ഇതിനെ ചുമ്മാ പിടിച്ചങ്ങ് കറിവെക്കാൻ സാധിക്കില്ല, ജപ്പാനിൽ ഈ മത്സ്യം പാചകം ചെയ്യണമെങ്കിൽ ലൈസൻസ്സ് വേണം.ഒരു മത്സ്യത്തെ പാചകം ചെയ്യുവാൻ ലൈസൻസോ.. മലയാളികൾ കണ്ണ് മിഴിക്കും.
ജപ്പാനിലെ പ്രശസ്തമായ ഒരു പാരമ്പര്യമാണ് ഫുഗു മത്സ്യത്തിന്റെ പാചകം. പഫർ ഫിഷ് എന്ന പേരുകൂടിയുള്ള ഈ മത്സ്യം ഉപയോഗിച്ചുള്ള വിഭവങ്ങൾ ജപ്പാൻകാരുടെ ഇഷ്ട ഭക്ഷണമാണ്.
എന്നാൽ ചുമ്മാ ഇവനെ
പിടിച്ചങ്ങ് കറിവെക്കാൻ സാധിക്കില്ല. ഇതിന് സർക്കാരിന്റെ ലൈസൻസ് വേണം.
ഇതിന്റെ കാരണം എന്താണെന്നല്ലേ. മാരകവിഷം അടങ്ങിയിരിക്കുന്ന മത്സ്യമാണിത്.
തെളിച്ച് പറഞ്ഞാൽ സയനയിഡിനേക്കാൾ ശക്തമായ വിഷമായ ടെട്രോഡോടോക്‌സിൻ ഇതിന്റെ ശരീരത്തിൽ ഉണ്ട്.
ഇതിന് ഏകദേശം 30 മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാൻ സാധിക്കും. ഈ വിഷബാധയ്ക്ക് ചികിത്സയുമില്ല. ഇക്കാരണത്താലാണ് ലൈസൻസുള്ളവരെയല്ലാതെ മറ്റാരെയും ഈ മത്സ്യത്തെ പാചകം ചെയ്യാൻ അനുവദിക്കാത്തത്.
മൂന്നു വർഷത്തെ പരിശീലനവും കഴിഞ്ഞ് പ്രാക്റ്റിക്കൽ പരീക്ഷയും എഴുത്ത് പരീക്ഷയും പാസാകുന്നവർക്കെ ഫുഗുവിനെ പാചകം ചെയ്യാനുള്ള ലൈസൻസ് കൊടുക്കുകയുള്ളൂ.
പ്രാക്റ്റിക്കൽ പരീക്ഷ വളരെ രസകരമാണ്. സ്വന്തമായി മീൻ വൃത്തിയാക്കി, ആ മീൻ കൊണ്ടു ഭക്ഷണമുണ്ടാക്കി അതു കഴിച്ച് കാണിക്കണം. പാചകം ചെയ്യുന്നയാൾ ജീവനോടെയുണ്ടെങ്കിൽ ലൈസൻസ് കിട്ടും.😀😀
ഈ മത്സ്യത്തിന്റെ മാംസത്തിൽ വിഷം ഇല്ല. എന്നാൽ ഇവയുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ബാക്റ്റീരിയയാണ് വിഷത്തിന്റെ സ്രോതസ്.
അതിനാൽതന്നെ കരളടക്കമുള്ള ആന്തരികാവയവങ്ങൾ, കണ്ണ് എന്നിവയിൽ ആണ് വിഷം ഉണ്ടാകുക.
പാചകം ചെയ്യുന്നയാൾ വളരെ ശ്രദ്ധിച്ച് മത്സ്യത്തിന്റെ ആന്തരികാവയവങ്ങൾ നീക്കി, അവ സംസ്‌കരിക്കാൻ കൊണ്ടു പോകാൻ സ്റ്റീൽ പെട്ടിയിൽ പൂട്ടി വെച്ച ശേഷമാണ് ഭക്ഷണം പാകം ചെയ്യൽ.
ഈ മത്സ്യത്തെ പലരീതിയിൽ പാചകം ചെയ്യാറുണ്ട്. പച്ച മാംസം അരിഞ്ഞു സോസിൽ മുക്കി കഴിക്കേണ്ട സാഷിമിയാണ് ഇക്കൂട്ടത്തിലെ പ്രധാന വിഭവം.
സർക്കാരിന്റെ കണക്കനുസരിച്ച് 2000-2012 കാലഘട്ടത്തിൽ 23 പേര് ഫുഗു കഴിച്ച് മരണപ്പെട്ടിട്ടുണ്ട്(അതിനുശേഷം ഉള്ള വിവരങ്ങൾ ലഭിക്കുന്നില്ല )ഈ മരണങ്ങളെല്ലാം ഹോട്ടലിൽ അല്ലാതെ സ്വന്തമായി ഉണ്ടാക്കി കഴിക്കാൻ ശ്രമിച്ചതിനിടയിലാണ് സംഭവിച്ചത്.
100 ഡോളറിനു മുകളിൽ ആണ് ഇവ കൊണ്ടുള്ള ഭക്ഷണത്തിന്റെ വില. ജപ്പാനിലെ പാരമ്പര്യമനുസരിച്ച് ഫുഗു കഴിച്ചതിനുശേഷം ആരെങ്കിലും മരിച്ചാൽ അത് പാചകം ചെയ്ത പാചകക്കാരൻ മീൻ മുറിക്കുന്ന കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്യണമായിരുന്നുവെന്നും പറയപ്പെടുന്നു.
ഫുഗുവിന്റെ ശരീരത്തിലെ വിഷമയമായ അവയവങ്ങൾ പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയിട്ടുവേണം പാചകം ചെയ്യാൻ. എന്നാൽ ഈ വിഭവത്തിന് അതിന്റെ രുചി ലഭിക്കുന്നത് ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തിൽ ബാക്കി ഇരിക്കുമ്പോഴാണ് എന്നതാണ് രസകരമായ വസ്തുത.
അതിനാൽതന്നെ വിഷംകൂടി ഭക്ഷണം കഴിക്കുന്ന ആൾ മരിക്കാതെയും വിഷമാകെ എടുത്തുകളഞ്ഞ് മീൻ ബോറാക്കാതെയും പാചകം ചെയ്യണമെങ്കിൽ അസാധാരണ കഴിവ് തന്നെ വേണം.
കടപ്പാട് :ജന്തുലോകം