൾ സ്പേസ് ഷട്ടിലിൽ തന്നെയാണ് ഘടിപ്പിച്ചിരുന്നത് .ദ്രവീകൃത ഓക്സിജൻ ഓക്സിഡിസറും ദ്രവീകൃത ഹൈഡ്രജൻ ഇന്ധനവുമായിരുന്നു. .ഇന്ധന ,ഓക്സിഡിസർ ടാങ്കായിരുന്നു വിക്ഷേപണ വാഹനത്തിന്റെ കാഴ്ചയിലെ വലിയ ഭാഗം ഷട്ടിലിലെ എഞ്ചിനുകൾ ഇരുപത്തഞ്ചു തവണയെങ്കിലും പുനരുപയോഗം നടത്താം എന്നായിരുന്നു കണക്കു കൂട്ടൽ(1) .വിക്ഷേപണ ചെലവ്
എക്സ്പെൻഡ്അബിൽ '' വിക്ഷേപണ വാഹനങ്ങളെക്കാൾ കുറവായിരിക്കുമെന്നും കണക്കു കൂട്ടപ്പെട്ടിരുന്നു ..എന്നാൽ പെട്ടന്നുതന്നെ സ്പേസ് ഷട്ടിൽ ഏറ്റവും ചെലവ് കൂടിയ വിക്ഷേപണ വാഹനമാണെന്ന തിരിച്ചറിവിലാണ് എത്തപ്പെട്ടത് .1986 ഇൽ ചലൻചർ അപകടം കൂടി നടന്നതിന് ശേഷം വാണിജ്യാവശ്യത്തിനുള്ള വിക്ഷേപങ്ങൾക്കു സ്പേസ് ഷട്ടിൽ ഉപയോഗിക്കപ്പെട്ടില്ല . സ്പേസ് ഷട്ടിൽ ഇന്റെ ഉപയോഗം ഭൂരിഭാഗവും യൂ എസ് പ്രതിരോധ വകുപ്പിനുവേണ്ടിയുള്ള വിക്ഷേപങ്ങൾക്കും വളരെ രഹസ്യമായ സൈനിക ദൗത്യങ്ങൾക്കുമായിരുന്നു .2003 ലെ കൊളംബിയ അപകടം കൂടിയായപ്പോൾ ഷ ട്ടിലുകളുടെ വിശ്വാസ്യത പാടെ തകർന്നു .രണ്ടപകടങ്ങളിലൂടെയായി പതിനാലു ആസ്ട്ര നാട്ടുകൾക് ആണ് ജീവൻ നഷ്ടപെട്ടത് . ഈ അപകടങ്ങളെ പറ്റി നടത്തിയ അന്വേഷണങ്ങൾ കണ്ടെത്തിയ പ്രധാന വസ്തുത വളരെ രസമുള്ളതായിരുന്നു .ഷ ട്ടിലിൽ ഒരപകടം സംഭവിച്ചാൽ അസ്ത്രനാട്ടുകൾക്ക് ഒരുതരത്തിലും രക്ഷ പെടാൻ കഴിയില്ല . മനുഷ്യനെ ഒരപകടത്തിൽ സഹായിക്കാൻ ഒരു സംവിധാനവും അവയിൽ നിര്മിച്ചിരുന്നില്ല. ഇതൊക്കെയാണെങ്കിലും യൂ എസ് സ്പേസ് ഷട്ടിലുകൾ 2011 വരെ വിക്ഷേപണ വാഹനമായി ഉപയോഗിക്കപ്പെട്ടു .ഇരുനൂറു ബില്യൺ ഡോളറായിരുന്നു യൂ എസ് ഷട്ടിൽ പദ്ധതിയുടെ മൊത്തം ചിലവ് .
യൂ എസ് ഷുട്ടിലെ പ്രധാനമായും ഒരു സൈനിക ആയുധം ആണെന്ന് USSR- ആദ്യമേ മനസ്സിലാക്കിയിരുന്നു .ഭ്രമണ പഥം പെട്ടന്ന് മാറ്റി സോവിയറ്റു നഗരങ്ങളിൽ ഒരു മുന്നറിയിപ്പുമില്ലാതെ തെർമോ നുക്ളെയർ ബോംബുകൾ വാർഷിക്കുകയാണ് അമേരിക്കൻ സ്പേസ് ഷ ട്ടിലുകളുടെ പ്രധാന ദൗത്യം എന്നവർ കണക്കു കൂട്ടി. സ്വന്തം നിലക്ക് സ്പേസ് ഷ ട്ടിലുകൾ നിർമിക്കാൻ എഴുപതുകളിൽ അവർ തീരുമാനമെടുത്തു .സ്വന്തം ഷട്ടിലിനുവേണ്ടി ''എനെർജിയ (Energia)'' എന്ന അതിശക്തമായ ഒരു വിക്ഷേപണ വാഹനം അവർ നിർമിച്ചു ...ഇതിലെ ഒന്നാം ഘട്ടം ഒരു കോടി ന്യൂതനടുത്തു ത്രസ്റ് ഉള്ള നാല് റോക്കറ്റുകളായിരുന്നു .രണ്ടാം ഘട്ടം ദ്രവീകൃത ഓക്സിജൻ ഓക്സിഡിസറും ദ്രവീകൃത ഹൈഡ്രജൻ ഇന്ധനവുമായുള്ള ഒരു വമ്പൻ റോക്കറ്റായിരുന്നു .ഈ രണ്ടു ഘട്ടങ്ങളും ചേർന്നതായിരുന്നു ''എനെർജിയ'' വിക്ഷേപണ വാഹനം .''ബുരാൻ''(Buran) എന്ന സ്പേസ് ഷട്ടിൽ പുനരുപയോഗിക്കാവുന്ന മൂന്നാം ഘട്ടമായിരുന്നു(2) ..ബുർആൻ മനുഷ്യ നിയന്ത്രിതമല്ലാതെ ഭൂമിയിൽനിന്നു നിയന്ത്രിക്കാവുന്ന തരത്തിലാണ് നിർമിച്ചിരുന്നത്. .ബുറാന്റെ ആദ്യത്തെയും അവസാനത്തെയും പാറക്കൽ 1988 ഇൽ നടന്നു ..അപ്പോഴേക്കും സോവിയറ്റു യൂണിയൻ അകമെനിന്നു തകർന്നു തുടങ്ങിയിരുന്നുന്നു .പിന്നീട പദ്ധതിയിയിട്ടിരുന്ന വിക്ഷേപങ്ങൾ ഒന്നും പ്രവർത്തികമായില്ല. 1993 ഇൽ റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസിൻ ബുരാൻ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു . എനർജിയ റോക്കറ്റിനു വേണ്ടി നിർമിച്ച RD-170 എഞ്ചിനുകൾ പിന്നീട് സെനിത്(Zenit) എന്ന വിക്ഷേപണ വാഹനത്തിന്റെ എഞ്ചിനുകളായി ഉപയോഗിച്ചു.
.
യൂറോപ്യൻ സ്പേസ് ഏജൻസി തൊണ്ണൂറുകളിൽ ''ഹെർമിസ് '' (Hermis)എന്ന പേരിൽ ഒരു ചെറു സ്പേസ് ഷട്ടിലിനു രൂപം നൽകിയിരുന്നു .എന്നാൽ പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തു ആ പദ്ധതി രൂപകല്പനയുടെ കാലത്തുതന്നെ ഉപേക്ഷിക്കപ്പെട്ടു.
-----
1.http://www.space.com/16726-space-shuttle.html
2. http://www.russianspaceweb.com/buran.html.
-----
This is an original work based on references given .No part of it is shared or copied from any other post or article.-Rishidas.S
--
ചിത്രങ്ങൾ :യൂ എസ് സ്പേസ് ഷട്ടിൽ ചലഞ്ചർ ,,സോവിയറ്റു സ്പേസ് ഷട്ടിൽ ബുരാൻ, യൂറോപ്യൻ ഷട്ടിൽ (ഡിസൈൻ) ഹെർമിസ്
--
PS:::സ്പേസ് ഷട്ടിലുകളിൽ ഓർബിറ്റൽ മാറ്റങ്ങളും ,വേഗതാമാറ്റങ്ങളും വരുത്താനാവശ്യമായ റോക്കറ്റ് എഞ്ചിനുകൾ ഉണ്ട് .അവ പ്രവർത്തിപ്പിച്ചു സ്പേസ് ഷട്ടിലുകൾക്ക് അവയുടെ ഭ്രമണ പദം നിയന്ത്രിക്കാം .ഭൂമിയിൽ ഇവിടെയുള്ള അനുയോജ്യമായ റൺവേകളിൽ ഇറങ്ങുകയും ചെയ്യാം .സ്പേസ് ഷട്ടിലിന്റെ കാർഗോ ബേയിൽ സ്പേസ് ടു ഗ്രൗണ്ട് മിസൈലുകൾ ഘടിപ്പിച്ചാൽ സ്പേസ് ഷട്ടിലുകൾ ആയുധ വാഹകരായി .യൂ എസ് സ്പേസ് ഷട്ടിലുകളുടെ പകുതിയിലേറെ ദൗത്യങ്ങളും ഇപ്പോഴും ക്ലാസിഫൈഡ് രഹസ്യങ്ങൾ ആണ്.ആ ഷട്ടിൽ ദൗത്യങ്ങളിൽ എന്താണ് നടന്നതെന്ന് അത് കൈകാര്യം ചെയ്തവർക്ക് മാത്രമേ ഇപ്പോഴും അറിയൂ .സോവിയറ്റു സ്പേസ് ഷട്ടിൽ നിർമിച്ചതുതന്നെ ഒരു സ്പേസ് ബേസ്‌ഡ് പ്രതിരോധസംവിധാനം എന്ന നിലയിലാണ് .സ്പേസിന്റെ നിരായുധീകരണം ലക്ഷ്യമാക്കുന്ന ഔട്ടർ സ്പേസ് ട്രീറ്റിക്ക് ഇപ്പോൾ കടലാസിന്റെ വില പോലും ഇല്ല . യൂ എസ് എ ബി എം ട്രീറ്റിയിൽ നിന്നും പിന്മാറിയതോടെ ആയുധകരാറുകൾക്കൊന്നും നിയമ സാധുതയില്ലെന്ന് റഷ്യൻ പാർലിമെന്റ് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട് .അവരുടെ വ്യോമസേനയുടെ പേര് തന്നെ മാറ്റി എയ്റോ സ്പേസ് ഫോഴ്സ് എന്നാക്കി മാറ്റിയിട്ടുണ്ട്.